ആ ചിത്രത്തോടെ ദിലീപിന്റെ തലവര മാറി: അബിക്ക് പറ്റിയത് എന്ത്? ആദ്യമായി ലാല്‍ ജോസ് തുറന്ന് പറയുന്നു

ജയറാമിന് ശേഷം മിമിക്രി ലോകത്ത് നിന്നും സിനിമയിലെത്തി പ്രധാന വേഷങ്ങള്‍ ചെയ്യുന്ന വ്യക്തിയായി അബി മാറുമെന്ന വിലയിരുത്തലുകള്‍ ഒരുകാലത്ത് ശക്തമായിരുന്നു. എന്നാല്‍ പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും നിർഭാഗ്യവശാലം സിനിമ മേഖലയില്‍ പ്രതീക്ഷിച്ച അത്ര ശോഭിക്കാന്‍ അബിക്ക് സാധിച്ചിരുന്നില്ല. നേരെ മറിച്ച് അബിയോടൊപ്പം മിമിക്രി കളിച്ച് നടന്ന വ്യക്തിയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ദിലീപ് മലയാള സിനിമയെ തന്നെ അടക്കിവാഴുന്ന തരത്തിലേക്ക് വളരുന്നതിനും നാം സാക്ഷ്യം വഹിച്ചു.

അബിക്ക് എന്തുകൊണ്ട് വേണ്ടത്ര മികച്ച വേഷങ്ങള്‍ ലഭിച്ചില്ല, അല്ലെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് തഴയപ്പെട്ടു എന്നുള്ള ചോദ്യം ഇപ്പോഴും സിനിമ രംഗത്ത് ശക്തമാണ്. ഇപ്പോഴിതാ അബിയേയും കുറിച്ചും ദിലീപിനെക്കുറിച്ചും ഇരുവരുമായി മികച്ച ബന്ധം പുലർത്തിയിരുന്ന സംവിധായകന്‍ ലാല്‍ ജോസ് മനസ്സ് തുറക്കുകയാണ്.

dileep-abi

'മിമിക്രി രംഗത്ത് നിന്നും ഒരുപാട് കലാകാരന്മാർ സിനിമയില്‍ വന്ന് പ്രശസ്തമായപ്പോള്‍ അടുത്തത് ഇനി ആര് എന്ന ചോദ്യം ഉയരാന്‍ തുടങ്ങി. എല്ലാവർക്കും ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. അത് അബി എന്നായിരുന്നു. സ്വാഭാവികമായ ഒരു പരിണാമത്തില്‍ താനും സിനിമയില്‍ എത്തുമെന്നും നായകനാകുമെന്നൊക്കെ അബിയും വിചാരിച്ചിരുന്നു. അദ്ദേഹത്തിന് അന്ന് മിമിക്രി രംഗത്ത് സ്വന്തം ഗ്രൂപ്പൊക്കെ ഉണ്ടായിരുന്നു' - ലാല്‍ ജോസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ പറയുന്നു.

മിമിക്സ് ഡ്രാമ എന്ന പോരില്‍ ഞാനും ദിലീപും സംവിധാനം ചെയ്യുന്ന വീഡിയോ കാസറ്റിന്റെ ഷൂട്ടിങ് ആകെ രണ്ട് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ആ സമയത്തിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ ഷൂട്ട് ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ അബി അടക്കമുള്ള എല്ലാവരോടും ഡേറ്റ് നേരത്തെ തന്നെ വാങ്ങിയിരുന്നു. എന്നാല്‍ ഷൂട്ടിന്റെ തലേദിവസം അബി ഇവരോട് ആരോടും പറയാതെ വേറെ പരിപാടിക്ക് പോയി. അന്ന് രാത്രി ഇവരെ വിളിച്ച് നാളെ രാത്രിയെ എത്തു.. മറ്റന്നാള്‍ ഷൂട്ടിങ് തുടങ്ങിയാല്‍ മതിയെന്നും പറഞ്ഞു.

