Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ നിങ്ങള്‍ മറന്നു; മോഹന്‍ലാല്‍ എന്ത് ചെയ്യുമെന്ന് പറയാനാകില്ല; മമ്മൂട്ടി അങ്ങനെയല്ല: നടന്‍ മനു വർമ്മ

ഒരു അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ നമുക്ക് ഒന്നും പ്രഡിക്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് നടന്‍ മനു വർമ്മ. മമ്മൂട്ടി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നമുക്ക് പറയാന്‍ സാധിക്കും. എന്നാല്‍ ലാലേട്ടന്റെ കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ല. ക്യാരക്ടറായിട്ടുള്ള അവരുടെ ഒരുമാറ്റം ഉണ്ടാല്ലോ. അത് നമുക്ക് സഹിക്കാനാകില്ല. ഇപ്പോഴത്തെ പിള്ളേരുടെ കാര്യത്തിലേക്ക് വന്നാല്‍ ഫഹദും നിവിനുമൊക്കെ അത് ചെയ്യുന്നുണ്ട്. എന്നാലും അവരുടെ ഒരു മാറ്റം എന്ന് പറയുന്നത് ഒന്ന് വേറെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.

മമ്മൂക്കയൊക്കെ ഈ പ്രായത്തിലും അത് ചെയ്യുന്നു എന്നുള്ളതാണ്. നീലഗിരി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മമ്മൂട്ടി അത്ര സൂപ്പർ താരമായിട്ടില്ല. കാരവാന്‍ സംസ്കാരം വന്നത് അഭിനേതാക്കള്‍ തമ്മിലുള്ള ബന്ധത്തിലെ അകലം കുറഞ്ഞിട്ടുണ്ട്. ഫയർമാന്‍ എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ നടന്മാർക്കിടയിലെ പഴയ ഒരു ബന്ധം ഇല്ലാത്തതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മനു വർമ്മ പറയുന്നു.

mammootty-dileep-mohanlal

മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ പേര് വിട്ടുപോയ അവതാരകനെ നടന്‍ അത് പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ദിലീപിനെ നിങ്ങള്‍ വിട്ടുപോയി. ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന ചിത്രത്തില്‍ ഞങ്ങള്‍ പത്ത് പേരായിരുന്നു. തുടക്കത്തില്‍ കഥ പറയുമ്പോള്‍ പത്ത് പേരൊന്നും ഇല്ല. അമ്മയുടെ ഷോയുടെ റിഹേഴ്സല്‍ കഴിഞ്ഞു വന്നത് കിടക്കുമ്പോള്‍ സുനിലേട്ടന്‍ (സുനില്‍ കാരന്തൂർ) വിളിച്ചാണ് സിനിമയിലേക്ക് ഡേറ്റ് വേണമെന്ന് പറയുന്നത്. ഞാന്‍ കരുതിയത് ബൈജു വിളിച്ച് പറ്റിക്കുന്നതാണെന്നാണ്. അതുകൊണ്ട് തന്നെ ' ആ നോക്കാം എന്നായിരുന്നു' ഞാന്‍ പറഞ്ഞത്. സീരിയല്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. പിന്നീട് കോഴിക്കോട് എത്തിയപ്പോഴാണ് അഭിനയിക്കുന്ന കാര്യം കണ്‍ഫോം ആയത്.

പ്രായത്തില്‍ എന്നേക്കാള്‍ മൂത്തതാണെങ്കില്‍ അണ്ണാ എന്നാണ് ദിലീപ് എന്നെ വിളിക്കുന്നത്. മമ്മൂക്കിയുടെ കൂടെ 21-ാം വയസ്സിലാണ് ഞാന്‍ നീലഗിരി ചെയ്യുന്നത്. സുകുമാരന്‍, സോമന്‍ തുടങ്ങിയ ആർട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കാന്‍ പറ്റി എന്നുള്ളതാണ് എനിക്ക് കിട്ടിയ ഭാഗ്യം. അപൂർവ്വം ചിലർ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്.

ജഗദീഷ്, സായ് കുമാർ, ഗണേഷ് കുമാർ തുടങ്ങിയവരൊക്കെ അഭിനയിക്കുന്ന ചിത്രത്തില്‍ ഞാന്‍ വില്ലനാണ്. ആ ചിത്രത്തിനെ അഭിനയത്തിന് ജഗദീഷിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. ക്ലൈമാക്സ് രംഗത്ത് ഞാനൊരു ഫൈറ്റ് നടത്തുകയാണ്. ആ സമയത്താണ് എന്റെ അച്ഛനായ ഇന്നസെറ്റേട്ടന് അപകടം പറ്റിയിട്ട് സായികുമാറും ഗണേഷും വാഹനത്തില്‍ കൊണ്ടു വരുന്നത്. അപ്പോള്‍ ഞങ്ങള്‍ തന്നെ തടയുന്നതാണ് രംഗം.

റിഹേഴ്ലൊക്കെ കഴിഞ്ഞ് ചിത്രീകരണം ആരംഭിച്ചപ്പോള്‍ സെക്കന്‍ഡ് ഷോട്ടില്‍ ഉള്ള കാര്യം ഞാന്‍ മറന്നുപോയി. ക്യാമറയുടെ അടുത്ത് നില്‍ക്കുന്ന എന്നെ നോക്കി കല ചേട്ടന്‍ 'പോയി നിക്കടാ..' എന്ന് പറഞ്ഞു. ഇന്ന് പറയുമ്പോള്‍ ചിരിവരുന്ന കാര്യമാണ്. മോഹന്‍ലാലിന്റെ കാര്യം പറയുകയാണെങ്കില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആര് വന്നാലും എഴുന്നേല്‍ക്കരുത് എന്ന് എന്നോട് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം.

അധിപന്റെ ലൊക്കേഷനിലേക്ക് ലാലേട്ടന്‍ വരുമ്പോള്‍ ഞാന്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു. അതോടെ 'വേണ്ട മോനെ.. ഊണ്‍ കഴിക്കുന്ന സമയത്ത് ദേവേന്ദ്രന്‍ വന്നാലും എഴുന്നേല്‍ക്കരുത്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പണ്ട് ലാലേട്ടന്റെ കുടുംബവുമായൊക്കെ അടുത്ത ബന്ധമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+