'അവൾക്ക് ചികിത്സയാണ് വേണ്ടത്, സ്വന്തം കുടുംബം പോലും നോക്കുന്നില്ല', മറുപടിയുമായി ബാലയും കോകിലയും
ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ആശുപത്രിക്കിടക്കയിൽ വെച്ച് മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ ഉന്നയിച്ചത്. ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച എലിസബത്ത് താൻ മരിച്ചാൽ ഉത്തരവാദി മുൻ പങ്കാളിയും കുടുംബവും ആണെന്നാണ് ബാലയുടെ പേരെടുത്ത് പറയാതെ പറഞ്ഞത്. റേപ് അടക്കമുളള ആരോപണങ്ങളും ബാലയ്ക്ക് എതിരെ അവർ ഉന്നയിച്ചു.
ഇപ്പോൾ എലിസബത്തിന് മറുപടിയുമായി വീഡിയോയിൽ എത്തിയിരിക്കുകയാണ് ബാലയും ഭാര്യ കോകിലയും. എലിസബത്തിനെ പേരെടുത്ത് പറയാതെയാണ് ബാലയുടെ മറുപടി. അവർക്ക് ചികിത്സയാണ് ആവശ്യമെന്നാണ് ബാല പറയുന്നത്.
ബാലയുടെ വാക്കുകൾ: ''മനസ്സ് തുറന്ന് ചില കാര്യങ്ങള്‍ സംസാരിക്കണം എന്ന് തോന്നി. കറക്ടായി സംസാരിക്കാന്‍ പോലും അറിയില്ല. പക്ഷേ പറയേണ്ടത് പറയണം. ഇത്രയും വര്‍ഷം നിങ്ങളെ എല്ലാവരേയും ഞാന്‍ സ്‌നേഹിച്ചു. പക്ഷേ എന്നെക്കുറിച്ച് കുറേ തെറ്റിദ്ധാരണകള്‍ ആളുകള്‍ ഉണ്ടാക്കുന്നുണ്ട്. മനസ്സിന് വേദന ഉണ്ട്. എനിക്ക് ലിവര്‍ ട്രാന്‍സ്പ്ലാന്‍ഡ് ചെയ്തതാണ്. കഴിഞ്ഞ ആഴ്ച പോലും ആശുപത്രിയില്‍ ആയിരുന്നു. കുഴപ്പമില്ല. ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് മുന്നോട്ട് പോവുകയാണ്.

ഇതുവരെ കിട്ടാതെ പോയ ഒരു കുടുംബജീവിതം നാല്‍പ്പത്തിയൊന്നാം വയസ്സില്‍ കിട്ടി. എന്റെ ഭാര്യ കോകിലയെ ഞാന്‍ നന്നായി നോക്കുന്നുണ്ട്. എന്തിനാണ് അതിനെ ശല്യപ്പെടുത്തുന്നത്. ഞാനോ എന്റെ കുടുംബമോ ആരെയും ഉപദ്രവിച്ചിട്ടില്ല.. അങ്ങനെ ചെയ്യുന്ന ആളുകളല്ല. അതിന്റെ ആവശ്യവും ഞങ്ങള്‍ക്കില്ല. ആരെക്കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം.
അദ്ദേഹത്തിന്റെ ഒരു വിഷമം പരിഗണിച്ച് പറയുകയാണ്, അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷന്‍ ആണ് വേണ്ട, മീഡിയാ അറ്റന്‍ഷന്‍ അല്ല. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുമ്പോള്‍ അവര്‍ക്ക് മീഡിയയില്‍ വാര്‍ത്ത വരുന്നു. അത് കൊണ്ട് അദ്ദേഹത്തിന് ഒരു മെഡിക്കല്‍ അറ്റന്‍ഷന്‍ വേണ്ടേ. സ്വന്തം കുടുംബം പോലും നോക്കുന്നില്ല. അതില്‍ എനിക്ക് വിഷമം ഉണ്ട്.
