ദിലീപ് അക്കാര്യത്തില്‍ ജയറാമിന്റെ അച്ഛനായിട്ട് വരും;വിഷമം ഉണ്ടായെങ്കിലും ഞാന്‍ പ്രാകിയിട്ടില്ല:ദിനേശ് പണിക്കർ
നടന്‍ ദിലീപുമായുണ്ടായ പ്രശ്നത്തില്‍ താന്‍ ജയിലില്‍ കിടുന്നുവെന്ന പ്രചരണം തെറ്റാണെന്ന് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. 22 വർഷം മുമ്പ് നടന്ന സംഭവം വീണ്ടും ചർച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. യഥാർത്ഥത്തില്‍ അന്ന് താന്‍ ജയിലിന്റെ വാതില്‍ക്കല്‍ വരെ എത്തിയിരുന്നു. എന്നാല്‍ ചെറിയൊരു അസുഖം വന്നതോടെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതിനാല്‍ ജയിലിന് അകത്ത് കഴിയേണ്ട യോഗം ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.
ദിലീപിനേയും എന്നേയും ബന്ധപ്പെടുത്തി പലവിധ കഥകളും പടച്ച് വിട്ടിട്ടുണ്ട്. ദിനേശ് പണിക്കർ ജയിലില്‍ കിടന്നപ്പോള്‍ 47 എന്ന നമ്പറാണ് കൊടുത്തത്. അതേ നമ്പർ തന്നെയാണ് ദിലീപിന് ലഭിച്ചത്, മാത്രമല്ല അന്ന് ദിനേശ് പണിക്കർ കിടന്ന സെല്ലിലാണ് ദിലീപ് കഴിഞ്ഞതെന്നും ചിലർ കാര്യമായി പറഞ്ഞു. അതൊക്കെ ഇല്ലാക്കഥകളാണ്. അന്ന് എനിക്ക് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടായപ്പോഴും അതിന് കാരണക്കായവരോട് ഇതേ രീതിയില്‍ പ്രതികാരം ചെയ്യണമെന്ന് തോന്നിയിട്ടില്ല. അത്തരം നന്മകള്‍ മനസ്സില്‍ കരുതുന്നത് കൊണ്ടായിരിക്കാം അങ്ങനെ തോന്നാതിരുന്നത്. വിഷമമുണ്ടായി എന്നുള്ളത് സത്യമാണെങ്കിലും ഞാന്‍ ഒരിക്കലും പ്രാകിയിട്ടില്ല.

അദ്ദേഹത്തിന്റെ അന്നത്തെ മാനസികാവസ്ഥയിലായിരിക്കാം അങ്ങനെ ചെയ്തത്. ദിലീപ് ചെയ്തത് തെറ്റായിട്ടാണ് അന്ന് എനിക്ക് തോന്നിയത്. ഇന്ന് ഞാനും അദ്ദേഹവും അടുത്ത സുഹൃത്തുക്കളാണ്. ഡിപ്ലോമസിയുടെ കാര്യം പറയുകയാണെങ്കില്‍ അക്കാര്യത്തില്‍ ജയറാമിന്റെ അച്ഛനായിട്ട് വരും ദിലീപ്. ഡിപ്ലോമസിയുടെ കാര്യത്തില്‍ ഇന്ന് ദിലീപിനെ വെല്ലാന്‍ മലയാളം സിനിമയില്‍ വേറെ ആരും ഇല്ല. ആരേയും പിണക്കാതെ നല്ല രീതിയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അതിന് ഇടയില്‍ കഷ്ടകാലത്തിനാണ് ഈ കേസൊക്കെ വന്നതെന്നും ദിനേശ് പണിക്കർ പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂപ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ കേസ് തന്നെ ദിലീപിന് ഒരു തരത്തില്‍ കഷ്ടകാലമായിരുന്നു. ഇത്തരം സംഭവങ്ങളൊന്നും ഇല്ലായിരുന്നെങ്കില്‍ ദിലീപ് ഇന്ന് മലയാളം സിനിമ ലോകം ഭരിച്ചേനെ എന്നകാര്യത്തില്‍ സംശയമില്ല. ഒരുഘട്ടത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരേക്കാളും മുകളിലേക്ക് ദിലീപ് എത്തിയിരുന്നു. അത്രയും മാർക്കറ്റ് വാല്യൂ അദ്ദേഹത്തിന് വന്നു. എന്നാല്‍ എവിടെയൊക്കെയോ എന്തെക്കൊയോ സംഭവിച്ചു.
അന്ന് കേസ് കൊടുത്തെങ്കിലും ഇതേ ദിലീപ് തന്നെ എനിക്ക് അവസരങ്ങള്‍ തന്നിട്ടുണ്ട്. കാര്യസ്ഥന്‍, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, റിങ് മാസ്റ്റർ, വില്ലാളിവീരന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. റിങ് മാസ്റ്ററിലേത് ഏറ്റവും മികച്ച വേഷമായിരുന്നു. ബാലന്‍ വക്കീലിലെ മന്ത്രിയുടെ വേഷം ഞാന്‍ തന്നെ ചെയ്യണമെന്ന് ദിലീപ് പറയുകയായിരുന്നു.
മികച്ച രീതിയിലുള്ള സുഹൃദ് ബന്ധം ഇപ്പോഴും പുലർത്തുന്നു. സാധാമിമിക്രി ആർട്ടിസിറ്റായ ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപ് എന്ന നടനായി മാറിയതും അവിടെ നിന്നും ഒരു പക്കാ ബിസിനസുകാരനുമായും മാറണമെങ്കില്‍ സാധാരണക്കാരനെക്കൊണ്ട് സാധിക്കില്ല. ഒന്നോ രണ്ടോ ബിസിനസ് ചെയ്തപ്പോള്‍ തന്നെ വെള്ളം കുടിച്ച വ്യക്തിയാണ് ഞാന്‍. അതിനുള്ള മിടുക്ക് പുള്ളിക്കുണ്ടെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications