Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമയുടെ മുഖം മാറ്റിയ 2024; 100 കോടി കടന്ന ചിത്രങ്ങള്‍ ഇതാ, 10 സിനിമകളില്‍ നിന്ന് 1200 കോടി!

മലയാള സിനിമ പുതിയ ഉയരങ്ങള്‍ താണ്ടിയ വര്‍ഷമായിരുന്നു 2024. ഒരേ സമയം വാണിജ്യപരവും കലാമൂല്യവും ഉള്ള ഒരുപിടി ചിത്രങ്ങളാണ് ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രം 200 കോടി ക്ലബില്‍ കയറി എന്ന നേട്ടത്തിനും 2024 സാക്ഷിയായി. വന്‍താരങ്ങളല്ല നല്ല കഥയും മേക്കിംഗുമാണ് സിനിമയുടെ പ്രധാന ഘടകങ്ങള്‍ എന്ന് ഓര്‍മിപ്പിക്കുന്ന വര്‍ഷം കൂടിയാണ് കടന്ന് പോകുന്നത്.

എന്നാല്‍ താരപരിവേഷം ഊട്ടിയുറപ്പിക്കുന്ന മാസ് മസാല ചേരുവകളെ മലയാളി പൂര്‍ണമായി കൈവിട്ടിട്ടില്ല എന്ന് കൂടി 2024 തെളിയിക്കുന്നുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം ആയിരുന്നു ബോക്‌സോഫീസ് കണക്കുകളില്‍ ആദ്യമായി അത്ഭുതം സൃഷ്ടിച്ചത്. ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ ചിത്രം എന്ന നേട്ടം ദൃശ്യത്തിനായിരുന്നു. പുലിമുരുകനിലൂടെ 100 കോടിയും ലൂസിഫറിലൂടെ 150 കോടിയും സ്വന്തമാക്കി മോഹന്‍ലാല്‍ ബോക്‌സോഫീസ് രാജാവ് എന്ന പട്ടം സ്വന്തമാക്കിയിരുന്നു.

Manjummal Boys

എങ്കിലും പിന്നീട് 100 കോടി ക്ലബുകള്‍ മലയാളത്തില്‍ അപൂര്‍വമായി മാത്രം സംഭവിച്ചു. എന്നാല്‍ 2024 എന്ന ഒറ്റ വര്‍ഷം ഈ പോരായ്മകളെ എല്ലാം പരിഹരിക്കുന്നതായിരുന്നു. ഈ വര്‍ഷം മാത്രം 12 ഓളം സിനിമകള്‍ ആണ് 50 കോടി ക്ലബില്‍ ഇടം നേടിയത്. അതില്‍ തന്നെ അഞ്ച് സിനിമകള്‍ 100 കോടി ക്ലബില്‍ ഉള്‍പ്പെട്ടവയാണ്. അതിലൊന്ന് 200 കോടി എന്ന മാന്ത്രികസംഖ്യ പിന്നിട്ടതാണ് എന്നത് മറ്റൊരു കൗതുകം.

സൂപ്പര്‍താരങ്ങളില്ലാതെ 200 കോടി കളക്ഷന്‍ നേടി എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ ശ്രദ്ധേയമാക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഗണപതി, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍ എന്നീ താരങ്ങളെ അണിനിരത്തി ചിദംബരം അണിയിച്ചൊരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് 242.3 കോടിയാണ് നേടിയത്. 2024 ലെ എന്നല്ല മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി.

പൃഥ്വിരാജിന്റെ മികച്ച പ്രകടനവുമായി എത്തിയ ബ്ലെസി ഒരുക്കിയ ആടുജീവിതമാണ് രണ്ടാം സ്ഥാനത്ത്. 160 കോടി രൂപയാണ് ആടുജീവിതം സ്വന്തമാക്കിയത്. വാണിജ്യ സാധ്യതകളേക്കാള്‍ കലാമൂല്യമേറെയുള്ള സിനിമയെ ബോക്‌സോഫീസ് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫഹദ് ഫാസില്‍ മാസ് മസാല വേഷത്തില്‍ തകര്‍ത്താടിയ ആവേശമാണ് മൂന്നാം സ്ഥാനത്തെത്തിയത്.

ആവേശം 154.60 കോടി രൂപയാണ് നേടിയത്. മലയാള സിനിമയിലെ പുത്തന്‍ താരോദയങ്ങളായ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ നായകനും നായികയുമായി എത്തിയ പ്രേമലു 136 കോടി രൂപ നേടി നാലാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുള്ളത് ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം അജയന്റെ രണ്ടാം മോഷണമാണ്. 106 കോടി രൂപയാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ കളക്ഷന്‍.

ഈ അഞ്ച് സിനിമകള്‍ മാത്രം 789.8 കോടി രൂപയാണ് നേടിയത്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗുരുവായൂരമ്പലനടയില്‍ 90 കോടിയോളം രൂപ ബോക്‌സോഫീസില്‍ നിന്ന് നേടി. വെറും 15 കോടിയില്‍ ഒരുക്കിയ ചിത്രമാണ് ആറിരട്ടിയില്‍ അധികം കളക്ഷന്‍ നേടിയത്. മമ്മൂട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഭ്രമയുഗം 85 കോടിയാണ് നേടിയത്.

പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍, നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരെ അണിനിരത്തി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ വര്‍ഷങ്ങള്‍ക്ക് ശേഷം 81.56 കോടി നേടി. മികച്ച തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ഒരു സിനിമയുടെ വിജയത്തില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ നല്ല ഉദാഹരണമായിരുന്നു കിഷ്‌കിന്ധാകാണ്ഡത്തിന്റെ വിജയം.

ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 75.25 കോടിയാണ് നേടിയത്. മമ്മൂട്ടിയുടെ മാസ് പരിവേഷത്തിലെത്തിയ ടര്‍ബോ 70.1 കോടി രൂപയാണ് നേടിയത്. 70 കോടി മുതല്‍ 242 കോടി വരെ കളക്ഷന്‍ ലഭിച്ച പത്ത് സിനിമകളാണ് ഉള്ളത്. ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും 50 കോടി ക്ലബില്‍ പതിയെ ആണ് കയറിയത്.

നസ്രിയ നസിം-ബേസില്‍ ജോസഫ് ആദ്യമായി ഒന്നിച്ച സൂക്ഷ്മദര്‍ശിനി ഇതുവരെ 50 കോടിയോളം കളക്ട് ചെയ്തു. 50 കോടി ക്ലബ്ബിലെത്തിയില്ലെങ്കിലും 40 കോടി പിന്നിടാന്‍ ജയറാമിന്റെ ഏബ്രഹാം ഓസ്ലറിനായി. നവാഗതര്‍ക്ക് പ്രാമുഖ്യം നല്‍കി ഒരുക്കിയ 'വാഴ' എന്ന കോമഡി ഡ്രാമ 40 കോടി നേടി. വെറും നാല് കോടിക്കാണ് ഈ സിനിമ ഒരുക്കിയത് എന്നറിയുമ്പോഴാണ് വാഴയുടെ വിജയം എത്രത്തോളം വലുതാണ് എന്ന് വ്യക്തമാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+