'അയാൾ നടി ചഞ്ചലിനെ കയറി പിടിച്ചു, ഞാൻ ഞെട്ടി, മമ്മൂട്ടി അയാളെ ഇറക്കി വിട്ടു'; ദുരുനുഭവം പറഞ്ഞ് ടിനി ടോം
ഗൾഫ് നാടുകളിൽ പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് നടൻ ടിനി ടോം. സ്പോൺസർമാർ എന്ന് നടിച്ച് ഒപ്പം കൂടിയ ചിലരെ കുറിച്ചും അവർ തങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടികളെ കുറിച്ചുമാണ് താരം കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്
'ഗൾഫിൽ പോകുമ്പോൾ മെയിൻ സ്പോൺസർമാരുടെ മറ പറ്റി ചിലർ ഉണ്ടാകും. അതിലൊരാളുടെ പേര് കൃത്യമായി പറയുന്നില്ല. കാസർഗോഡുകാരനാണ് അയാൾ. ദിലീപിന്റെ കൂട്ടുകാരനാണ്, നാദിർഷയുടെ കൂട്ടുകാരനാണെന്നൊക്കെ എന്നോട് പറഞ്ഞു. പുള്ളിയുടെ കാലിന് വയ്യായ്ക ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകളുടെ മുന്നിൽ വരുമ്പോൾ നടത്തം സ്റ്റൈൽ ആക്കാൻ നോക്കും. പുള്ളി സ്ത്രീ വിഷയങ്ങളിൽ തത്പരകക്ഷിയാണ്. ഞാൻ ആദ്യം കണ്ടപ്പോൾ പുള്ളി ഒരു പാവമാണെന്ന് എനിക്ക് തോന്നി.

അതിനിടയിൽ ഗൾഫിൽ എത്തിയത് നാട്ടിലേക്ക് വിളിച്ച് പറയണമായിരുന്നു എനിക്ക്. എന്റെ കൈയ്യിൽ അന്ന് ഫോണൊന്നുമില്ല. ഞാൻ ഇയാളുടെ ഫോണിൽ നിന്ന് വിളിക്കാമെന്ന് കരുതി. പക്ഷേ ലൈൻ ബിസിയാണെന്ന് പറഞ്ഞ് എനിക്ക് അദ്ദേഹം ഫോൺ തന്നില്ല. ആ സമയം നമ്മുടെ ഒപ്പമുണ്ടായിരുന്ന നടിമാർ കഴിയുന്ന മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അയാൾ അങ്ങോട്ടേക്ക് പോയി. അയാൾ അവരോട് പറഞ്ഞ് ഞാൻ ഇതിന്റെ മെയിൻ സ്പോൺസറാണെന്ന്. ഇതോടെ വീട്ടിലേക്ക് വിളിച്ച് പറയാൻ ഫോൺ തരുമോയെന്ന് കുട്ടി ചോദിച്ചപ്പോൾ ഇയാൾ ഫോൺ ബെഡിൽ ഇട്ട് കൊടുത്തിട്ട് പറയുവാണ് ഫോൺ എടുത്തോന്ന്. അപ്പോൾ എനിക്ക് മനസിലായി പുള്ളി സ്വാർത്ഥ താത്പര്യങ്ങൾക്കാണ് വന്നിരിക്കുന്നതെന്ന്.
ഇതിനിടയിൽ എന്നോട് പറഞ്ഞു എനിക്ക് മമ്മൂട്ടിയെ അറിയാം എന്ന് , മമ്മൂട്ടിയുടെ ഫോണിലേക്ക് വിളിക്കാമെന്ന് പറഞ്ഞ് ഒരു നമ്പറിൽ ഡയൽ ചെയ്തു, എൻഗേജ്ഡ് ആണെന്ന് പറഞ്ഞു. കാവ്യയെ അറിയാം എന്ന് പറഞ്ഞ് ഫോൺ വിളിച്ച് ജിമ്മിന്റെ സാധനങ്ങൾ വാങ്ങി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതുപോലെ ഭാവനയെ വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു നമ്പറിലേക്ക് വിളിച്ച് സംസാരിച്ചു. ഞങ്ങൾ ഞെട്ടിപ്പോയി. യഥാർത്ഥത്തിൽ ഇയാൾ വിളിക്കുന്നത് മറ്റൊരാളെയാണെന്ന് ഞങ്ങൾക്ക് മനസിലായി. ഇയാൾ മൊത്തം തരികിട പരിപാടിയായിരുന്നു.
പരിപാടി നടന്ന ആ ദിവസങ്ങളിൽ ഞാൻ അയാൾക്കൊപ്പമായിരുന്നു നടന്നത്. ആരാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് നാട്ടിൽ വന്നപ്പോൾ നാദിർഷയോടും ദിലീപിനോടും ഇയാളെ കുറിച്ച് പറഞ്ഞപ്പോൾ അവർക്ക് അറിയില്ലെന്ന് പറഞ്ഞു. പിന്നീട് ഗൾഫിൽ വീണ്ടും എത്തിയപ്പോൾ ആണ് അറിയുന്നത് ഇയാൾ കള്ളപ്പാസ്പോർട്ട് അടിച്ച് കൊടുത്തു പോലീസ് പിടിയിലായെന്ന്. അന്ന് മനസിലായത് ആരേയും അറിയാതെ കൂട്ടുകൂടരുതെന്നാണ്. കാരണം ചെന്ന് വീഴുന്നത് ഒരുപക്ഷേ ഗർത്തത്തിലായിരിക്കും.
ഈ പറഞ്ഞ മനുഷ്യൻ ഒരു ദിവസം എന്നോട് വന്ന് പറഞ്ഞു എനിക്ക് ചഞ്ചലിനെ പരിചയപ്പെടണം അവൾക്ക് ഫ്രൂട്ട് ജ്യൂസ് വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു. പരിചയപ്പെടുത്താം മര്യാദക്ക് സംസാരിക്കണമെന്ന് പറഞ്ഞ് ഞാൻ ചഞ്ചലിനെ പരിചയപ്പെടുത്തി. ഇയാൾ അവരെ കയറി പിടിച്ചു. ഇയാൾ പറഞ്ഞത് ചക്കരക്കുടം കണ്ടാൽ കൈയ്യിടാതിരിക്കാൻ പറ്റുമോയെന്നാണ്.
മറ്റൊരാൾ ഉണ്ടായിരുന്നു, അഭിനവ സ്പോൺസർ ആയി വന്നതാണ് ഇത് പോലെ. മമ്മൂക്കയൊക്കെ ഗൾഫിൽ വലിയ പരിപാടിക്ക് വന്ന സമയാണ്. ഇയാളെ കണ്ടപ്പോൾ തന്നെ മമ്മൂക്കക്ക് മനസിലായി. പുള്ളിയെ വിളിച്ചു പുറത്തേക്ക് പോകാൻ പറഞ്ഞു. മേക്കപ്പ് റൂമിന്റെ ഉള്ളിൽ ഇയാൾ വന്ന് നോക്കി മമ്മൂട്ടി വീണ്ടും ഇയാളെ പുറത്താക്കി. മമ്മൂക്ക എന്നോട് എന്ന് പറഞ്ഞു, ഭാവിയിൽ നമ്മക്ക് തലവേദനയായി മാറാൻ സാധ്യതയുള്ള ബന്ധങ്ങൾ വഴി എന്ത് ഗുണം കിട്ടിയാലും തത്കാലിക സുഖത്തിന് നിൽക്കാതെ അവരെ കട്ട് ചെയ്ത് കളയുകയെന്നതണ്', ടിനി പറഞ്ഞു.












Click it and Unblock the Notifications