മോഹന്‍ലാലിനെ കയ്യില്‍ കിട്ടിയിട്ടും ഉപയോഗപ്പെടുത്താനായില്ല; അദ്ദേഹം പറഞ്ഞു, ആ സിനിമ ഒഴിവാക്കി: വാസുദേവ് സനല്‍
മോഹന്‍ലാലിനെ കയ്യില്‍ കിട്ടിയിട്ടും ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയ സംവിധായകനാണ് ഞാനെന്ന് വാസുദേവ് സനല്‍. ഒരു തവണ ലാലേട്ടനെ സമീപിച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത് ചന്ദ്രോത്സവത്തിന്റെ ലൊക്കേഷനില്‍ പോയാണ് കണ്ടത്. കൂടെ രാജേഷ് ജയറാം എന്ന എഴുത്തുകാരനും ഉണ്ടായിരുന്നു. രഞ്ജിത്ത് വഴിയാണ് ലാലേട്ടനെ പോയി കാണുന്നതെന്നും അദ്ദേഹം പറയുന്നു.
ഷൂട്ട് കഴിഞ്ഞ് ലാലേട്ടന്റെ പിറകില്‍ ഒറ്റപ്പാലത്തെ ഹോട്ടലില്‍ പോയി ഒന്നിച്ച് ഇരുന്ന് കഥപറഞ്ഞ്. ഒരു സെവന്‍സ് ഫുട്ബോളിന്റെ കഥയായിരുന്നു. കഥ പുള്ളിക്ക് ഇഷ്ടമായി. എന്നാല്‍ ആ സമയത്ത് ഒരു ഭാഗ്യക്കേട് അവിടെ ഉണ്ടായി. എസ് ജനാർദ്ദനന് സംവിധാനം ചെയ്യുന്ന മഹാസമുദ്രം എന്ന് പറയുന്ന ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് കൊടുത്ത് നില്ക്കുന്ന സമയം ആയിരുന്നു അത്. ഷൂട്ടൊന്നും തീരുമാനിച്ചിട്ടില്ല.

അങ്ങനെ ഒരു പടം ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും കുറേ സമയം കഴിഞ്ഞതിനാല്‍ അത് മാറിപ്പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു. കുറേക്കാലം ആ സിനിമ സംബന്ധിച്ച വാർത്തയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കി മഹാസമുദ്രം ഉടന്‍തന്നെ ചെയ്യാന്‍ പോകുകയാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പടം മറ്റാരെയെങ്കിലും വെച്ചാന്‍ സാധ്യതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പുള്ളി അഭിനയിക്കുന്ന ഒരു ഫുട്ബോള്‍ സിനിമ വരുമ്പോള്‍ നമ്മള് പെട്ടെന്ന് മറ്റൊരു നടനെ വെച്ച് ഫുട്ബോള്‍ സിനിമ തന്നെ ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെ പടത്തെ ബാധിച്ചേക്കും. മഹാസമുദ്രം പ്രഖ്യാപിച്ച സമയത്ത് ഒരു ഹൈപ്പൊക്കെ ഉണ്ടായിരുന്നു. അതിനിടക്ക് നമ്മളും കൂടെ വന്നാല്‍ ശരിയാകില്ലാലോ. അങ്ങനെ രാജേഷ് തന്നെ പറഞ്ഞു നമ്മള് ഈ പടം ചെയ്യില്ലെന്ന്. ഞാനും അതേ നിലപാട് എടുത്തു.
ഞങ്ങളുടെ കഥ ഫുട്ബോളും കടലുമൊക്കെ വരുന്നതായിരുന്നു. ആ കഥ ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പുതിയ കഥയുമായി വരാന്‍ മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അതും നടന്നില്ല. അദ്ദേഹത്തിന് പറ്റിയ ഒരു കഥ കിട്ടാതെ പോകുകയായിരുന്നു. എല്ലാത്തിനും ഉപരി കിട്ടിയ ഒരു ചാന്‍സ് കൃത്യമായി ഉപയോഗിക്കാനും പറ്റിയില്ല. ഞങ്ങളുടെ കഥ മുഴുവനും കേട്ട് ഒരു മണിക്കൂറോളം പുള്ളി ഫ്രീയായി സംസാരിച്ചു.
അദ്ദേഹം മാത്രമായിരുന്നു റൂമില്‍ ഉണ്ടായിരുന്നത്. കഥ കേട്ടതും അദ്ദേഹം തന്നെ. സിനിമ സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും ഈ ഫീല്‍ഡില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇനിയും ഒരു കഥയുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാം. എന്നാല്‍ അതിന് ശക്തമായ ഒരു കഥ വേണമെന്നും സംവിധായകന് കൂട്ടിച്ചേർക്കുന്നു.
മമ്മൂട്ടിയുമായും നല്ല പരിചയാണ്. ഗോഡ്സ് ഓണ്‍ കണ്ട്രി എന്ന ചിത്രത്തിന്റെ ഡബ്ബിങ് നടക്കുമ്പോള്‍ അദ്ദേഹം സ്റ്റുഡിയോയില്‍ വന്ന് കുറച്ച് സീന്‍ കണ്ടിരുന്നു. അല്ലാതെയും സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെല്ലുവിളിക്കുന്ന ഒരു കഥാപാത്രവുമായിട്ട് വേണം അവരുടെ അടുത്തേക്ക് പോകാന്‍. അല്ലാതെ സാധാരണ ഒരു കഥാപാത്രവുമായി പോയിട്ട് കാര്യമില്ലെന്നും വാസുദേവ് സനല്‍ അഭിപ്രായപ്പെട്ടു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications