'ലക്ഷ്മി നക്ഷത്ര വിളിച്ചിട്ടാണ് ഫ്ലവേഴ്സിലേക്ക് പോയത്, ബിനു അടിമാലി കാണിച്ചത് തെണ്ടിത്തരം'; തെളിവ് പുറത്ത്
കൊച്ചി: നടൻ ബിനു അടിമാലിക്കെതിരെ തെളിവ് പുറത്ത് വിട്ട് താരത്തിന്റെ മുൻ സോഷ്യൽ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. ജിനേഷിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും മർദ്ദിച്ചിരുന്നെങ്കിൽ ചാനൽ പ്രവർത്തകർ തനിക്കെതിരെ രംഗത്തെത്തില്ലേയെന്നും ബിനു ചോദിച്ചിരുന്നു. മാത്രമല്ല തന്നെ ചാനൽ സ്റ്റാർ മാജിക്ക് ഷോയിൽ നിന്നും മാറ്റി നിർത്തിയിട്ടില്ലെന്നും ബിനു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ബിനുവിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ഓഡിയോ ആണ് ഇപ്പോൾ ജിനേഷ് പുറത്തുവിട്ടിരിക്കുന്നത്. ജിനേഷിനെ മർദ്ദിച്ച സംഭവത്തെ കുറിച്ച് ഷോയുടെ ഡയറക്ടറുമായി സംസാരിക്കുന്ന ഫോൺ റെക്കോഡാണ് ഫൈനൽ ന്യൂസ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഓഡിയോയിൽ പറയുന്നത് ഇങ്ങനെ
'എന്തെങ്കിലും പറയണമെങ്കിൽ ശ്രീകണ്ഠൻ സാർ പറയണം.അല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. എനിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ പറ്റില്ല. പുള്ളിയോട് പറയാം. നിന്റെ സാധനങ്ങളുടെ പൈസ സെറ്റ് ചെയ്താൽ ഈ സാധനം വിടുവോ നീ. നീ ന്യായമായ കാര്യമാണ് പറയുന്നത്. അന്ന് അവിടുന്ന് പോയതിന് ശേഷം ബിനുവുമായി ഞാൻ സംസാരിച്ചിട്ടില്ല. 'എനിക്ക് അറിയാം കാര്യങ്ങളൊക്കെ ജിനേഷേ. നടക്കാൻ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്. ഹൈപ്പർടെൻഷൻ കയറി ഒരാളെ ഉപദ്രവിക്കുകയെന്ന് പറഞ്ഞാൽ വല്ലാത്ത വകുപ്പാണത്. പുള്ളിയെ സേവ് ചെയ്യാനൊന്നുമല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഇത് കമ്പനിയുടെ അകത്ത് വരുമ്പോൾ അത് അനുസരിച്ചല്ലേ മൂവ് ചെയ്യാൻ പറ്റൂ.'

നാളെ രണ്ട് പേര് വന്ന് പറഞ്ഞുവെന്ന് വിചാരിക്ക്. അയാൾ അവരുടെ അടുത്ത് വന്ന് പ്രശ്നമുണ്ടാക്കും. മധു ചേട്ടനാണല്ലോ തുറന്ന് കേറിയതൊക്കെ. പോലീസ് എന്തായാലും നമ്മുടെ അടുത്ത് വന്ന് ചോദിക്കും. ഇവിടെ വർക്ക് ചെയ്യുന്നത് കൊണ്ട് സ്വന്തമായി പ്രതികരിക്കാനാകില്ല. സംഭവം ശരിയാണ് നിനക്കുണ്ടായ മാനഷ്ടങ്ങൾ വളരെ വലുതാണ്.
