Get Updates
Get notified of breaking news, exclusive insights, and must-see stories!

റീ എഡിറ്റിന് മുന്നെ കണ്ടിരിക്കും... ബുക്ക്‌മൈഷോയില്‍ വന്‍കുതിപ്പ്; എമ്പുരാന്‍ കാണാനെത്തി പിണറായിയും

തിരുവനന്തപുരം: മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച എമ്പുരാന്‍ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയനും. ഭാര്യ കമലയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം തിരുവനന്തപുരം ലുലുമാളിലെ പിവിആര്‍ സിനിമാസിലാണ് മുഖ്യമന്ത്രി എമ്പുരാന്‍ കാണാനെത്തിയത്. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്കുള്ള ഷോയ്ക്കായിരുന്നു മുഖ്യമന്ത്രി കുടുംബസമേതം തിയേറ്ററില്‍ എത്തിയത്.

സംഘപരിവാര്‍ ബഹിഷ്‌കരണ ക്യാംപെയ്‌നുമായി മുന്നോട്ട് പോകുന്നതിനിടെയാണ് മുഖ്യമന്ത്രി സിനിമ കാണാന്‍ എത്തിയത് എന്നതും ശ്രദ്ധേയമായി. ഗുജറാത്ത് കലാപവും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ വിമര്‍ശനവുമൊക്കെയുള്ള സിനിമയ്‌ക്കെതിരെ വലിയ രീതിയില്‍ ഹേറ്റ് ക്യാംപെയ്ന്‍ തീവ്രവലതുപക്ഷവാദികള്‍ ആരംഭിച്ചിരുന്നു. ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ സിനിമയ്‌ക്കെതിരെ ലേഖനം വരെ പ്രത്യക്ഷപ്പെട്ടിരുന്നു.

Empuraan

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാന്‍ ഇനി പ്രദര്‍ശിപ്പിക്കുക എന്നാണ് വിവരം. വീണ്ടും സെന്‍സര്‍ ചെയ്യുന്ന ചിത്രം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും തിയേറ്ററില്‍ എത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്. സിനിമയ്‌ക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിന് പ്രതിരോധം തീര്‍ത്ത് മറുവിഭാഗവും രംഗത്തുണ്ട്.

എമ്പുരാന്‍ റീ എഡിറ്റ് ചെയ്‌തേക്കും എന്ന വാര്‍ത്തക്ക് പിന്നാലെ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക്‌മൈ ഷോയില്‍ വലിയ രീതിയില്‍ ബുക്കിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം വരെ സിനിമയുടെ ബുക്കിംഗ് ഒരു മണിക്കൂറില്‍ 14450 എന്ന നിരക്കിലായിരുന്നു എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇപ്പോള്‍ മണിക്കൂറില്‍ 28290 എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്.

Take a Poll

മാര്‍ച്ച് 27-ന് റിലീസ് ചെയ്ത എമ്പുരാനില്‍ മോഹന്‍ലാലാണ് നായകന്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസമാകുമ്പോഴേക്ക് 100 കോടി ക്ലബില്‍ കയറിയിരുന്നു. ചിത്രം ബോക്‌സോഫീസില്‍ തകര്‍ത്തോടുന്നതിനിടെയാണ് സംഘപരിവാര്‍ ക്യാംപില്‍ നിന്ന് നെഗറ്റീവ് ക്യാംപെയ്ന്‍ പൊട്ടിപ്പുറപ്പെട്ടത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.

എമ്പുരാന്‍ ആദ്യ ദിവസം 14 കോടി കേരളത്തില്‍ നിന്ന് മാത്രം നേടിയെന്നാണ് കണക്ക്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. 11.75 കോടിയാണ് രണ്ടാം ദിവസം ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ഇതില്‍ 10.75 കോടി കേരളത്തില്‍ നിന്നാണ് സ്വന്തമാക്കിയത്. സിനിമയുടെ തെലുങ്ക് പതിപ്പ് 27 ലക്ഷവും തമിഴ് പതിപ്പ് 30 ലക്ഷവും ഹിന്ദി പതിപ്പ് 40 ലക്ഷവുമാണ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+