മീരാ ജാസ്മിന് കൂടുതല്‍ പ്രാധാന്യമെന്ന പേടിയായിരുന്നു കാവ്യക്ക്: ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ടതെന്നും കമല്‍
പേര് പറയുമ്പോള്‍ തന്നെ സിനിമാ പ്രേമികളുടെ മനസ്സിലേക്ക് ഒരു നൊമ്പരത്തിന്റെ നോവ് പകരുന്ന ചിത്രമാണ് പെരുമഴക്കാലം. മീര ജാസ്മിന്‍, കാവ്യ മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാമുക്കോയ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ദിലീപും വിനീതും ചിത്രത്തില്‍ അഥിതി താരങ്ങളായി എത്തുകയും ചെയ്തിരുന്നു. ടിഎ റസാഖായിരുന്നു തിരക്കഥ.
ചിത്രത്തിലെ അഭിനയത്തിന് കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം എം ജയചന്ദ്രന്‍ സ്വന്തമാക്കുന്നതും പെരുമഴക്കാലത്തിലൂടെയാണ്. മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പെരുമഴക്കാലം സിനിമയെക്കുറിച്ച്, അതായത് കഥ പറഞ്ഞപ്പോള്‍ കാവ്യാ മാധവനുണ്ടായ കണ്‍ഫ്യൂഷനെക്കുറിച്ച് കൂടുതല്‍ തുറന്ന് പറയല്‍ നടത്തുകയാണ് സംവിധായകന്‍. റസിയ എന്ന കഥാപാത്രം മീര ജാസ്മിനും ഗംഗയായി കാവ്യാമാധവനേയുമായിരുന്നു ആദ്യം തന്നെ പരിഗണിച്ചിരുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മീരയ്ക്ക് ദേശീയ അവാർഡ് കിട്ടുന്നതെന്നും കമല്‍ പറയുന്നു.
കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ കാവ്യക്ക് ആകെ കണ്‍ഫ്യുഷനായിരുന്നു. റസിയ ആണോ നല്ലത്, ഗംഗയാണോ നല്ലത് എന്നതായിരുന്നു അവരുടെ കണ്‍ഫ്യൂഷന്‍. ഇടയ്ക്ക് എന്നെ വിളിച്ച് ഞാന്‍ ഗംഗയായിട്ട് തന്നെയാണോ ഞാന്‍ അഭിനയിക്കേണ്ടത്, മറ്റേ റോള്‍ എനിക്ക് ചെയ്തൂടെ എന്ന് ചോദിച്ചു. എന്നാല്‍ എന്റെ മനസ്സില്‍ നീയാണ് ഗംഗ, അങ്ങനെ ആയങ്കിലെ ശരിയാകുള്ളുവെന്നും ഞാന്‍ കാവ്യക്ക് മറുപടി നല്‍കി.
സ്ക്രീന്‍സ്പെയിസ് നോക്കുമ്പോള്‍ ഒരുപാടുള്ളത് മീര ജാസ്മിന് തന്നെയാണ്. അതുകൊണ്ട് തന്നെ മീരയ്ക്കായിരക്കും പ്രധാനം എന്ന് കരുതി ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്കുണ്ടായിട്ടുണ്ടാകാം. അങ്ങനെ കാവ്യ ആദ്യം അഭിനയിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു. അതോടെ അവളുടെ കണ്ണൊക്കെ നിറഞ്ഞു. സത്യത്തില്‍ ക്ഷമിക്കുന്ന ഈ പെണ്‍കുട്ടിയാണ് ആളുകളുടെ മനസ്സിലേക്ക് കയറുക. സ്വന്തം ഭർത്താവാണ് നഷ്ടപ്പെട്ടത്.
ചിത്രത്തില്‍ വളരെ കുറച്ച് ഡയലോഗ് മാത്രമേയുള്ളു. എന്തായാലും ഹൃദയസ്പർഷിയായ കാവ്യ ആ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് പെരുമഴക്കാലത്തിലൂടെ കാവ്യ നേടി. ചില കഥാപാത്രങ്ങള്‍ അങ്ങനെയാണ്. സ്ക്രീന്‍ സ്പെയിസ് നോക്കിയിട്ട് അല്ല ചില കഥാപാത്രങ്ങള്‍ ജനങ്ങലുടെ മനസ്സിലേക്ക് എതുകയെന്നും കമല്‍ പറയുന്നു.
പെരുമഴക്കാലത്തില്‍ അഭിനയിക്കാന്‍ ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. പൃഥ്വിരാജിനെപ്പോലുള്ള താരങ്ങളെയായിരുന്നു നേരത്തെ ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. ദിലീപ് ഇപ്പുറത്ത് വന്നതോടെ അപ്പുറത്ത് കാവ്യയുടെ ഭർത്താവായി വിനീതിനേയും തീരുമാനിച്ചു. നെടുമുടി വേണു ചേട്ടനെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് വേഷമാണ് പിന്നീട് മാമുക്കോയ ചെയ്യുന്നതെന്നും കമല്‍ വ്യക്തമാക്കി.












Click it and Unblock the Notifications