'ഷാനവാസിന്റെ കള്ളക്കളികൾ പൊളിച്ചടുക്കി ബിന്നി; ബിഗ് ബോസ് പോലും ചോദിക്കാൻ മടിച്ചത്'
ബിഗ ്ബോസ് മലയാളം സീസൺ 7 ൽ നെവിൻ ഉന്നയിച്ച ആരോപണത്തിൽ ഷാനവാസിനെതിരെ രൂക്ഷ വിമർശനവുമായി ബിന്നി. താൻ നൂറയ്ക്കും ആദിലയ്ക്കും വേണ്ടി പെട്ടുപോയി എന്ന നിലപാടായി ഷാനവാസ് എടുത്തത്. എന്നാൽ ഈമുഖം മൂടിയെ ബിന്നി വലിച്ചു കീറി എന്നാണ് ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വന്നൊരു കുറിപ്പ് ഇങ്ങനെ
'രാത്രി ലൈവിൽ ബിന്നി ഷാനവാസിന്റെ കള്ളത്തരങ്ങൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു, ബിഗ് ബോസിന് പോലും ചോദിക്കാൻ മടിച്ച ചോദ്യങ്ങൾ ധൈര്യത്തോടെ ചോദിച്ച് പ്രേക്ഷകരെ ഞെട്ടിച്ചു. മൂന്ന് മണിക്കൂർ നീണ്ട ലൈവിൽ, ഷാനവാസിന്റെ ഉള്ളിലെ രഹസ്യങ്ങൾ ബിന്നി തുറന്നുകാട്ടി, പ്രേക്ഷകർക്ക് മുന്നിൽ അവന്റെ മുഖംമൂടി അഴിച്ചു .ആദിലയെയും നൂറയെയും രക്ഷിക്കാൻ വേണ്ടി, "ഹിറ്റ്ലർ മാധവൻ കുട്ടി" എന്ന വിളിപ്പേര് വീണ ഷാനവാസ്, നെവിനെതിരെ കള്ളക്കഥകൾ മെനഞ്ഞു. ആരെയും "മോശക്കാരൻ" ആക്കാൻ ആഗ്രഹിക്കാത്ത ഷാനവാസ്, പെങ്ങളൂട്ടികളായ ആദിലയും നൂറയും സഹായം ചോദിച്ചപ്പോൾ "പെട്ടുപോയി" എന്നാണ് അവൻ വാദിച്ചത്.

ഷാനവാസിന്റെ കള്ളക്കളികൾ അവിടെ തീർന്നില്ല. അക്ബറിനെതിരെ തരംപോലെ കള്ളക്കഥ മെനയാനും അവൻ മറന്നില്ല. ലൈവിൽ, അക്ബറിനെ "മാനിപുലേഷന്റെ ഉസ്താദ്" എന്ന് വിശേഷിപ്പിച്ച് ഷാനവാസ് തന്റെ കഥകൾ തുടർന്നു, പ്രേക്ഷകരെ അമ്പരപ്പിച്ചു. ബിന്നിയും ഷാനവാസും തമ്മിലുള്ള ഈ മൂന്ന് മണിക്കൂർ ലൈവ് കണ്ടവർ, തീർച്ചയായും കമന്റ് ചെയ്യൂ! ആരെയും വ്യക്തിഹത്യ ചെയ്യരുതെന്ന "വാണിംഗ്" ഷാനവാസിന് വീക്കെൻഡ് എപ്പിസോഡിൽ ലഭിച്ചിരുന്നു എന്നാണ് അവൻ പറയുന്നത്. എന്നിട്ടും, കള്ളത്തരത്തിന്റെ കൂടാരം കെട്ടി, അതിൽ രാജാവായി വിലസുന്ന ഷാനവാസിനെ ബിന്നി പൊളിച്ചടുക്കി, ലൈവിൽ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടി. ഷാനവാസിന്റെ കള്ളക്കളികൾ വെളിവാക്കിയതിനും, പ്രേക്ഷകർക്ക് മുന്നിൽ സത്യം തുറന്നുകാട്ടിയതിനും ബിന്നിക്ക് അഭിനന്ദനങ്ങൾ', എന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിന് താഴെ നിരവധി പേരാണ് എതിർത്തും അനുകൂലിച്ചും കമന്റ് ചെയ്യുന്നത്. 'ഷാനവാസ് ഇത് അന്ന് മുതലേ പറയുന്ന കാര്യമല്ലേ.അധിലയെ രക്ഷിക്കാൻ പറഞ്ഞതാണ് എന്ന്.ഇതിൽ ഇപ്പോൾ പുതുമ ഒന്നും ഇല്ല.ഫ്രൈഡേ 3:15 am ലൈവിൽ ഇതൊക്കെ ഷാനവാസ് പറയുന്നുണ്ട്.നെവിൻ അതൊക്കെ ചെയ്തതുമാണ്.ബിഗ്ഗ്‌ബോസ്സ്നോട് പറഞ്ഞിട്ടും ഉണ്ട്.നെവിനെ ഈ വിഷയത്തിൽ നാണം കെടുത്താൻ താല്പര്യമില്ലാത്തോണ്ട് അന്ന് പറഞ്ഞില്ല.പക്ഷെ ആദില സപ്പോർട്ട് ചെയ്യാൻ പറയേണ്ടി വന്നു.അതൊക്കെ പോട്ടെ കത്തി കാണിച്ചുള്ള ഭീഷണി ക്രിമിനൽ കേസ് ആണ് അറിയാമോ ?അത് ആദ്യം വെളുപ്പിക്ക്', എന്നാണ് ഷാനവാസിനെ അനികൂലിക്കുന്നവരുടെ കമന്റ്.
'ഒരു വ്യക്തിയുടെ പേഴ്സണൽ സ്പേസിൽ അയാളുടെ അനുവാദമില്ലാതെ പ്രവേശിക്കുന്നത്, അത് പല തവണ വിലക്കിയിട്ടും ആവർത്തിക്കുന്നത്, അയാളെ uncomfortable ആക്കുന്നത് അത് എന്ത് തന്നെ ആയാലും അതിൻറെ കാഠിന്യം തീരുമാനിക്കുന്നത് അത് അനുഭവിക്കുന്ന വ്യക്തി തന്നെ ആണ്, അല്ലാതെ കണ്ടു നിൽക്കന്നവരല്ല. അയാൾ എത്ര മാത്രം അൺകംഫേർട്ടബിൾ ആയെന്ന് അത് അനുഭവിച്ച വ്യക്തിക്ക് മാത്രമാണ് പറയാൻ കഴിയുക. മറ്റുള്ളവർ വെറും കാഴചക്കാർ മാത്രം. ഷാനവാസിൻറെ സ്ഥാനത്ത് ഒരു ലേഡി ആയിരുന്നേൽ അൺകംഫേർട്ടബിൾ മാത്രം ആയി " എന്ന് പറഞ്ഞ് ലഘൂകരിക്കുമോ?; മറ്റൊരാൾ കുറിച്ചു.
അതേസമയം ഇപ്പോൾ ഷാനവാസ് കഥ മൊത്തത്തിൽ മാറ്റിയിരിക്കുകയാണെന്നാണ് ഒരാൾ നടത്തിയ പരിഹാസം. 'ഇപോ വാത്സല്യത്തിലെ മമ്മൂട്ടി ആണ്..കുടുംബതിന് വേണ്ടി എല്ലാം ത്യജിക്കേണ്ടി വന്ന വല്യേട്ടൻ', അയാൾ പരിഹസിച്ചു.












Click it and Unblock the Notifications