കുഞ്ചാക്കോ ബോബന്റെ അച്ഛൻ ശാലിനിയുടെ അച്ഛന്റെ കരണത്തടിച്ചു, ശാലിനി പൊട്ടിക്കരഞ്ഞു, സംഭവിച്ചത് ഇത്..
ഒരു കാലത്ത് സൂപ്പർ താരങ്ങളേക്കാൾ വലിയ താരമായിരുന്നു ബേബി ശാലിനി. വളരെ ചെറിയ പ്രായത്തിൽ തന്നെ ബേബി ശാലിനി വൻകിട താരങ്ങളെപോലും നിഷ്പ്രഭരാക്കുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ബേബി ശാലിനിയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കൾ കാത്ത് നിന്നു, ശാലിനിക്ക് വേണ്ടി കഥകൾ എഴുതപ്പെട്ടു. വലുതായ ശേഷവും മലയാളത്തിലും തമിഴിലും അടക്കം അറിയപ്പെടുന്ന നായികയായി ശാലിനി മാറി. ഇന്നും മലയാളികൾ ശാലിനിക്ക് ആ സ്നേഹം നൽകുന്നു.
ശാലിനിയുടെ ഉയർച്ചയ്ക്ക് പിന്നിൽ ഒരു അച്ഛന്റെ കഷ്ടപ്പാട് ഉണ്ടെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലെ വാക്കുകൾ ഇങ്ങനെ: '' ഒരു കാലത്ത് ബേബി ശാലിനിയുടേയും ശ്യാമിലിയുടേയും ഡേറ്റിന് വേണ്ടി വന്‍ താരങ്ങളും നിര്‍മ്മാതാക്കളും കാത്തിരുന്നിട്ടുണ്ട്. ശാലിനി ഇന്ന് അജിത്തിന്റെ ഭാര്യയാണ്. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതിന്റെ പത്തിരട്ടിക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് അജിത്ത്. അവസാന ചിത്രത്തിന് വാങ്ങിയത് 180 കോടിയാണ്.
അത്യുന്നതിയില്‍ ശാലിന് എത്തി നില്‍ക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു പിതാവിന്റെ കഷ്ടപ്പാടിന്റെ കഥയുണ്ട്. കൊല്ലത്തെ ഒരു ദരിദ്ര കുടുംബത്തിലാണ് ബാബുവിന്റെ ജനനം. സിനിമാതാരമാകണം, പാട്ടുകാരനാകണം എന്നാഗ്രഹിച്ച് വീട്ടുകാര്‍ അറിയാതെ കൂട്ടുകാരനൊപ്പം മദ്രാസിലേക്ക് വണ്ടി കയറി. ഹോട്ടലിലെ മേശ തുടച്ചും എച്ചില്‍ പാത്രം കഴുകിയും അവിടെ പിടിച്ച് നിന്നു.

തിരഞ്ഞെടുപ്പ് വന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി പാരഡി പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു. 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീട്ടിലേക്ക് ബാബു തിരിച്ച് പോകുന്നത്. അച്ഛന്‍ മരിച്ചത് കൊണ്ട് മദ്രാസിലേക്ക് പോകരുതെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ ഒന്നുമില്ലായ്മയില്‍ നിന്ന് വിജയം കൊയ്തവരുടെ കഥകള്‍ ഓര്‍ത്ത് വീണ്ടും മദ്രാസിലേക്ക് വണ്ടി കയറി. അവിടെ ജോലിയും പാട്ടും നാടകവും ഒക്കെയായി 6 വര്‍ഷങ്ങള്‍ തള്ളി നീക്കി. അതിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന ആലീസിനെ പ്രണയിച്ച് വിവാഹം കഴിച്ചു.
ആദ്യം ആണ്‍കുട്ടിയും രണ്ടാമത് ശാലിനിയും ജനിച്ചു. ചെറുപ്പത്തില്‍ ഒരു കോഴിയേയും പൊക്കി ശാലിനി നില്‍ക്കുന്ന ഫോട്ടോ ബാബു എടുത്തിരുന്നു. ആ ഒരു ഫോട്ടോ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ഇവരുടെ വാടക വീടിന്റെ ഉടമസ്ഥന്‍ നവോദയയുമായി ബന്ധമുളള ആളായിരുന്നു. അദ്ദേഹം ഈ ഫോട്ടോ വാങ്ങി പുതിയ ചിത്രത്തിലേക്ക് കുട്ടികളെ തേടുന്ന നവോദയ ഓഫീസില്‍ എത്തിച്ചു. ഉടന്‍ കുട്ടിയുമായി എത്താന്‍ അവര്‍ ആവശ്യപ്പെടുന്നു.