ഇത് പുള്ളി ആവശ്യമില്ലാതെ ഉണ്ടാക്കിയ പ്രശ്നമാണ്. അയാളുടെ പ്രശ്നം വാശിയാണ്. അയാൾക്ക് പറഞ്ഞാൽ മനസിലാകില്ല. ഞാൻ അവസാനം കണ്ടപ്പോൾ എന്നോട് പറഞ്ഞത് നിങ്ങൾ ഇടപെട്ട് ഒന്ന് പരിഹരിക്കെന്നാണ്. അത്രയും തല്ലിയിട്ട് ഒത്തുതീർപ്പാക്കാൻ പറയുന്നതിൽ എന്ത് ന്യായാമാണെന്നും നിങ്ങൾ തന്നെ സംസാരിക്കണമെന്നുമാണ് ഞാൻ പറഞ്ഞത്.
പുള്ളിക്ക് ചെറിയ തട്ട് കിട്ടിയെന്ന് മനസിലായിട്ടുണ്ട്. അധിക്ഷേപിക്കലും സാധനം തള്ളിപ്പൊളിക്കലുമൊക്കെയാണ് പ്രശ്നം. അത് അയാൾ പ്രതിരോധിക്കാൻ നിക്കേണ്ട കാര്യമില്ല. ഡിഫന്റ് ചെയ്യാൻ നിന്നാൽ പോലീസ് കേസ് ആകുകയേ ഉള്ളൂ. നീ അയാളെ നശിപ്പിക്കാൻ പോകുവാണെന്ന പേടി അയാൾക്കുണ്ട്.അയാള് പറയുന്നത് വേറെ ആൾക്കാർ വഴി ഇങ്ങനെ ചെയ്ത് കൊണ്ടിരിക്കുകയാണെന്നാണ്. സാറിന് നമ്മുടെ സ്ഥാപനത്തിന് കേസ് വരുന്നത് താത്പര്യമില്ല. സംഭവങ്ങളൊക്കെ ക്ലിയർ ചെയ്ത് കഴിഞ്ഞാൽ നീ ഇതിൽ നിന്നും ഊരുമോ? നിനക്കുണ്ടായ നഷ്ടങ്ങൾ നികത്തണം, ഭാവിയിൽ ദ്രോഹിക്കരുത് എന്ന് എഴുതി വാങ്ങിക്കണം. മതിയോ?
'അയാളെ രണ്ട് മാസം നമ്മൾ മാറ്റി നിർത്തിയല്ലോ. അത് ക്ലിയർ ആണല്ലോ, അത് പണിഷ്മെന്റ് ആണല്ലോ. അതിനുള്ള നീതി കിട്ടിയിട്ടുണ്ട്. അയാളെ പിടിച്ച് പുറത്താക്കിയല്ലോ? ഇത്രയും വലിയ ആർട്ടിസ്റ്റ് ആയിട്ട് കൂടി. ഷോയ്ക്ക് പുള്ളി പോയിട്ട് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കമ്പനി രണ്ട് മാസം കഴിഞ്ഞ് അയാളെ തിരിച്ചുവിളിച്ചു, അത് എന്റെ കൈയ്യിൽ നിൽക്കുന്ന കാര്യമല്ല. മൂന്നാഴ്ചയ്ക്ക് മേലെയായി അയാൾ എന്നെ വന്ന് കണ്ടിട്ടുണ്ട്. ജിനീഷിനെ പിന്തുണക്കാഞ്ഞിട്ടല്ല, പുള്ളി കാണിച്ചത് തെണ്ടിത്തരം തന്നെയാണ്. പുള്ളിയോട് ഞങ്ങൾക്ക് താത്പര്യം ഇല്ല. അയാൾ അവിടെ വന്നിട്ട് കൊച്ചിന്റെ കാര്യമൊക്കെ പറഞ്ഞിട്ട മോങ്ങിയിട്ടാണ് പോയത്. ഞാൻ കണ്ടിരുന്നില്ല. കരഞ്ഞിട്ട് ഇറങ്ങി പോകുന്നത് കണ്ടെന്ന് പറഞ്ഞു', ജിനേഷ് പറഞ്ഞു.












Click it and Unblock the Notifications