Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയോ മോഹന്‍ലാലോ..? ഇയര്‍ ടോപ്പറില്‍ മുന്നില്‍ ആര്..? മൂന്നാം സ്ഥാനത്ത് ദിലീപ്!!

മലയാള സിനിമ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ രീതിയിലാണ് മാറിയത്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മറ്റ് ഇന്‍ഡസ്ട്രികളിലേതിന് സമാനമായ രീതിയിലാണ് മലയാള സിനിമയുടെ കുതിപ്പ്. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ നെടുന്തൂണായി നില്‍ക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ബോക്‌സോഫീസ് കണക്കുകള്‍ നോക്കിയാലും എന്തുകൊണ്ടാണ് ഇവര്‍ മലയാളത്തിന്റെ ഐക്കണായി നിലനില്‍ക്കുന്നത് എന്ന് മനസിലാകും.

2000 ത്തിന് ശേഷം ഇറങ്ങിയ മലയാള സിനിമകളില്‍ ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കണക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. 2024 വരെയുള്ള 24 വര്‍ഷത്തെ കണക്കാണിത്. മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ എന്ന് കാണാനാകും. വിവിധ കണക്കുകളെ അധികരിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ആണ് ഇത് സംബന്ധിച്ച ഡാറ്റ പങ്ക് വെച്ചിരിക്കുന്നത്.

Mammootty

2000 ത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് മോഹന്‍ലാലിന്റെ നരസിംഹമാണ്. തെങ്കാശിപ്പട്ടണവും വല്ല്യേട്ടനുമെല്ലാം ഇറങ്ങിയ വര്‍ഷമാണ് 2000 മെങ്കിലും ജനുവരി 26 ന് റിലീസ് ചെയ്ത നരസിംഹം ആ വര്‍ഷം ഗ്രോസ് കളക്ഷനില്‍ 21 കോടി രൂപയാണ് നേടിയത്. 2001 ല്‍ രാവണപ്രഭുവിലൂടെ വീണ്ടും മോഹന്‍ലാല്‍ തന്നെ ഒന്നാം സ്ഥാനത്തെത്തി. ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിറങ്ങിയ ചിത്രം 17 കോടിയാണ് ആ വര്‍ഷം കളക്ട് ചെയ്തത്.

ദിലീപ് - ലാല്‍ ജോസ് കൂട്ടുകെട്ടിലിറങ്ങിയ മീശമാധവനാണ് 2002 ലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 19 കോടി രൂപയായിരുന്നു മീശമാധവന്റെ കളക്ഷന്‍. 2003 ല്‍ പുറത്തിറങ്ങിയ ബാലേട്ടനിലൂടെ ( 14 കോടി ) മോഹന്‍ലാല്‍ വീണ്ടും ഇയര്‍ ടോപ്പറായി. 2004 ല്‍ ആണ് ഒരു മമ്മൂട്ടി ചിത്രം 21-ാം നൂറ്റാണ്ടില്‍ ആദ്യമായി ഇയര്‍ ടോപ്പറാകുന്നത്. സേതുരാമയ്യര്‍ സിബിഐ 14 കോടി രൂപയാണ് ആ വര്‍ഷം നേടിയത്.

2005 ല്‍ രാജമാണിക്യം 25 കോടി രൂപ നേടിയതോടെ ആ വര്‍ഷവും ഇയര്‍ ടോപ്പര്‍ പദവി മമ്മൂട്ടിക്ക് തന്നെ ലഭിച്ചു. 2006 ല്‍ ക്ലാസ്‌മേറ്റ്‌സിലൂടെ പൃഥ്വിരാജ് ബോക്‌സോഫീസ് കളക്ഷന്‍ പട്ടികയില്‍ ഇടം നേടി. മലയാളത്തിലെ മികച്ച ക്യാംപസ് സിനിമ എന്ന വിശേഷണമുള്ള ക്ലാസ്‌മേറ്റ്‌സ് ആ വര്‍ഷം 24 കോടിയാണ് കളക്ട് ചെയ്തത്. 2007 ല്‍ മായാവി 15 കോടി നേടിയപ്പോള്‍ മമ്മൂട്ടി വീണ്ടും ലിസ്റ്റില്‍ ഇടം നേടി.

