കള്ള് കുടിച്ച് വണ്ടി ഓടിച്ചതിന് പോലീസ് പിടിച്ചെന്നത് സത്യം..പക്ഷെ സംഭവിച്ചത് ഇതാണ്'; കിച്ചു സുധി പറയുന്നു
ഷഹീന ബീവി എന്ന യുട്യൂബർ കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകൻ കിച്ചു സുധിക്കെതിരെ രംഗത്തെത്തിയിരുന്നു. കിച്ചു ലഹരി കഴിച്ച് വാഹനം ഓടിച്ചതിന് പിടിയിലായി എന്നായിരുന്നു ആഅവരുടെ ആരോപണം. അന്ന് കേസിലായപ്പോൾ രേണുവിന്റെ പിതാവ് തങ്കച്ചനാണ് കിച്ചുവിനെ സ്റ്റേഷനിൽ നിന്ന് ഇറക്കിയതെന്നും അതിനാലാണ് കിച്ചു ഇപ്പോൾ രേണുവിനെതിരെ പ്രതികരിക്കാത്തത് എന്നുമായിരുന്നു ആരോപണം. ഇപ്പോഴിതാ ഷഹീന ബീവിയുടെ ആരോപത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കിച്ചു. യുട്യൂബ് ലൈവിലൂടെയാണ് പ്രതികരണം.
ഷഹീനയുടെ ആരോപണം ഇങ്ങനെ-'സുധി നന്നായി മദ്യപിച്ച് നടന്നൊരാളാണ്. മൂത്ത കുട്ടിക്ക് കേസുണ്ട്. ഡ്രഗ് കഴിച്ച് വണ്ടി ഓടിച്ചതിന് ആ പയ്യന്റെ പേരിൽ കേസുണ്ട്. ഇല്ലാന്ന് പറഞ്ഞാലും എന്റെ കൈയ്യിൽ തെളിവുണ്ട്. അവന്റെ പേരിലുള്ള ഈ കേസുകൾ അവൾ പുറത്തുവിടും എന്നത് കൊണ്ടാണ് ആ പയ്യൻ ഇവൾ ചെയ്യുന്ന എല്ലാ തോന്ന്യവാസത്തിനും മിണ്ടാതിരിക്കുന്നത്. അവൾ പ്രതീഷുമായി കാണിക്കുന്ന എല്ല പോക്രിത്തരങ്ങളും നിങ്ങൾ കണ്ടതാണ്. അതെല്ലാം ഈ കുട്ടി മിണ്ടാതെ അനുവദിച്ച് കൊടുക്കുന്നുണ്ടെങ്കിൽ, ഇത് രേഷ്മയേയോ റിതപ്പനെയോ മാത്രമല്ല. കിച്ചുവിനെ ബാധിക്കും, സുധിയെ ബാധിക്കും. എന്നാൽ ഇതൊന്നും ചോദിക്കാനുള്ള വോയിസ് അവനില്ല. കേസ് ഉണ്ടെന്ന് പറയുമ്പോൾ ആ ചെറുക്കന് എത്ര വയസുണ്ടെന്ന് നോക്കണം.

അതിന് ആ കുട്ടിയെ കുറ്റപ്പെടുത്താൻ പറ്റില്ല. അമ്മ അച്ഛനെ ഉപേക്ഷിച്ച് ഒരുത്തന്റെ കൂടെ ഇറങ്ങി പോയി, എന്നിട്ട് അവന്റെ കൂടെ ജീവിച്ച് തീർക്കാതെ ആത്മഹത്യ ചെയ്തു. തന്ത ഒരു കല്യാണം കഴിച്ചു, പിന്നെയും കല്യാണം കഴിച്ചു, അതിനെ കളഞ്ഞ് അടുത്തതിന്റെ കൂടെ പോയി. ഇങ്ങനെയുള്ള ഒരു കുട്ടി എങ്ങനെയാണ് പുറത്തിറങ്ങി പത്തുപേരുടെ കൂടെ കൂടുക?അപ്പോൾ അവന്റെ കൂട്ടുകെട്ട് ഇതേ വൾഗാരിറ്റിയുള്ള ആളുകളുമായിട്ടായിരിക്കും.
