മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ അതിന് സാധിക്കുന്നത് ദിലീപിന് മാത്രം: മമ്മൂട്ടിയെക്കൊണ്ട് പറ്റില്ല
മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍ ആണെന്ന് മുന്‍ പൂഞ്ഞാർ എം എല്‍ എയും ബി ജെ പി നേതാവുമായ പിസി ജോർജ്. എമ്പുരാന്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. വിവാദങ്ങളുടെയെല്ലാം പ്രധാന ഉത്തരവാദി കഥ എഴുതിയവനാണ്. പക്ഷെ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ ഞാന്‍ ഇത് അഭിനയിക്കില്ലെന്ന് പറയാനുള്ള സ്വാതന്ത്രം മോഹന്‍ലാലിന് ഉണ്ടായിരുന്നു. അത് ചെയ്യാതിരുന്നതാണ് അദ്ദേഹത്തിന്റെ തെറ്റ്. പൃഥ്വിരാജ് അങ്ങനെ ചെയ്തതില്‍ എനിക്ക് വിരോധം ഇല്ല. അയാള്‍ ഒരു നിരീശ്വരവാദിയാണെന്നും പിസി ജോർജ് പറഞ്ഞു.
'മോഹന്‍ലാല്‍ നമ്മുടെ ഒരു ഭേദപ്പെട്ട നടനാണ്. അത് മാത്രമല്ല, എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ഏറ്റവും വലിയ നടനുമാണ് അദ്ദേഹം. എല്ലാവരും മമ്മൂട്ടിയെന്ന് പറയുമെങ്കിലും ഞാന്‍ അദ്ദേഹത്തിന് രണ്ടാം സ്ഥാനം മാത്രമേ കൊടുക്കുകയുള്ളു. മമ്മൂട്ടി ഒരു പ്രത്യേക ക്യാരക്ടർ ആണ്. എന്നാല്‍ മോഹന്‍ലാല്‍ ഏത് ക്യാരക്ടറുമാകും. മോഹന്‍ലാലിന് മാത്രമാണ് അതിന് കഴിയുന്നത്. അല്ലെങ്കില്‍ പിന്നെ സാധിക്കുക ദിലീപിനാണ്. അതാണ് സത്യം. സത്യം സത്യസന്ധമായി കാണണമല്ലോ' ജനം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോർജ് പറയുന്നു.

അങ്ങനെയുള്ള നല്ല മനസ്സിന്റെ ഉടമയായ മോഹന്‍ലാല്‍ എങ്ങനെ ഇങ്ങനെയൊരു ഊളത്തരത്തില്‍ പോയി ചാടിയെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ദുഃഖം തോന്നുകയാണ്. അയാള്‍ ഒരു മാന്യന്‍ ആയതുകൊണ്ടാണ് പടത്തെ ന്യായീകരിച്ച് നില്‍ക്കുന്നത്. അദ്ദേഹം കൂടി ഉണ്ടാക്കിയ സിനിമയാണ്. അതുകൊണ്ടാണ് സിനിമ നല്ലതെന്ന് പറഞ്ഞ് മോഹന്‍ലാല്‍ നില്‍ക്കുന്നത്.
ഒരു കുഴപ്പവും ഇല്ലാത്ത സിനിമയാണെങ്കില്‍ റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ അതിലെ ചില ഭാഗങ്ങള്‍ മുറിച്ച് കളയാന്‍ കാരണം എന്താണ്. 17 സീന്‍ വെട്ടിക്കളഞ്ഞു. അത് എത്രത്തോളം അപകടകരമായിരിക്കും. എന്നിട്ടും പോരായെന്ന് പറയുന്ന സമുദായങ്ങള്‍ കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ഇങ്ങനത്തെ സിനിമകള്‍ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും പിസി ജോർജ് പറയുന്നു.
സെന്‍സർ ബോർഡ് അംഗീകരിക്കുന്നതെല്ലാം സമൂഹവും അംഗീകരിക്കണമെന്ന് ആരും നിർബന്ധം പിടിക്കരുത്. ഒരു കാരണവശാലും ഈ പടം ഈ രീതിയില്‍ റിലീസ് ചെയ്യാന്‍ പാടില്ലെന്നായിരുന്നു എന്റെ അഭിപ്രായം. ലൂസിഫർ എന്ന് പറയുന്നത് ചെകുത്താനാണ്. യേശുവിനെയൊക്കെ മോശം പറയുന്നവനെയൊക്കെ ഞാന്‍ വല്ലതും പറയും. യേശു ഭാരതത്തിന്റെ നോർത്തേന്‍ മേഖലയില്‍ വർഷങ്ങളോളം താമസിച്ചുവെന്നാണ് പറയപ്പെടുന്നത്. എനിക്ക് കൃത്യമായി അറിയില്ല. എങ്കിലും 12 വയസ് മുതല്‍ 30 വയസ് വരെ യേശു എവിടെ ആണെന്ന് ആർക്കും അറിയില്ല.
ആ കാലഘട്ടത്തില്‍ യേശു നമ്മുടെ ഹിമാലയത്തില്‍ വന്നിരുന്ന് തപസ്സ് ചെയ്തുവെന്നും ഹൈന്ദവ സന്യാസികളുമായി സമ്പർക്കം പുലർത്തുകയും പലകാര്യങ്ങളും മനസ്സിലാക്കി തിരിച്ച് പോകുന്നതും ക്രിസ്തുമതം ഉണ്ടാകുന്നത്. മൂന്ന് വർഷമാണ് അദ്ദേഹത്തിന്റെ പരസ്യജീവിതം. ആ മൂന്ന് വർഷം കൊണ്ട് ഇത്രയധികം വിശ്വാസികളുണ്ടായെങ്കില്‍ അത് അവർക്ക് എത്ര വിലപ്പെട്ടതാണെന്ന് ആലോചിച്ച് നോക്കണമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications