Get Updates
Get notified of breaking news, exclusive insights, and must-see stories!

'തടി വെക്കാനുള്ള 'മരുന്ന്' തന്നു; ബോധം വന്നത് മൂന്ന് ദിവസം കഴിഞ്ഞ്, പിന്നീട് നടന്നത്'; ഇന്ദ്രൻസ്

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ഇന്ദ്രൻസ്. ഒരുകാലത്ത് സ്ഥിരം കോമഡി കഥാപാത്രങ്ങൾ മാത്രമായിരുന്നു ഇന്ദ്രൻസ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് വളരെ സീരിയസ് കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടുന്ന ഇന്ദ്രൻസിനെയാണ് പ്രേക്ഷകർ പിന്നീട് കണ്ടത്. വില്ലൻ രംഗങ്ങളിൽ പോലും അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. ഉടൽ എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രമൊക്ക മലയാളി ആരാധകർ ഒരിക്കൽ പോലും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ദ്രൻസ് കോമഡികൾ പ്രേക്ഷകർക്കിടയിൽ ഇപ്പോഴും തരംഗമാണ്. ഇനിയും ഇന്ദ്രൻസ് ഫുൾടൈം കോമഡിയിലേക്ക് മാറുമോയെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം. തന്റെ പുതിയ സിനിമയായ 'കുണ്ഡല പുരാണ'ത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.ജീവിതത്തിലെ ചില രസകരമായ അനുഭവങ്ങളും താരം പങ്കിട്ടു. താരത്തിന്റെ വാക്കുകളിലേക്ക്

ndrans-funny-moents-

'ഫുൾ കോമഡിയായിട്ടൊരു കഥാപാത്രത്തിന് ഞാൻ തയ്യാർ തന്നെയാണ്. എന്നാൽ അതിന് തയ്യാറായിട്ട് ഒരു സംവിധായകൻ വരണമല്ലോ. ഇനി അത്തരത്തിലുള്ള കഥാപാത്രങ്ങളെ മൊത്തത്തിൽ പ്രതീക്ഷിക്കാനും സാധിക്കില്ല. ആ സമയം അങ്ങ് പോയി. ആ ഒരു രീതിയല്ലല്ലോ ഇപ്പോൾ. പഴയ ഇത്തരം കോമഡി സിനിമകൾ ആസ്വദിക്കുന്നവരാണ് നമ്മുടെ പുതിയ തലമുറ സംവിധായകരിൽ പലരും. എന്നാൽ അവർ എടുക്കുന്ന സിനിമകൾ സീരിയസ് ആയിരിക്കും.

ജീവിതത്തിൽ ഞാൻ തീരെ അപ്റ്റേറ്റഡ് അല്ല. മുൻപോട്ട് അങ്ങനെ അന്വേഷിച്ച് നടക്കുന്ന ആളല്ല ഞാൻ. നിൽക്കുന്നിടത്ത് നിൽക്കും അത് ഭംഗിയായി ചെയ്യുകയെന്നതാണ്. അതുകൊണ്ട് അന്വേഷിച്ച് മുന്നോട്ട് പോകാറില്ല.. ഫോണുകളിലെ ഫീച്ചറുകളൊന്നും അറിയില്ല. ഹോം എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് ഞാൻ. പക്ഷെ സിനിമയിലെ ആ കഥാപാത്രം സംവിധായകൻ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ പിതാവിനെ കണ്ടിട്ടാണ്. തൻറെ പിതാവും ഇതേ രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീട്ടിലെ അനുഭവങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയത്.

വലിയ നടൻമാരുടെ കൂട്ടത്തിൽ ഇരിപ്പിടം കിട്ടുക, അവരുടെ പേരിനൊപ്പം നമ്മുടെ പേര് ചേർത്ത് പറയുക ഇതൊക്കെ വളരെ അധികം അഭിമാനം തോന്നുന്ന കാര്യമാണ്. നമ്മൾ അതുവരെയൊക്കെ എത്തിയോ എന്നൊക്കെ തോന്നും. പക്ഷെ ഒരു നിമിഷം മതി ഇതൊക്കെ മാറി മറിയാൻ. പഴയതൊന്നും മറക്കാൻ പറ്റാതിരിക്കുമ്പോൾ നമ്മുക്ക് ശരിക്കും അത്ഭുതം തോന്നും. ഇതൊക്കെ നിലനിർത്തുകയെന്നതാണ് പിന്നെത്തെ പണി', താരം പറഞ്ഞു.

വെള്ളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രസകരമായ ഓർമകൾ ജീവിതത്തിൽ ഉണ്ടോയെന്ന ചോദ്യത്തിന് വെള്ളമടിച്ച ഒരു അനുഭവവും താരം പങ്കിട്ടു. 'ജീവിതത്തിൽ വെള്ളമടിച്ച് ഉണരാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു കൂട്ടുകാരൻ തടിവെയ്ക്കുമെന്ന് പറഞ്ഞ് ഒഴിച്ചുതന്നതാണ്. അടിച്ചു, മൂന്നിന്റ അന്നാണ് കണ്ണുതുറന്നത്. 12വർഷം മുൻപാണ്. അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് പറഞ്ഞത്. ഉണർന്നപ്പോൾ അവനെ അന്വേഷിച്ച് ഞാൻ പോയിരുന്നു', ചിരിച്ചു കൊണ്ട് ഇന്ദ്രൻസ് പറഞ്ഞു.

ജീവിത്തിൽ മുൻപ് ചെയ്യാൻ പറ്റില്ലെന്ന് കരുതിയ എന്നാൽ പിന്നീട് ചെയ്ത് കാണിച്ച എന്തെങ്കിലും സംഭവമുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് കല്യാണം കഴിച്ചത് എന്നും ഇന്ദ്രൻസ് മറുപടി നൽകി. ചെറുപ്പത്തിലെ പറ്റാത്തൊരു കാര്യമായിരുന്നു. മുതിർന്നപ്പോൾ കല്ല്യാണം കഴിച്ചു. വളർച്ചയ്ക്ക് അനുസരിച്ച് പിന്നീട് പലതും ചെയ്ത് കാണിച്ചു', താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+