എനിക്ക് തെറ്റ് പറ്റി; പക്ഷെ ഞാന്‍ ആരുടേയും പാട്ണറെ തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല: ലയന എസ് കുറുപ്പ്
ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയ രംഗത്ത് ശ്രദ്ധേയമായ വ്യക്തിയാണ് ലയന എസ് കുറുപ്പ്. ഹാഷ്മി എന്ന യുവാവിനോടൊപ്പം ലയന നടത്തിയ ഫോട്ടോഷൂട്ടും അടുത്തിടെ വലിയ ചർച്ചാ വിഷയമായിരുന്നു. ഇതോടെ ചില വിവാദങ്ങളും പൊങ്ങി വന്നു. ഇരുവരുടേയും വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു. ഇതോടെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് വ്യക്തമാക്കി ലയനയും ഹാഷ്മിയും രംഗത്ത് വരികയും ചെയ്തു.
തനിക്ക് 2 വയസ്സുള്ള കുട്ടിയുണ്ടെന്നും കുട്ടിയെ ഇതുവരെ കാണിക്കാൻ പാർട്ണർ തയാറായില്ലെന്നും ഹഷ്മി പറഞ്ഞിരുന്നു. ഇതോടെയാണ് ലയനക്കെതിരായ വിമർശനങ്ങള്‍ ഒരുവിഭാഗം ശക്തമാക്കിയത്. ലയന ഹഷ്മിയുടെ മാത്രമല്ല, പുള്ളിയുടെ പാട്ണറുടേയും കുട്ടിയുടേയും ജീവിതം നശിപ്പിക്കുന്നു എന്ന് തുടങ്ങിയ തരത്തിലായിരുന്നു വിമർശനങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം ഒരിക്കല്‍ കൂടെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ലയന.

ഒരു മോഡലിങ് പരിപാടിക്കിടയിലാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. ഒരു സുഹൃത്തായി മാത്രമായിട്ടാണ് അന്നും ഇന്നും അവനെ കണ്ടിട്ടുള്ളത്. പക്ഷെ ഇത്തരം വിഷയങ്ങള്‍ അവനെച്ചൊല്ലി നടക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു പാട്ണർ ഉണ്ടെന്നും അതിലൊരു കൊച്ച് ഉണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. പക്ഷെ രണ്ട് കൊല്ലമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു പറഞ്ഞതെന്നും ലയന പറയുന്നു.
സ്വന്തമായി ഒരു മോഡലിങ് കമ്പനി തുടങ്ങണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നെക്കൊണ്ട് തനിച്ച് അതിന് കഴിയില്ലെന്ന മനസ്സിലായതോടെയാണ് അവനേയും കൂട്ടിയത്. അല്ലാതെ ആ ഒരു ഫോട്ടോ ഷൂട്ടിന് പിന്നില്‍ പ്രേമവും കല്യാണ ആലോചനയും ഒന്നുമില്ല. തുടക്കം മുതല്‍ തന്നെ ഇത് ഫോട്ടോഷൂട്ട് ആണെന്ന് വ്യക്തമാക്കിയിരുന്നു. അപ്പോള്‍ തന്നെ കൂടുതല്‍ വിശദമാക്കാത്തത് എനിക്ക് പറ്റിയ മിസ്റ്റേക്ക് ആണ്.
ആ ഫോട്ടോ ഷൂട്ട് ഇത്ര വൈറലാകുമെന്ന് വിചാരിച്ചില്ല. അതിന് ശേഷം നടന്ന അഭിമുഖത്തിലാണ് എല്ലാ കാര്യവും വ്യക്തമാക്കിയത്. എന്നെപ്പോലുള്ളവർക്ക് ഒരു പ്രചോദനമാകുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ പലരുടേയും മുന്നില്‍ ഞാനാണ് തെറ്റുകാരി. ഒരിക്കല്‍ എന്നെ സ്നേഹിച്ചവർ ഇപ്പോള്‍ തിരിച്ച് പറയുന്നു. പലരുടേയും കമന്റുകള്‍ ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അവനെ തട്ടിയെടുക്കാനോ, കുട്ടിയുടെ അച്ഛനെ തട്ടിയെടുക്കാനോ ശ്രമിച്ചിട്ടില്ല. അവൻ എന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും ലയന പറയുന്നു.
ആ കുട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. എനിക്ക് അവന്റെ പഴ്സനൽ കാര്യത്തിൽ ഇടപെടാൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. ആ കുട്ടിക്ക് അറിയേണ്ടത് ഞാന്‍ അവന്റെ പാട്ണറായി വരികയാണോ എന്നായിരുന്നു. അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞതോടെ അവള്‍ ഓക്കെയായി. അതിന് ശേഷം ഞാനെന്ന രീതിയില്‍ പലപ്പോഴും ചാറ്റ് ചെയ്തത് അവനായിരുന്നു. അതിന് ശേഷം അവളെ ബ്ലോക്ക് ചെയ്തിട്ടാണ് എനിക്ക് ഫോണ്‍ തരുന്നത്. അവർ തമ്മിലുള്ള വിഷയം ആയതുകൊണ്ട് അതില്‍ ഇടപെടാന്‍ എനിക്കും താല്‍പര്യമില്ലായിരുന്നു.
കൊച്ചുള്ള ആളെ ഞാൻ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നെല്ലാം പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ല. എനിക്കും ചില തെറ്റ് പറ്റി ഞങ്ങൾ ഒരുമിച്ചുള്ള ഓരോ ഫോട്ടോഷൂട്ട് കഴിയുമ്പോഴും അത് വെറും ഫോട്ടോഷൂട്ടാണെന്ന് ഞാൻ പറയണമായിരുന്നു. നിങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. മാനസികമായി ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ആ കുട്ടിക്കും കുറച്ച് ഫെയിം ആവാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതെല്ലാം അവന്‍ പറഞ്ഞുള്ള അറിവ് മാത്രമാണ്. അല്ലാതെ എനിക്ക് നേരിട്ട് അറിവില്ല. ആ കമ്പനി എന്നത് എന്റെ ഡ്രീമായിരുന്നു. ഇനി അതും ഒന്നുകൂടി ആലോചിച്ചിട്ടേ ചെയ്യു. എന്തായാലും എനിക്ക് അവനെ വേണ്ട, ഞാൻ അവനെ തട്ടിയെടുക്കുന്നില്ല എന്നാണ് ആ കുട്ടിയോട് പറയാനുള്ളതെന്നും ലയന പറയുന്നു.












Click it and Unblock the Notifications