നാല് മാസം മുന്‍പ് ഞാന്‍ പറഞ്ഞതാണ്, ഇനി ഇതേക്കുറിച്ച് സംസാരിക്കില്ലെന്നും സംസാരിക്കാനുളള അവസരം ഉണ്ടാക്കരുത് എന്നും. അതുകൊണ്ടാണ് കോടതിയില്‍ പോയത്. അവര്‍ നിര്‍ത്തിയില്ല. തുടര്‍ച്ചയായി തന്നെയും കോകിലയേയും കുടുംബത്തേയും ഉപദ്രവിക്കുകയാണ്. ഞാന്‍ ആരെയും റേപ് ചെയ്തിട്ടില്ല. ദൈവത്താണേ സത്യം, ചെയ്തിട്ടില്ല. ഇതെല്ലാം എന്തിന് വേണ്ടിയാണ് എന്ന് കാണുന്നവര്‍ക്ക് മനസ്സിലാകും. ഞാനും എന്റെ ഭാര്യയും സന്തോഷമായി ജീവിക്കുന്നുണ്ട്. അവരും ജീവിക്കണം എന്നാണ് പ്രാര്‍ത്ഥിക്കുന്നത്, ബാല പറഞ്ഞു.
ഞങ്ങള്‍ രണ്ട് പേരും മനസ്സില്‍ നിന്ന് പറയുകയാണ്, ദയവ് ചെയ്ത് വിട്ടേക്ക്. കള്ളങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കരുത്. സത്യങ്ങള്‍ പുറത്ത് വരണമെങ്കില്‍ ഞാനും അത്രയും ചീപ്പായ ഒരു ലെവലിലേക്ക് എത്തണം. അപ്പോള്‍ എല്ലാ സത്യവും പുറത്ത് വരും. അത് നിങ്ങള്‍ക്ക് നേരംപോക്ക് ആയിരിക്കും. പക്ഷേ ഭാവിയില്‍ ഞങ്ങളുടെ കുടുംബം, ഞങ്ങളുടെ കുഞ്ഞ് വരുമ്പോള്‍ അത് ഭയങ്കര ഉപദ്രവം ആയിരിക്കും. പ്ലീസ് എന്നാണ് പറയുന്നത്, ഞങ്ങളെ രണ്ട് പേരേയും വിട്ടേക്കുക. വിശ്വസിച്ചാണ് ഈ നാട്ടില്‍ കാല് കുത്തിയത്. ഒരുപാട് പേര് തന്നെ സ്‌നേഹിച്ചു. ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്.
ഇപ്പോഴും കോകില എവിടെ പോയാലും ആളുകള്‍ കുക്കിംഗ് വീഡിയോ എവിടെ എന്ന് ചോദിക്കും. അത് ഞാന്‍ നിര്‍ത്തി. ആ ചാനലേ നിര്‍ത്തി. ഇതൊന്നും എഴുതി വെച്ചിട്ടല്ല പറയുന്നത്. മനസ്സില്‍ നിന്ന് പറയുന്നതാണ്. ഇത്രയും എന്നെ സ്‌നേഹിക്കുന്നവരോട് പറയാനുളളത്, ബാല കള്ളനല്ല. ഞങ്ങളുടെ കുടുംബം മോശക്കാരല്ല. പണ്ട് തൊട്ടേ സിനിമയില്‍ നിന്നുളള പണം കൊണ്ടാണ് ജീവിച്ചത്. ഞങ്ങളുടെ കുടുംബത്തെ വെറുതെ വിടണം. അതിന് വേണ്ടിയാണ് കോടതിയില്‍ പോയത്. അതിന് വേണ്ടിയാണ് കോടതിയില്‍ പോയത്. കോടതിയുടെ ഉത്തരവ് കിട്ടിയിട്ടും ഞങ്ങളെ ഇത്രയും ഉപദ്രവിക്കുകയാണെങ്കില്‍ ഞങ്ങളെന്ത് ചെയ്യും.
ഇത്രയും കാലം എന്നെക്കുറിച്ച് മോശം പറഞ്ഞ മീഡിയ ഒരു കാര്യം ചിന്തിക്കണം, എന്റെ മനസ്സില്‍ അവര്‍ നന്നായിരിക്കണം എന്നാണ്. അവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വേണം. ആ പ്രസ്താവന ഞാന്‍ മാറ്റില്ല. അന്ന് കോകിലയും പറഞ്ഞു, അവര്‍ പത്ത് പതിനഞ്ച് കൊല്ലമായി മെഡിസിന്‍ കഴിക്കുന്നുണ്ട്. ഇത് നടക്കുമെന്ന് മുന്‍പേ ഞങ്ങള്‍ പറഞ്ഞതാണ്''.












Click it and Unblock the Notifications