മമ്മൂക്കയുടെ മകളായി ആ സിനിമയില്‍ അഭിനയിക്കേണ്ടതായിരുന്നു, തടസ്സമായത് അക്കാര്യമെന്ന് നിഷ ജോസ് കെ മാണി
മലയാള സിനിമയിലെ അഭിനയത്തിന് പുറമേ സൗന്ദര്യത്തിന്റെയും പൗരുഷത്തിന്റെ ആള്‍രൂപമായിട്ടാണ് മമ്മൂട്ടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ ലുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്ലാ കാലത്തും ഒരേ ലുക്കില്‍ പ്രത്യക്ഷപ്പെടാന്‍ മമ്മൂട്ടിക്ക് സാധിക്കുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഇനി കഥാപാത്രമായി മാറാന്‍ പറഞ്ഞാല്‍ ലുക്ക് പോലും കാര്യമാക്കാതെ മമ്മൂക്ക മാറി കളയുമെന്നാണ് പ്രേക്ഷകര്‍ ഇപ്പോഴും പറയുന്നത്. അടുത്തിടെ വന്ന ഭ്രമയുഗമൊക്കെ ഇക്കാര്യം അടിയവരയിടുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെയും കുറിച്ചും, അദ്ദേത്തിന്റെ ഒരു മെഗാ ഹിറ്റ് സിനിമയെ കുറിച്ചും നിഷ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

കൈരളി ടിവി ജ്വാല അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു നിഷ ആരും അറിയാത്ത ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വേദിയില്‍ വെച്ച് മമ്മൂട്ടിയെയും തന്നെയും സംബന്ധിക്കുന്ന ഒരു പഴയ കാല ഓര്‍മയും നിഷ പങ്കുവെച്ചു. മമ്മൂക്കയുടെ മകളായി താന്‍ അഭിനയിക്കേണ്ടിയിരുന്ന അധികമാരും ആരുമറിയാത്ത ഒരു കാര്യത്തെ കുറിച്ചാണ് നിഷ സംസാരിച്ചത്.
'മമ്മൂക്ക അത് പോസിറ്റീവ് ആയി എടുക്കുമോ എന്നറിയില്ല. എനിക്കും മമ്മൂക്കയ്ക്കുമൊരു കോമണ്‍ ഫ്രണ്ടുണ്ട്, ഫാസില്‍ അങ്കിള്‍, ഞാനൊരു ആലപ്പുഴക്കാരിയാണെന്നും നിഷ പറയുന്നു. ഫാസില്‍ അങ്കിള്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു ബാലതാരത്തെ നോക്കിയിരുന്നു. മമ്മൂട്ടി സാറിന്റെ മകളായി അഭിനയിക്കാനായിരുന്നു. എന്നെയായിരുന്നു ആദ്യം സമീപിച്ചത് ' എന്നും നിഷ പറഞ്ഞു.
നിര്‍ഭാഗ്യവശലാല്‍ എനിക്ക് ആ സിനിമ ചെയ്യാന്‍ സാധിച്ചില്ല. എന്റെ കുടുംബം അതിന് അനുവദിച്ചില്ല. ഇന്ന് അദ്ദേഹമൊരു സൂപ്പര്‍ സ്റ്റാറായി നില്‍ക്കുമ്പോള്‍, അദ്ദേഹത്തിനൊപ്പം വേദിയില്‍ നില്‍ക്കുമ്പോള്‍ പ്രായം റിവേഴ്‌സിലാണ് എന്നും നിഷ പറഞ്ഞു. അതേസമയം താന്‍ ഇതൊന്നും അറിഞ്ഞില്ല എന്ന മുഖഭാവത്തായിരുന്നു മമ്മൂട്ടി.
അതേസമയം നിഷയുടെ വാക്കുകള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സുപ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയമായി. 1987ലായിരുന്നു ചിത്രത്തിന്റെ റീലീസ്. മമ്മൂട്ടിയുടെ നായികയായി സുഹാസിനിയാണ് എത്തിയത്.
മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകര്‍ അഭിമുഖങ്ങളില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതേസമയം മമ്മൂട്ടി പുതിയ ചിത്രമായ ഭ്രമയുഗത്തിലൂടെ വീണ്ടും വന്‍ വിജയം നേടിയിരിക്കുകയാണ്.
ഹൊറര്‍ ത്രില്ലറായി റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി ഏറെ പ്രശംസകള്‍ നേടിയിരുന്നു. കൊടുമണ്‍ പോറ്റിയെന്ന നെഗറ്റീവ് ക്യാരക്ടറായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. ഈ റോളിന് പുരസ്‌കാരങ്ങള്‍ നിരവധി ലഭിക്കുമെന്നാണ് നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിലും കയറിയിരുന്നു.












Click it and Unblock the Notifications