ബാബു അടുത്ത ദിവസം ശാലിനിയുമായി ബാബു ഓഫീസില്‍ എത്തി. വളരെ പെട്ടെന്ന് ശാലിനി ജിജോയെ കയ്യിലെടുത്തു. അപ്പോള്‍ തന്നെ ഉറപ്പിച്ചു ഇവളാണ് മാമാട്ടിക്കുട്ടിയെന്ന്. നാലായിരം രൂപ അഡ്വാന്‍സ് കൊടുക്കുന്നു. ഫാസിലിനെ വിളിച്ച് പറഞ്ഞു, ഇനി മാമാട്ടിക്കുട്ടിയെ തിരയേണ്ട എന്ന്. ആലപ്പുഴയില്‍ ഷൂട്ടിംഗിന് എത്തുമ്പോഴാണ് ഫാസില്‍ കുട്ടിയെ കാണുന്നത്.
ഫാസില്‍ കാണിച്ച് കൊടുക്കുന്നത് യാതൊരു സങ്കോചവും ഇല്ലാതെ ക്യാമറയ്ക്ക് മുന്നില്‍ അവള്‍ അഭിനയിച്ചു. ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു അവളുടെ മുഖത്തെ ഭാവചലനങ്ങള്‍. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം റിലീസ് ആയപ്പോള്‍ ബേബി ശാലിനി കേരളത്തില്‍ ഒരു തരംഗമായി. ശാലിനിക്ക് വേണ്ടി തിരക്കഥകളെഴുതാന്‍ തുടങ്ങി. പെട്ടിയും പിടിച്ച് മമ്മൂട്ടിയും കൂടെ മാമാട്ടിക്കുട്ടിയും ഉണ്ടെങ്കില്‍ പടം ഹിറ്റ് എന്ന് ആളുകള്‍ പറയാന്‍ തുടങ്ങി.
1983 മുതല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കുട്ടിയും 4 വയസ്സ് മുതല്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്ന കുട്ടിയുമെന്ന ഖ്യാതി ബേബി ശാലിനിക്ക് സ്വന്തം. മറ്റ് ഭാഷകളിലെ സിനിമാക്കാരും ശാലിനിയുടെ ഡേറ്റിന് വേണ്ടി കാത്ത് കെട്ടിക്കിടന്നു.
കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോ പശ്ചാത്താപത്തോടെ പറഞ്ഞ അനുഭവം ഓര്‍ക്കുകയാണ്. ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത ആഴി എന്ന ചിത്രത്തിലേക്ക് ബേബി ശാലിനിയുടെ ഡേറ്റ് വാങ്ങി. ഷൂട്ടിംഗ് ആരംഭിച്ച ശേഷം രണ്ട് ദിവസം ശാലിനി എത്തിയില്ല, ഷൂട്ടിംഗ് തടസ്സപ്പെട്ടു. മൂന്നാമത്തെ ദിവസം കായലിനോട് ചേര്‍ന്ന സുഭാഷ് പാര്‍ക്കിലായിരുന്നു ഷൂട്ട്. ബാബു മകളേയും കൊണ്ട് എത്തി.
രണ്ട് ദിവസം വരാന്‍ പറ്റാത്തതിന് ബോബന്‍ കുഞ്ചാക്കോയോട് എന്തോ കാരണം പറഞ്ഞു. ക്ഷുഭിതനായി നിന്ന ബോബന്‍ ഒരൊറ്റ അടി ബാബുവിന്റെ കരണം നോക്കി കൊടുത്തു. ബാബു കായലിലേക്ക് വീണു. മുങ്ങിത്താഴുന്ന ബാബുവിനെ നോക്കി ശാലിനി കരഞ്ഞു. സെറ്റിലുളളവര്‍ കായലിലേക്ക് ചാടി ബാബുവിനെ രക്ഷിച്ചു. പിന്നീട് പ്രശ്‌നങ്ങള്‍ എല്ലാവരും ഇടപെട്ട് രമ്യമായി പരിഹരിച്ചു. ആരെയും അപമാനിക്കാനല്ല, മകളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി ഒരു പിതാവ് സഹിച്ച ത്യാഗങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കാനാണ് ഇത് പറഞ്ഞത്''.












Click it and Unblock the Notifications