ഞാൻ കേട്ടിട്ട് ഞെട്ടി. പത്തിരുപത്തൊന്ന് വയസുള്ള ചെറുക്കൻ കള്ള് കുടിക്കുകയേ. കുടിക്കുക മാത്രമല്ല, കുടിച്ചിട്ട് വണ്ടിയോടിച്ച് പോലീസ് പിടിച്ചിരിക്കുന്നു. ഈ തങ്കച്ചനാണ് പോയി സ്റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ടുവന്നത്. അതുകൊണ്ടാണ് രേണുവിനെതിരെ ഈ ചെറുക്കൻ അനങ്ങാത്തത്. പക്ഷെ അവന് പൊതുസമൂഹത്തിനോട് പറയാനുള്ളത് അവൻ ഒരു വീഡിയോ ചെയ്ത് പൊതുസമൂഹത്തെ കാണിച്ചു', എന്നായിരുന്നു വാക്കുകൾ.
കിച്ചുവിന്റെ പ്രതികരണം ഇങ്ങനെ-'വണ്ടിയോടിച്ച് പോലീസ് പിടിച്ചുവെന്ന ആരോപണത്തിൽ ഞാൻ മറുപടി പറയാം. കഴിഞ്ഞ ഡിസംബറിൽ ഞാൻ കോട്ടയത്തേക്ക് ഏറെ നാളിന് ശേഷം പോയി. കൂട്ടുകാരെയൊക്കെ കണ്ട് അവരുടെ കൂടെ ഷാപ്പിൽ പോയി കള്ള് കുടിച്ചു. തിരിച്ചുവരുന്ന സമയത്ത് പോലീസ് കൈകാണിച്ചു, ഊതിപ്പിച്ചപ്പോൾ കുടിച്ചെന്ന് തെളിഞ്ഞു. അതുണ്ടായതാണ്. അല്ലാതെ ഈ പറയുന്നത് പോലെ അവിടുത്തെ പപ്പ വന്ന് ഇറക്കിയിട്ടൊന്നുമില്ല.
സ്റ്റേഷനിൽ രണ്ടര മണിക്കൂറോളം നിർത്തിച്ചു. അത് വണ്ടീടെ പേപ്പറിനെന്തോ പ്രശ്നം ഉള്ളത് കൊണ്ടായിരുന്നു. അതിന് പെറ്റി വന്നിരുന്നു. ആ തുക ഞാൻ ചങ്ങനാശേരി കോടതിയിൽ പോയി അടച്ചു. ആ കാര്യം ഉണ്ടായത് കൊണ്ടാണ് ഞാൻ അമ്മയെ കുറിച്ച് ഒന്നും പറയാത്തത് എന്നും പേടിച്ച് നിൽക്കുന്നത് എന്നുമൊക്കെ ചിലർ പറയുന്നുണ്ട്. അങ്ങനെയൊന്നുമല്ല.
അത് എന്റെ തെറ്റ് തന്നെയാണെന്ന് സമ്മതിക്കുന്നു. പക്ഷെ അതിപ്പോൾ വലിയ സംഭവം പോലെയൊക്കെ ചിലർ അവതരിപ്പിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ സംസാരിക്കാത്തത് എന്നൊക്കെയാണ് പറയുന്നത്. അങ്ങനെയൊന്നും അല്ല.
ഞാൻ എന്റെ കാര്യങ്ങളുമായി പോകുകയാണ്. സാധാരണ ഞാൻ പ്രതികരിക്കാത്തതാണ്. ഒരു കൈയ്യ് അടിക്കുമ്പോൾ ശബ്ദമുണ്ടാകില്ലല്ലോ, രണ്ട് കൈയ്യും കൂട്ടി അടിക്കുമ്പോഴല്ലേ ശബ്ദം ഉണ്ടാകുന്നത്. ഇപ്പോൾ ആരോപണങ്ങളോട് ആരോപണങ്ങളാണ്. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. എംഡിഎംഎയൊക്കെ പിടിച്ചാൽ ഞാൻ ഇതുപോലെ നിൽകുമോ? ഞാൻ പറഞ്ഞല്ലോ തെറ്റുപറ്റി, പഠിച്ചു. ഇനി ഉണ്ടാകില്ല. എന്റെ പേരിൽ ആ ഒരൊറ്റ കേസ് മാത്രമേ ഉള്ളൂ. മറ്റെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾ വിമർശിച്ചോളൂ', കിച്ചു പറഞ്ഞു.












Click it and Unblock the Notifications