'മീരാ ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട രീതിയും ഉണ്ട്, കമൽ നടത്തിയ വെളിപ്പെടുത്തൽ; ആലപ്പി അഷ്റഫ് പറയുന്നു
മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആയിരുന്നു മീരാ ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തിരക്കേറിയ നടിയായിരുന്നു അവർ. വളരെ പെട്ടെന്നാണ് മീര സിനിമകളിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. എന്നാൽ വൈകാതെ പല വിവാദങ്ങളിലും അവർ ചെന്ന് പെട്ടു. വിവാഹത്തിന് ശേഷം സിനിമ വിട്ട മീര തിരിച്ചെത്തിയെങ്കിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴിതാ മീരക്ക് എന്തുകൊണ്ടാണ് പിന്തുണ നഷ്ടമായതെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
'ലോഹിതദാസ് ചിത്രമായ സൂത്രധാരനിലൂടെയാണ് മീരാ ജാസ്മിൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹം മലയാളത്തിന് സമ്മാനിച്ച വരദാനം തന്നെയായിരുന്നു മീര ജാസ്മിൻ എന്ന സുന്ദരി. അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് കടന്ന് വന്ന അവരാണ് പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്പതിയിൽ നിന്നും ഏറ്റുവാങ്ങിയത്. അവരുടെ കുറഞ്ഞ കാലത്തെ സിനിമ ജീവിതത്തിനിടയിൽ അവാർഡുകളുടെ പെരുമഴക്കാലം തന്നെ ഉണ്ടായി. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിനാണ് അവർക്ക് ദേശീയ അവാർഡ് ലഭിച്ചത്. ടിവി ചന്ദ്രനായിരുന്നു സംവിധാനം ചെയ്തത്. ആ സിനിമ നിർമ്മിച്ചത് ആര്യാടൻ ഷൗക്കത്തും.

മലയാള സിനിമയ്ക്ക് ഒരു നായിക വസന്തം തന്നെ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ഗ്രാമഫോൺ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ. അതോടൊപ്പം തന്നെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ തന്നെ നിർമ്മാതാക്കളും സംവിധായകരും അവരുടെ ഡേറ്റിനായി കാത്ത് കെട്ടി കിടന്നു. മാധവന്റെ നായികയായി റൺ, ആയുധ എഴുത്ത്, വിശാലിന്റെ നായിക, വിജയിയുടെ നായിക, അജിത്തിന്റെ നായിക കൂടാതെ തെലുങ്കിലേയും സൂപ്പർ നായകരുടേയും നായികയായും മീര ജാസ്മിൻ അഭിനയിച്ചു.
സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞാടിയ ആദ്യ മലയാള നടിയെന്ന് അവരെ വേണമെങ്കിൽ വിശേഷിപ്പിക്കാം. അതിനുശേഷം മാത്രമാണ് നയൻതാരയും കീർത്തി സുരേഷുമൊക്കെ ആ പാതയിലൂടെ സഞ്ചരിച്ചത്. തമിഴ്നാട്ടിൽ നിന്നും മീരാ ജാസ്മിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. സംസ്കാര സമ്പന്നയും ഇരുത്തംവന്ന നടിയുമായിട്ടാണ് നമ്മൾ അവരെ കണ്ടിരിക്കുന്നത്.
അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ചാരിറ്റി തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണെന്ന്. അല്ലാതെ കുടുംബത്തിൽ പലരും ദുരന്തത്തിൽ കഴിയുമ്പോൾ ദൂരെയുള്ളവരെ സഹായിച്ചിട്ട് അത് മാധ്യമങ്ങളിലൂടെ വിളിച്ച് പറയുന്നത് ശരിയല്ലെന്ന്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇവർ പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
'അമ്മ' നിർമ്മിച്ച സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് അവർക്കെതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. അതിന് അവർ പുല്ലുവില പോലും കൽപ്പിച്ചില്ല എന്നതായിരുന്നു സത്യം. കാരണം ആ സമയത്ത് അവർ മറ്റ് സംസ്ഥാനങ്ങളിലെ സിനിമകളിൽ കത്തിജ്വലിച്ച് നിൽക്കുകയായിരുന്നു.