മലയാള സിനിമയിലെ ചരിത്ര സംഭവങ്ങളിലൊന്നായി ട്വന്റി 20 2008 ല്‍ ആയിരുന്നു റിലീസ്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ആ ചിത്രം 2008 ല്‍ 33 കോടി രൂപയാണ് കളക്ട് ചെയ്തത്. 2009 ലും 2010 ലും ഇയര്‍ ടോപ്പര്‍ പദവി മമ്മൂട്ടിക്ക് തന്നെയായിരുന്നു. കേരള വര്‍മ്മ പഴശ്ശിരാജ (15 കോടി), പോക്കിരിരാജ ( 16.5 കോടി ) എന്നീ ചിത്രങ്ങളിലൂടെയായിരുന്നു ഈ നേട്ടം.

2011 ല്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ അണിനിരന്ന ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് 28 കോടി നേടി ആ വര്‍ഷത്തെ കളക്ഷനില്‍ ഒന്നാമത് എത്തി. 2012 ല്‍ മായാമോഹിനിയിലൂടെ ദിലീപ് പത്ത് വര്‍ഷത്തിന് ശേഷം ഇയര്‍ ടോപ്പറായി. മായാമോഹിനി നേടിയത് 22 കോടിയായിരുന്നു. 2013 ല്‍ ആണ് മലയാള സിനിമയുടെ കളക്ഷന്‍ റെക്കോഡുകള്‍ എല്ലാം തിരുത്തി കുറിച്ച ദൃശ്യം വന്നത്.

ആദ്യമായി 50 കോടി കളക്ട് ചെയ്യുന്ന മലയാള സിനിമയായ ദൃശ്യത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഈ ചിത്രം പിന്നീട് ആഗോളതലത്തില്‍ 75 കോടിയും കളക്ട് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 2014 ല്‍ ദുല്‍ഖര്‍ നിവിന്‍ പോളി, ഫഹദ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ് 45 കോടി രൂപ നേടി കളക്ഷനില്‍ ഒന്നാമതെത്തി. 2015 ല്‍ പ്രേമത്തിലൂടെ നിവിന്‍ പോളി ഇയര്‍ ടോപ്പറായി. പ്രേമം 60 കോടി കളക്ഷനാണ് നേടിയത്.

മലയാള സിനിമ ആദ്യമായി 100 കോടി എന്ന ക്ലബില്‍ കയറിയ വര്‍ഷമായിരുന്നു 2016. മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. 2017 ല്‍ രാമലീലയിലൂടെ ദിലീപ് വീണ്ടും ഇയര്‍ ടോപ്പറായി. 50 കോടിയാണ് ചിത്രം നേടിയത്. 2018 ല്‍ നിവിന്‍ പോളി നായകവേഷത്തിലെത്തിയ കായംകുളം കൊച്ചുണ്ണി 72 കോടി നേടി ആ വര്‍ഷം ഒന്നാമത് എത്തി. ഇതില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തിയിരുന്നു.

2019 ല്‍ ബോക്‌സോഫീസ് കളക്ഷനില്‍ അടുത്ത ബെഞ്ച് മാര്‍ക്ക് തൊട്ടു. 150 കോടിയില്‍ എത്തിയത് മോഹന്‍ലാലിന്റെ ലൂസിഫര്‍. 2020 ല്‍ 50 കോടി കളക്ഷന്‍ നേടിയ കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര ആ വര്‍ഷം ഒന്നാമത് എത്തി. 2021 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് 81 കോടി രൂപ നേടി ഒന്നാമതായി. 2022 ല്‍ ഭീഷ്മപര്‍വത്തിലൂടെ മമ്മൂട്ടി വീണ്ടും ഒന്നാമത് എത്തി. 80 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്.

2023 ല്‍ കേരളം നേരിട്ട പ്രളയത്തിന്റെ കഥപറഞ്ഞ 2018 ആണ് ഒന്നാമത് എത്തി. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അണിനിരന്ന ചിത്രം 175 കോടിയിലേറെ നേടി. 2024 ല്‍ മഞ്ഞുമ്മല്‍ ബോയ്‌സാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 200 കോടിയിലേറെ കളക്ട് ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തേയും പണംവാരി പടം എന്ന നേട്ടവും സ്വന്തമാക്കി.

മോഹന്‍ലാലിന്റെ ഏഴ് വര്‍ഷം ഇയര്‍ ടോപ്പറായപ്പോള്‍ മമ്മൂട്ടി ആറ് വര്‍ഷം ഇയര്‍ ടോപ്പറായി എന്ന് കാണാന്‍ പറ്റും. മള്‍ട്ടി സ്റ്റാര്‍ ചിത്രമായതിനാല്‍ ട്വന്റി 20 ഈ ലിസ്റ്റില്‍ പരിഗണിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+