'വീട്ടില്‍ ബിരിയാണ് മോളെ, അവന്‍ മണ്ണ് തിന്നാറില്ല'; അശ്വിനെതിരായ പൂവാലന്‍ ആരോപണം: വായടപ്പിച്ച് ദിയ കൃഷ്ണ
തിരുവനന്തപുരം: തന്റെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ദിയകൃഷ്ണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദിയ താമസിക്കുന്ന കവടിയാറിലെ ഫ്ലാറ്റില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. കേസിന്റെ അന്വേഷണ ചുമതല ഇതിനിടെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇത് സ്വാഗാതാർഹമ്മാണെന്ന് ദിയ പ്രതികരിച്ചു.
തന്റെ ഭർത്താവിന് എതിരായി ഉയർന്ന ആരോപണങ്ങളോടും ദിയ പ്രതികരിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഭർത്താവ് അശ്വിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അവർ ഉന്നയിക്കുന്നത്. തന്റെ അച്ഛനെതിരേയും അവർ ഇത്തരത്തില്‍ പറഞ്ഞേക്കാം. സ്ഥാപനത്തില്‍ പരിശോധന നടക്കുന്നതിനെ ഭയക്കുന്നില്ല. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു.

ദിയയുടെ ഭർത്താവ് പൂവാലന്മാരെപ്പോലെ പെരുമാറിയെന്ന ആരോപണത്തിന് കഴിഞ്ഞ ദിവസം ദിയ സോഷ്യല്‍ മീഡിയയിലൂടെ കൊടുത്ത മറുപടിയും വൈറലായിരുന്നു. 'രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ്ട് ദിയയുടെ ഭർത്താവ് പാക്ക് ചെയ്തോ എന്ന് ചോദിക്കുന്നത്. ഈ സമയത്ത് തന്നെ എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കും. പുവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്' എന്ന മുന്‍ ജീവനക്കാരികളുടെ ആരോപണത്തിനായിരുന്നു മറുപടി.
'വീട്ടില്‍ ബിരിയാണ് മോളെ, മണ്ണ് വാരി അവന്‍ തിന്നാറില്ല' എന്നാണ് ജീവനക്കാരികളുടെ ആരോപണം വന്ന ഒരു വീഡിയോയ്ക്ക് താഴെ ദിയ കുറിച്ചത്. 1.2 ലക്ഷത്തിലേറെ ആളുകളാണ് ദിയയുടെ ഈ കമന്റിനെ പിന്തുണച്ചത് രംഗത്ത് വന്നത്. താരത്തിന് പിന്തുണയുമായി എത്തിയവരില്‍ സ്വാസികയും വീണാ നായരും അടക്കമുള്ള നടിമാരുമുണ്ട്. 'ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം. ഇവരെ ജയിലില്‍ കൊണ്ടുപോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. കള്ളികള്‍ പക്ഷെ പൊട്ടത്തികളാണ്'എന്നാണ് സ്വാസിക കുറിച്ചത്. പൂട്ടണം ഈ മൂന്നെണ്ണത്തിനേയും എന്ന് സോന നായരും പ്രതികരിച്ചു.
'ഇപ്പോൾ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി. ഇവളുമാർ കള്ളികൾ തന്നേ. രാഷ്ട്രീയ പരമായി എതിരാണെങ്കിലും അവരുടെ ഭാഗത്തു ശെരിയുണ്ട്', 'ദിയ പൈസ മുടക്കി, ഷോപ്പ് നടത്തി പോകുന്നത്, നിനക്കൊകെ ഇഷ്ടത്തിനെ നടത്താൻ ആണോ? കള്ളത്തരം ചോദ്യം ചെയ്തപ്പോൾ ഇല്ലാത്ത ആരോപണം ഉന്നയിച്ച് കേസ് കൊടുക്കുന്നു' എന്നിങ്ങനെ പോകുന്നു മറ്റ് ചില കമന്റുകള്‍.
അതേസമയം തന്നെ ചിലർ ജീവനക്കാരെ പിന്തുണച്ചും രംഗത്ത് വരുന്നുണ്ട്. 'അവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടുകയാണ് വേണ്ടത്.. അല്ലാതെ മാടമ്പിത്തരം കാണിക്കുക അല്ല വേണ്ടത്. ഫോഫോൺ വിളിച്ചു വളരെ മോശം ആയി സംസ്കാരം ഇല്ലാതെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും വ്യക്തിപരമായും ജാതീയപരമായും അധിഷേ ധക്കുകയും അല്ല വേണ്ടത്. ഉടമസ്ഥർ ഫോൺ വിളിച്ചു എത്ര മോശം ആയിട്ടാണ് സംസാരിച്ചത്.' ശരത് ലാല്‍ എന്നയാള്‍ കുറിച്ചത്.
തട്ടിക്കൊണ്ടു പോകുക, ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ ബാങ്ക് ഇടപാട് വിവരം എടുക്കുക, മൊബൈൽ ഫോൺ പിടിച്ചു വാങ്ങുക, തുടങ്ങിയകാര്യങ്ങൾ നിയമവിരുദ്ധം ആണ്. ക്യുആർ മാറ്റിയത് ഉടമസ്ഥ പറഞ്ഞിട്ടാണ് എന്നാണ് അവർ പറയുന്നത്. നികുതി വെട്ടിക്കലിന്റെ ഭാഗം ആണോ എന്നൊക്കെ പരിശോധിക്കണം? ഒരുപാട് ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ ഈ വിഷയത്തിൽ ഉണ്ട്... വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ആ സ്ത്രീകൾ പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. മുഖം നോക്കിയും സംസാരം നോക്കിയും ലക്ഷണവും കള്ളത്തരങ്ങളും ആണെന്ന് പറയുന്ന കുറെ എണ്ണങ്ങൾ ഇറങ്ങിയിട്ടുണ്ട്. - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications