Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അത് നേടിയെടുത്തത് കണ്ടില്ലേ: ശത്രുക്കളുടേയൊക്കെ മിണ്ടാട്ടം മുട്ടിപ്പോയോ? ആഘോഷമാക്കി ആരാധകർ

ഒടിടി റിലീസ് തിയതി പുറത്ത് വിട്ടെങ്കിലും ദിലീപിന്റെ 150-ാം ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് ഇപ്പോഴും തിയേറ്റററില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പെരുന്നാളിന് മറ്റ് വലിയ റിലീസുകള്‍ ഒന്നും ഇല്ലാതെ പോയതും ചിത്രത്തിന് അനുഗ്രഹമായി മാറി. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം ഒരു ദിലീപ് ചിത്രം തിയേറ്ററില്‍ 30 ദിവസം പിന്നിടുന്നതിനും സാക്ഷ്യം വഹിച്ചു.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖ താരം റാണിയ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ദിലീപിനും റാണിയക്കും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധീഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

dileep-

ദിലീപിന്റെ ഈ തിരിച്ച് വരവ് അദ്ദേഹത്തിന്റെ അരാധാകർ വലിയ രീതിയില്‍ ആഘോഷമാക്കുന്നതും കാണാന്‍ സാധിക്കും. നടി ആക്രമണക്കേസില്‍ പ്രതിയായത് ചൂണ്ടിക്കാട്ടി ദിലീപിനെ വിമർശിക്കുന്നവരെയാണ് ആരാധകർ പ്രധാനമായും ഉന്നം വെക്കുന്നത്. 'എത്ര നല്ല സിനിമ ആണെങ്കിലും അതിലെ നായകന്‍ ദിലീപ് ആണെങ്കില്‍ ആളുകള്‍ കാണാന്‍ പോകില്ലെന്ന് പറഞ്ഞവർ ഒക്കെ എവിടെ പോയി, വിമർശകരുടേയൊക്കെ മിണ്ടാട്ടം മുട്ടിപ്പോയോ' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.

'ദൈവാനുഗ്രഹം ഒരുപാടുള്ള നടനാണ് ജനപ്രിയ നായകൻ ദിലീപ്. സകലമാന കിരാതജന്മങ്ങളും ഓടിനടന്നു അസത്യം പ്രചരിപ്പിച്ചിട്ടും, പ്രബുദ്ധരായ മലയാളികൾ അവരെയൊക്കെയും പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് ജനപ്രിയ നായകന്റെ വിജയം. ജനഹൃദയങ്ങളിൽ അവരുടെ സ്വന്തം രാജകുമാരനായി എന്നും വാഴുന്ന ജനപ്രിയ നായകന് ആശംസകൾ. സന്തോഷം മാത്രം.' എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ വൻ വിജയത്തിന് കാരണം, തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രത്തിൽ അഭിനയിച്ച എല്ലാ അഭിനേതാക്കളുടെയും , നിർമ്മാതാവ് തുടങ്ങി മികച്ച കലാകാരന്മാരുടെ മുഴുവൻ സംഘത്തിന്റെയും പങ്കാളിത്തമാണ് എന്ന് പറയാതെ വയ്യ.- എന്നാണ് അഭിജിത്ത് എന്ന വ്യക്തി ദിലീപ് ഓണ്‍ലൈന്‍ എന്ന പേജില്‍ വന്ന ഒരു പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തിയത്.

പക്ഷെ, എല്ലാത്തിലും ഉപരി, നടൻ ദിലീപ് വിജയത്തിന്റെയും ... സമൃദ്ധിയുടെയും ... പടവുകൾ കയറുന്നത് കണ്ടു പരാക്രമവും മനോവേദനയും താങ്ങാനാവാത്ത ശത്രുക്കല്‍ എന്ത് വ്യാജേനയും പടം വിജയിക്കാതിരിക്കാൻ വേണ്ടി കളിച്ച അവരുടെ അങ്ങേയറ്റത്തെ ഗുസ്തിയിൽ നിന്നും പരോക്ഷമായി ദിലീപ് നേടിയ "ഭീമാകാരമായ സൗജന്യ പരസ്യം" ഒരു വലിയ പങ്കാളിത്തം വഹിച്ചതുകൊണ്ടുമാണ് ഈ വിജയം എന്ന് അടിവരയിട്ടു പറയുക തന്നെ വേണം.

ജനപ്രിയ നായകന്റെ "ദിലീപ് " എന്ന നാമത്തിനു മാത്രം എത്രത്തോളം വാണിജ്യ മൂല്യം ഉണ്ടെന്നു ഇത് എടുത്തു കാണിക്കുന്നു. ദിലീപിന്റെ പേരെഴുതി കണ്ടാൽ തന്നെ ശതൃക്കൾ എഴുതിയുണ്ടാക്കിയ വിമർശനങ്ങളുടെ ഉള്ളടക്കത്തേക്കാളേറെ അദ്ദേഹത്തിന്റെ പേരിനും ചെയുന്ന കഥാപാത്രത്തിനുമാണ് പ്രശസ്തി ലഭിക്കുകയെന്ന കാര്യം മൂഡന്മാരായ ശത്രുപക്ഷം മനസ്സിലാക്കിയില്ലെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും, പ്രബുദ്ധരായ കേരള ജനത ദിലീപിനെതിരായ സകലമാന കിംവദന്തികളും അവരുടെ പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞു. സിനിമ കണ്ടവരുടെ വാ മൊഴിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ഉള്ളടക്കത്തിൽ മാത്രമല്ല ജനപ്രിയ നായകന്റെ അഭിനയത്തിലും അന്തർലീനമായ മൂല്യം തിരിച്ചറിഞ്ഞു.

കൂട്ടംകൂട്ടമായി അവരുടെ കുടുംബത്തോടൊപ്പം തീയേറ്ററിലേക്കെത്തി ഒരു കൂട്ടായ പ്രയത്നത്തിന്റെ ഫലമായ സിനിമയെ എല്ലാവരുടെയും ഹൃദയത്തിലേറ്റിയതിനു ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ പൊതുജന സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. മലയാള സിനിമയും ജനപ്രിയ നായകനും നീണാൾവാഴട്ടെ.- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+