മദ്രാസില്‍ നിന്നുള്ള ക്യാമറകളും മറ്റ് സാധനങ്ങളുമൊക്കെ വന്നിരിക്കുകയാണ്. സിനിമ ബാറ്റയാണ് അവർക്ക് നല്‍കുന്നത്. ഒരു ദിവസം അവരെ ഇവിടെ വെറുതെ ഇരുത്തിയാല്‍ വലിയ പൈസയാകും. നിർമ്മാതാവ് സൈമണ്‍ കരച്ചില്‍ തുടങ്ങി. അങ്ങനെ അബി ഇല്ലാതെ പിറ്റേന്ന് തന്നെ ഷൂട്ടിങ് തുടങ്ങി. അങ്ങനെയാണ് അബിയെ പരിചയപ്പെടുന്നതെന്നും ലാല്‍ ജോസ് വ്യക്തമാക്കുന്നു.

ദിലീപ് എന്നോട് ഇഷ്ടം കൂടാമോയെന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൊക്കെ അഭിനയിച്ചു. പിന്നീടാണ് ജോഷി സാറിന്റെ സൈന്യം എന്ന ചിത്രത്തില്‍ ദിലീപിനും അബിക്കും വേഷം കിട്ടുന്നത്. അബി ആളുകളുമായി അത്ര പെട്ടെന്ന് മിംഗിള്‍ ആകുന്ന വ്യക്തി ആയിരുന്നില്ല. അവന്റെ അവന്റെ പൊസിഷന്‍ കീപ്പ് ചെയ്തേ നില്‍ക്കൂ. കാരണം മിമിക്രി രംഗത്ത് അയാള്‍ രാജാവാണ്. ദിലീപ് ആണെങ്കില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത്, സംഹസംവിധായകർ എന്നിവരോടൊക്കെ പെട്ടെന്ന് തന്നെ കമ്പനിയായി.

ആ ബന്ധം വെച്ച് താന്‍ ചെയ്യേണ്ട വേഷം എന്താണെന്ന് ദിലീപ് നേരത്തെ ചോദിക്കും. അങ്ങനെ മനസ്സിലാക്കി മമ്മൂട്ടിയുടേയും മറ്റും ഡയലോഗിന്റെ ഗ്യാപ്പിന് ഇടയില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞോട്ടെയെന്ന് അങ്ങോട്ട് ചോദിക്കും. അതില്‍ ചിരക്കാനുള്ളത് ഉണ്ടാകും. ഇത്തരം കാര്യങ്ങളിലൂടെ ആ കിട്ടിയ ചെറിയ വേഷം ദിലീപ് അവന് പറ്റുന്ന തരത്തിലൊക്കെ പൊലിപ്പിച്ചു.

തുടക്കത്തില്‍ ആ കഥാപാത്രത്തിന് പേരൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ദിലീപ് അങ്ങോട്ട് ആവശ്യപ്പെട്ടാണ് കൊക്ക് തോമ എന്ന് മറ്റുള്ളവരെ കൊണ്ട് വിളിപ്പിക്കുന്നത്. കാരണം ബാക്കിയെല്ലാവരും വലിയ ഫിഗറൊക്കെ ഉള്ള ആണെങ്കിലും ദിലീപ് ആയിരുന്നു ഏറ്റവും മെലിഞ്ഞ ആള്‍. അതുകൊണ്ട് അത് രസം ആയിരക്കുമെന്ന് തരിക്കഥാകൃത്തുക്കള്‍ക്കും തോന്നി.