മറ്റൊന്ന് പാഠം ഒന്ന് ഒരു വിലാപം സിനിമയുടെ ഷൂട്ടിങ്ങിനിടെ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ അവർ കയറി തൊഴുതത് വിവാദമായിരുന്നു. ഒടുവിൽ ശുദ്ധികലശത്തിനായി 10,000 രൂപയടച്ച് ആ പ്രശ്നം പരിഹരിച്ചു. പടങ്ങളുടെ പ്രശസ്തിയും പണവുമൊക്കെ വന്ന് ചേർന്നപ്പോൾ അവരുടെ സ്വഭാവത്തിനും പ്രകടമായ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയെന്ന്.
താൻ വളരെ സെൻസിറ്റീവാണെന്നും എല്ലാം അടക്കിപ്പിടിച്ച് പ്രതികരിക്കാൻ ഇരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞിട്ടുണ്ട്. സിനിമയിൽ തനിക്ക് സുഹൃത്തുക്കൾ കുറവാണെന്ന്. മീരാ ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട ചില സ്വഭാവ രീതികളുമുണ്ടെന്ന് ആദ്യമായി പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമൽ ആണ്. കമലിന്റെ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
ഗ്രാമഫോൺ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ നാളുകളിൽ അവർ നല്ല രീതിയിൽ ആണ് പെരുമാറിയതെന്നും എന്നാൽ വൈകാതെ സ്വഭാവം മാറിയെന്നും കമൽ പറഞ്ഞു. സെറ്റിലുള്ള ക്രൂ മെമ്പേഴ്സിനോടും മറ്റുള്ളവരോടും ക്രൂരമായിട്ടാണ് അവർ പെരുമാറിയത്. വസ്ത്രാലങ്കാരത്തിന് പുരസ്കാരം നേടിയ സതീഷ് എന്ന കലാകാരനോട് വസ്ത്രങ്ങൾ വാങ്ങി സെറ്റിൽ വെച്ച് വലിച്ച് കീറി അദ്ദേഹത്തോട് ആക്രോശിച്ചതൊക്കെ കലാകാരൻമാർ ആശ്ചര്യത്തോടെയാണ് കണ്ടത്. അവർ നന്നായി അഭിനയിക്കും എന്നത് കൊണ്ട് മാത്രമാണ് താൻ അതൊക്കെ സഹിച്ചതെന്ന് കമൽ പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നത്തിൽ അവരെ ഉപദേശിക്കുകയും ക്ഷമ പറയിക്കുകയും ചെയ്തതായും കമൽ പറയുന്നുണ്ട്. എന്നാൽ പിന്നീട് ശത്രുവിനെ പോലെയാണ് അവർ കമലിനോട് പെരുമാറിയത്. സെറ്റിൽ വൈകി വരിക, പറയാതെ ഇറങ്ങിപ്പോകുക, അങ്ങനെ പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നു.
കമലിന്റെ ഈ തുറന്നുപറച്ചിൽ സിനിമയിൽ വലിയ ചർച്ചയായി. മുൻപ് അഭിമുഖത്തിൽ അതിഥിയായെത്തിയപ്പോൾ ജോൺ ബ്രിട്ടാസ് മീരാ ജാസ്മിനോട് ഈ വെളിപ്പെടുത്തൽ സംബന്ധിച്ച് ചോദിച്ചിരുന്നു. എന്നാൽ അതിന് പിന്നിൽ ഹിഡൺ അജണ്ടയുണ്ടെന്നാണ് അവർ പ്രതികരിച്ചത്. തനിക് പറ്റിയില്ലെന്നും ചെയ്ത കാര്യങ്ങളിൽ കുറ്റബോധം ഇല്ലെന്നും.
സിനിമ സെറ്റുകളിൽ മീര പ്രശ്നക്കാരിയാണെന്ന് ഞാനും കേട്ടിട്ടുണ്ട്. എന്നാൽ ഞാനത് പൂർണമായും വിശ്വസിച്ചിരുന്നില്ല. ഇതിനിടയിൽ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിൽ മീരയോടൊപ്പം അഭിനയിക്കാൻ ഒരു അവസരം കിട്ടി. ഒരു ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അവർ ഇറങ്ങിപ്പോയി. ഷൂട്ടിങ് പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു. ഈ പറയുന്നത് സത്യമാണെന്ന് എനിക്കും വിശ്വസിക്കേണ്ടി വന്നു.












Click it and Unblock the Notifications