കൺമണിയെത്തും മുൻപേ ബിജുവിന്റെ വീട്ടിലേക്ക് പുതിയൊരു അതിഥി; ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ സമ്മാനം
ഫാമിലി വ്ലോഗിലൂടെ ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് ബിജു. കെ എൽ ബ്രോ ബിജു ഋത്വിക് എന്ന ബിജുവിന്റെ യൂട്യൂബ് ചാനലിന് 50 മില്യണിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. യൂട്യൂബിൽ നിന്ന് വലിയ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഇപ്പോഴും വളരെ ലളിതമായ ജീവിതം തന്നെയാണ് ബിജുവും കുടുംബവും മുന്നോട്ട് കൊണ്ടുപോകുന്നത്.
ബിജുവിന്റെ ഈ രീതി ഫോളോവേഴ്സിനിടയിൽ ബിജുവിന് വലിയ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുകയാണ് ബിജുവും ഭാര്യ കവിയും. കുഞ്ഞ് എത്തുന്നതിന് മുൻപ് എത്തിയ മറ്റൊരു സന്തോഷം പങ്കിടുകയാണ് ബിജു. ബിജുവിന്റെ വീട്ടിലേക്ക് ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

PC: Biju Facebook
പുതിയ കാർ വാങ്ങിയിരിക്കുകയാണ്. ഇന്നോവയുടെ ഹ്രൈബിഡ് കാറാണ് വാങ്ങിയിരിക്കുന്നത്. പ്രസവം വരുന്നു, കുറെ യാത്രകൾ വരുന്നു, കുലുങ്ങി കുലുങ്ങിയുള്ള യാത്രകൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം ഒക്കെ കണക്കിലെടുത്താണ് 7 പേർക്ക് ഇരിക്കാൻ പാകത്തിലുള്ള വണ്ടി വാങ്ങിക്കാൻ തീരുമാനിച്ചതതെന്ന് ബിജു പറയുന്നു.
നമ്മുടെ വീട്ടിലേക്ക് ഒരാൾ കൂടി വന്നു. കുഞ്ഞുവാവയ്ക്ക് മുൻപെ എത്തിയ ആളാണ്. 15 വർഷം മുൻപാണ് ആദ്യമായി ഒരു വണ്ടി, ബൈക്ക് വാങ്ങുന്നതതെന്ന് ബിജു പറഞ്ഞു. ലോൺ എടുത്താണ് താൻ ആദ്യത്തെ ബൈക്ക് വാങ്ങിയതെന്നും ബിജു പറഞ്ഞു. തന്റെ ആദ്യത്തെ വണ്ടിയോട് തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും ബിജു പറയുന്നു. വിവാഹം ഒക്കെ ആലോചിച്ച് പോയതൊക്കെ ഈ ബൈക്കിൽ തന്നെയാണ്.
വിവാഹത്തിന് ശേഷം കുടകിലേക്കുള്ള യാത്രയിൽ അധികവും ബസ്സിനെ ആണ് ആശ്രയിച്ചത്. അപ്പോഴൊന്നും ഒരു കാർ വാങ്ങണമെന്ന തോന്നൽ ഉള്ളിലേക്ക് വന്നില്ല. അമ്മയ്ക്ക് ഓപ്പറേഷൻ വന്നു, അങ്ങനെ അമ്മയെ കൊണ്ടുള്ള യാത്രയിൽ ഒരു വണ്ടി വേണം എന്നായി അങ്ങനെയാണ് ഒരു സെക്കൻ ഹാൻഡ് കാർ ഏട്ടന്റെ സഹായത്തോടെ നേടിയതെന്നും ബിജു പറയുന്നു. പിന്നീട് ആ കാറിലായി യാത്രയെന്നും അവിടെ നിന്നാണ് പുതിയ വണ്ടി കൂടി സ്വന്തമാക്കുന്നതെന്നും ബിജു പറഞ്ഞു.
ഇതിന് മുൻപ് താൻ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ ബിജു പറഞ്ഞിട്ടുണ്ട്. കോവിഡ് സമയത്താണ് ബിജു യൂട്യൂബിൽ സജീവമാകുന്നത്. പിന്നീട് അങ്ങോട്ട് കുതിപ്പായിരുന്നു. താനും കവിയും ബുദ്ധിമുട്ട് അറിഞ്ഞ് ജീവിച്ചവരാണെന്നും അതുകൊണ്ട് തന്നെയാണ് ഇന്ന് ഈ നിലയിൽ എത്തിയപ്പോഴും സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ബിജു പറഞ്ഞിരുന്നു.












Click it and Unblock the Notifications