സിനിമ പുറത്തിറങ്ങിയപ്പോള്‍ അബിക്കും ദിലീപിനും ഒരേ ദൈർഘ്യമാണുള്ളത്. എന്നാല്‍ ദിലീപിന്റെ വേഷം കൂടുതലായി ശ്രദ്ധിക്കപ്പെട്ടു. കാരണം ഒന്ന് രണ്ട് ചിരികള്‍ ദിലീപിന് അധികം വന്നു. അത് പിന്നീട് ഏഴരക്കൂട്ടം എന്ന ചിത്രത്തില്‍ ദിലീപിന് കുറച്ചുകൂടെ വലിയ റോള്‍ കിട്ടുന്നതിന് സഹായകരമായി. ആ ചിത്രത്തിലെ പെർഫോമന്‍സ് കണ്ടാണ് സല്ലാപത്തിലേക്ക് വിളിക്കുന്നത്. ആ ചിത്രം വന്‍ ഹിറ്റായി.

ദിലീപിന്റെ വളർച്ച വളരെ പെട്ടെന്ന് ഉണ്ടായപ്പോള്‍ സ്വാഭാവികമായും അബിക്ക് സങ്കടം ആയിട്ടുണ്ടാകും. അബി പ്രതീക്ഷിച്ചിരുന്ന ഒരു പൊസിഷനിലേക്ക് ദിലീപാണ് എത്തിയത്. അബിയും പിന്നീട് കുറേ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചെങ്കിലും ദിലീപിന് ഉണ്ടായ ഒരു വളർച്ച ഉണ്ടായില്ല. തനിക്ക് കിട്ടിയ അവസരങ്ങള്‍ ദിലീപ് ഉപയോഗിച്ചതും അതിന് വേണ്ടി നടത്തിയ കഠിനാധ്വാനങ്ങളൊക്കെ നമുക്ക് അറിയാം.

രസികന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി ഫാനായും മോഹന്‍ലാല്‍ ഫാനായും രണ്ട് കഥാപാത്രങ്ങളുണ്ട്. ദിലീപ് മോഹന്‍ലാല്‍ ഫാന്‍ ആണ്. മമ്മൂക്കയുടെ ഫാനായി അബിയെ വിളിക്കാമെന്ന് ദിലീപ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം മുഴുവന്‍ സമയവും ഉള്ള ഒരു വേഷമാണ്. സന്തോഷത്തോടെ തന്നെ അബിയെ വിളിച്ചു. അവന്‍ വരികയും ചെയ്തു. പക്ഷെ അബിക്ക് ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു.

മിമിക്സ് ഡ്രാമ വിഷയം ഉള്ളതുകൊണ്ട് തന്നെ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. പറഞ്ഞ ഡേറ്റിന് വേറെ വല്ല പരിപാടിക്കും പോകുമോയെന്ന ആശങ്ക. അതുകൊണ്ട് തന്നെ ചെറിയ വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടിനെ കാസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ റിലീസായ ആദ്യ ചിത്രമായിരുന്നു രസികന്‍. അബി എന്തെങ്കിലും കാരണവശാല്‍ പകരം അഭിനയിപ്പിക്കാം എന്ന രീതിയിലാണ് അദ്ദേഹത്തെ ഇട്ടത്.

രണ്ട് ഫാന്‍സുകാരും തമ്മിലുള്ള ഒരു പാട്ട് ഉണ്ട്. അത് ചിത്രീകരിക്കാന്‍ എല്ലാം സെറ്റായി. മദ്രാസില്‍ നിന്നൊക്കെ ആളുകള്‍ വന്നു. പക്ഷെ അന്ന് തലേന്ന് അബി വേറെ എവിടെയോ പരിപാടിക്കായി പോയി. ഷൂട്ട് ചെയ്യാതിരിക്കാന്‍ വയ്യാതായി. അങ്ങനെ അബി ചെയ്യേണ്ട പലയിടത്തും ആ പാട്ടില്‍ സുരാജാണ് അഭിനയിച്ചത്. പാട്ടിന്റെ ആദ്യവും അവസാനവുമാണ് അബിയുള്ളത്. അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ എത്താതിനുള്ള ഒരു കാരണം ഈ തരത്തില്‍ കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നതിലെ പ്രശ്നമായിരുന്നുവെന്നും ലാല്‍ ജോസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q