ഇതുവരെ കണ്ട ദിലീപേട്ടനെയല്ല നമ്മള്‍ കാണുന്നത്: അടിമുടി മാറി; അതിന്റെ ഫലമാണ് കാണുന്നത്: ജോസ് കുട്ടി ജേക്കബ്
ദിലീപിന്റെ 150-ാമത് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് തിയേറ്ററില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിന് പുറമെ സിദീഖ്, മഞ്ജു പിള്ള, ബിന്ദു പണിക്കർ, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, ഉർവശി, ജോസ് കുട്ടി ജേക്കബ് തുടങ്ങിയ വന്‍ താരനിരയുമുണ്ട്.
ദിലീപ് എന്ന നടനില്‍ നിന്നും ആളുകള്‍ പ്രതീക്ഷിക്കുന്ന ഒരു സിനിമയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയെന്നാണ് കൗമുദി മൂവീസിന് അനുവദിച്ച് അഭിമുഖത്തില്‍ ജോസുകുട്ടി ജേക്കബ് അഭിപ്രായപ്പെടുന്നത്. ആ സിനിമ ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ച് മാത്രമേ നമുക്ക് ആശങ്കയുള്ളു. നല്ല സിനിമകള്‍ ആയാല്‍ അത് ഓടും എന്നുള്ള ഒരു വിശ്വാസമുണ്ട്. ആ സബ്ജക്ടില്‍ നമുക്ക് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. അതാണ് സിനിമ ഇറങ്ങി നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസം.

ഇതുവരെ കണ്ട ദിലീപേട്ടനെ ഈ സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. അതായത് മൊത്തത്തില്‍ പുതിയ ഒരു അപ്രോച്ചാണ് സ്വീകരിച്ചത്. പ്രേക്ഷകർക്ക് അത് മനസ്സിലാക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. ദിലീപേട്ടന്‍ അടക്കമുള്ള ആളുകളോട് സംസാരിക്കുമ്പോള്‍ തമ്മില്‍ ദീർഘനാളായി ബന്ധം ഉള്ളത് പോലെയാണ്. പുതുതായി വരുന്ന ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് അവർക്ക് അറിയാലോ. അതുകൊണ്ട് തന്നെ നമ്മളേയും അവരുടെ കൂട്ടത്തില്‍കൂട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സ് ആന്‍ഡ് ഫാമിലി നല്ല സിനിമയാണെന്ന് തുടക്കം മുതല്‍ തന്നെ നമുക്ക് അറിയാം. സിനിമയില്‍ ഞാന്‍ ചെയ്തിരിക്കുന്നത് ചെറിയൊരു വേഷമാണ്. ആ വേഷത്തിലൂടെ അടുത്ത സിനിമയിലേക്ക് അവസരം കിട്ടുമോ ഇല്ലയോ എന്നൊന്നും ഞാന്‍ അറിയില്ല. എന്തായാലും ഊ ചിത്രം ദിലീപേട്ടന്റെ ശക്തമായ ഒരു തിരിച്ച് വരവായിരിക്കും.
സിനിമയുടെ തുടക്കം മുതല്‍ തന്നെ കൂടെയുണ്ടായിരുന്നതിനാല്‍ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു വേഷം ഉണ്ടെന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അത് കിട്ടിയാൽ കൊള്ളാം എന്നുള്ള ഒരു ആഗ്രഹം എനിക്കുണ്ടായി. സ്വാഭാവികമായും അങ്ങനെ വരുമല്ലോ? അതിന് വേണ്ടിയാണല്ലോ നമ്മള്‍ നില്‍കുന്നത്. ചോദിക്കാനും മടിയുണ്ട്.
ഒരു പോയിന്റ് എത്തി കഴിഞ്ഞപ്പോൾ ആരാണ് ആ വേഷം ചെയ്യുന്നത് എന്ന് ചോദിച്ചു. ആക്ച്വലി ഈ ഒരു ക്യാരക്ടർ 24 വയസ്സുള്ള 24 25 വയസ്സുള്ള ഒരു പയ്യനാണ്. എന്റെ വയസ്സുമായിട്ട് കുറച്ചു വ്യത്യാസമുണ്ട് ഈ ക്യാരക്ടറിന്. അതുകൊണ്ട് തന്നെ അത് നടക്കില്ലെന്ന് മനസ്സിലായി. വീണ്ടും ചർച്ചകള്‍ നടന്നപ്പോള്‍ നമുക്ക് ഒന്ന് ആലോചിച്ച് നോക്കാം എന്നതിലേക്ക് എത്തി.
ആ സമയത്ത് ഞാന്‍ 73 കിലോയുണ്ട്. പരമാവധി വന്നാല്‍ ആ കാഥാപത്രം ചെയ്യുന്നയാളുടെ ഭാരം 65 കിലോയില്‍ നില്‍ക്കണം. അങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന നിലയിലാണ് സംവിധായകന്‍ എന്നോട് ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത്. ഷൂട്ട് തുടങ്ങാന്‍ ഒരു മാസമേയുള്ളു. പിന്നീട് കഠിനാധ്വാനത്തിലൂടെയാണ് 65 കിലോയില്‍ എത്തിച്ചത്.
ഡയറക്ടർ നേരിട്ട് കണ്ടപ്പോള്‍ നീ എന്താണ് ഇങ്ങനെ ഇരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇനി നീ ഭാരം കുറയ്ക്കേണ്ടെന്നും താടിയൊക്കെ ഡ്രിം ചെയ്താല്‍ മതിയെന്നും പറഞ്ഞു. അങ്ങനെ ലുക്ക് ടെസ്റ്റൊക്കെ കഴിഞ്ഞപ്പോള്‍ ഓക്കെയായി. ഒരു അവസരം വന്നപ്പോള്‍ ഞാന്‍ അതിന് വേണ്ടി പരമാവധി ട്രൈ ചെയ്തുവെന്നും ജോസുകുട്ടി ജേക്കബ് പറയുന്നു.
നാവിക സേനയും നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്താണ് കറാച്ചിയില്‍ ആക്രമണം നടത്തിയത്. നാവികസേന ഇത് ഔദ്യോഗികമായ അംഗീകരിക്കുകയും ചെയ്തും. കറാച്ചിയില്‍ സമാനതകളില്ലാത്ത ആക്രമണമാണ് നടന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ പാക് നാവിക താവളം തകർന്നുവെന്നാണ് സൂചന. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications