ചാക്കോച്ചന്‍ ഇതെന്ത് ഭാവിച്ചാ.. മൂന്നാമതും 50 കോടി ക്ലബില്‍; 2025 ലെ മൂന്നാമത്തെ സൂപ്പര്‍ഹിറ്റ്!
ചോക്ലേറ്റ് ഹീറോയില്‍ നിന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ വഴി മാറി നടക്കാന്‍ തുടങ്ങിയത് മുതല്‍ ഗംഭീര സിനിമകളാണ് മലയാളികള്‍ക്ക് ലഭിച്ചത്. സ്ഥിരം കോളേജ് ബോയ് ചെക്കനില്‍ നിന്ന് മാറി ഗൗരവസ്വഭാവവും കോമഡിയും ആക്ഷനുമെല്ലാം ഉള്ള നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി ക്ലബ് പടവുമായി ബോക്‌സോഫീസില്‍ കുതിപ്പിലാണ് കുഞ്ചാക്കോ ബോബന്‍.
ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആണ് 50 കോടി ക്ലബിലേക്ക് എത്തിയിരിക്കുന്നത്. മാത്രമല്ല ഈ വര്‍ഷത്തെ മലയാളത്തിലെ മൂന്നാമത്തെ ഹിറ്റുമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. പ്രിയാമണിയും ശ്രദ്ധേയമായ വേഷത്തിലെത്തിയ ഈ ചിത്രം വളരെയധികം പ്രശംസയും വാണിജ്യ വിജയവും ആണ് കരസ്ഥമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ നിന്ന് മാത്രം 30 കോടിയോളമാണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 50 കോടി കടന്നിട്ടുണ്ട്. പതിനേഴാം ദിവസമായ മാര്‍ച്ച് 8 ന് മൂന്നാം ശനിയാഴ്ച, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ബോക്‌സ് ഓഫീസില്‍ 1.34 കോടി നേടി. മുന്‍ ദിവസത്തേക്കാള്‍ 78% വര്‍ദ്ധനവാണിത്. വെള്ളിയാഴ്ച 75 ലക്ഷം മാത്രമാണ് ചിത്രം നേടിയിരുന്നത്. ചിത്രത്തിന്റെ മൂന്നാം വാരാന്ത്യത്തില്‍ ബോക്‌സ് ഓഫീസില്‍ 3 - 3.5 കോടി വരെ നേടിയേക്കാം എന്നാണ് വിവരം.
ആദ്യ ആഴ്ച 15.4 കോടി രൂപയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നേടിയത്. രണ്ടാം ആഴ്ച 8.25 കോടി രൂപയും നേടി. 12 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രമാണ് 17 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് മാത്രം 13.74 കോടി രൂപ ലാഭം നേടിയിരിക്കുന്നത്. നിക്ഷേപത്തില്‍ 114.5% വരുമാനമാണ് ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
രേഖചിത്രം, പൊന്‍മാന്‍ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം സൂപ്പര്‍ഹിറ്റായ മറ്റ് രണ്ട് ചിത്രങ്ങള്‍. ആസിഫ് അലി നായകനായ രേഖചിത്രം 6 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. 57 കോടിയിലേറെയാണ് രേഖാചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയത്. ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റും രേഖാചിത്രമാണ്. കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് അലിക്ക് തുടര്‍ച്ചയായ രണ്ടാമത്തെ സൂപ്പര്‍ഹിറ്റാണ് രേഖാചിത്രം സമ്മാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ബോക്‌സോഫീസ് കിംഗ് ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് പൊന്‍മാന്‍. മൂന്ന് കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രം 10 കോടിയിലേറെയാണ് കേരളത്തില്‍ നിന്ന് മാത്രം കരസ്ഥമാക്കിയത്.












Click it and Unblock the Notifications