പേളി മാണി വിളിച്ച് മോശമായി സംസാരിച്ചു, ഫേക്കായിരുന്നു: എനിക്ക് റോള്‍ തന്നതിലും നീരസം; തുറന്ന് പറഞ്ഞ് മെറീന
ഒരു അവതാരകയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മെറീന കുരിശിങ്കല്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അഭിമുഖത്തിനായി വിളിച്ച് ഒരുപാട് തവണ ക്യാന്‍സല്‍ ചെയ്തു. ഒടുവില്‍ ഞാന്‍ അഭിമുഖത്തിനായി എത്തിയപ്പോള്‍ അന്നുവരെ ഉണ്ടായിരുന്ന ആ പരിപാടിയുടെ അവതാരക അവിടുന്ന് മാറുകയുണ്ടായതെന്നാണ് ഒരു അഭിമുഖത്തില്‍ മെറീന വ്യക്തമാക്കിയത്.
ഞാനാണ് അതിഥിയെന്ന് അറിഞ്ഞതുകൊണ്ടാണ് അവർ മാറിയതെന്ന് അവിടേയുള്ളവർ പറഞ്ഞ് അറിഞ്ഞു. എന്നേയും അവരേയും കാണാന്‍ ഒരു പോലെയാണ്. ആ പുള്ളിക്കാരി ഇപ്പോള്‍ മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്. ഞങ്ങള്‍ പരസ്പരം കാണുകയും ഫ്രണ്ട്ലിയായി സംസാരിക്കുകയും ചെയ്യുന്നവരായിരുന്നു. എന്നിട്ടും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും മെറീന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മെറീനയുടെ ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ആ അവതാരക പേളി മാണിയാണെന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തും വരാന്‍ തുടങ്ങി. അപ്പോഴും ആരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ മെറീന തയ്യാറായിരുന്നില്ല. ഒടുവില്‍ ആ അവതാരക ഞാനാണെന്നും അപ്പോള്‍ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി പേളി മാണി തന്നെ രംഗത്ത് വരികയായിരുന്നു.
മെറീനയെ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാന്‍ അവർ തയ്യാറായില്ലെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പില്‍ പേളി വ്യക്തമാക്കിയത്. 2017 ല്‍ ഞാൻ പ്രവർത്തിക്കുന്ന ചാനലുമായി പേയ്‌മെൻ്റ് സംബന്ധമായ ഒരു പ്രശ്‌നം നേരിട്ടു. ആ വിഷയം ഞാൻ ഹോസ്റ്റ് ചെയ്യുന്ന ഷോ പാതിവഴിയിൽ നിർത്താൻ എന്നെ നിർബന്ധിതയാക്കുകയായിരുന്നു. എനിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ അവർ തീരുമാനിച്ചതിനാല്‍ ഷോയുടെ ഷെഡ്യൂളിലും മാറ്റമുണ്ടായെന്നും പേളി പറയുന്നു.
നിർഭാഗ്യവശാല്‍ ഈ കാലതാമസത്തിന്റേയും മറ്റും കുറ്റങ്ങള്‍ എൻ്റെ മേല്‍ ചാർത്തപ്പെട്ടു. അടുത്തിടെ ഈ വിഷയം വീണ്ടും ഉയർന്ന് വന്നു. അവർ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ ഉള്ളതല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഷോയില്‍ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനം അവതാരകർക്കില്ല. അക്കാര്യങ്ങളൊക്കെ പൂർണ്ണമായും തീരുമാനിക്കുന്നത് ഷോ പ്രൊഡ്യൂസറാണ്.
അന്ന് നടന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം അവർ എനിക്കും ഈ നിരപരാധിയായ നടിയ്ക്കും ഇടയിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. എനിക്ക് ആ നടിയോട് യാതൊരു വെറുപ്പും ഇല്ല. സ്നേഹവും ബഹുമാനവും മാത്രമാണെന്നും പേളി കുറിച്ചു.
പേളിയുടെ കുറിപ്പ് ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി മെറീന കുരിശിങ്കലും മുന്നോട്ട് വന്നു. പേളി മാണി വിളിച്ചിരുന്നെങ്കിലും മോശമായ രീതിയിലാണ് സംസാരിച്ചതെന്നാണ് നടി തുറന്ന് പറയുന്നത്. വിവി ഹിയർ എന്ന യുട്യൂബ് ചാനലിലാണ് പേളിയുടെ ഫോൺ കോളുമായി ബന്ധപ്പെട്ടുള്ള മെറീനയുടെ വിശദീകരണം മെറീന നല്‍കുന്നത്.
'ആ പ്രതികരണം ഞാന്‍ കണ്ടു. ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ മീഡിയയില്‍ നിന്നും കോള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ എടുത്തിരുന്നില്ല. ആരുടെ പേര് പറയാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരു പോയിന്റില്‍ പറഞ്ഞത് അബദ്ധമായോ എന്ന് തോന്നിയിരുന്നു. പിന്നെ നമ്മുടെ ജീവിതത്തില്‍ അനുഭവിച്ച കാര്യം പറയുമല്ലോ, അപ്പോള്‍ പോലും എന്താണ് നടന്നതെന്നാണ് പറഞ്ഞത്. അല്ലാതെ പേര് പറഞ്ഞിട്ടില്ല' ഓഡിയോ സന്ദേശത്തില്‍ മെറീന പറയുന്നു.
ആള്‍ എന്നെ വിളിച്ചിരുന്നു. സാനിഫ് എന്ന് പറയുന്ന വ്യക്തിയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. എന്നെ കണ്‍വീന്‍സിങ് ചെയ്യാന്‍ നോക്കി. വളരെ ഫേക്ക് ആയിട്ട് സംസാരിക്കുന്നതായി തോന്നി. ഫ്ലവേഴ്സിലെ കട്ടുറുമ്പ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ വിഷയമുണ്ടാകുന്നത്. സത്യം പറഞ്ഞാല്‍ ഈ പുള്ളിക്കാരിയാണ് അതുവരെയുണ്ടായിരുന്ന അവതാരക എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനുമായി ബന്ധപ്പെട്ടും ഇവർക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് അവിടുത്തെ പ്രോഗ്രാം പൊഡ്യൂസറാണ് പറയുന്നത്.
ഇക്കാര്യം അറിഞ്ഞതിന് ശേഷം ഞാന്‍ ആളോട് ഇതേക്കുറിച്ച് ചോദിക്കാനൊന്നും പോയിട്ടില്ല. എന്നാല്‍ പുറത്ത് നിന്ന് കാണുമ്പോള്‍ വ്യത്യസ്തമായ രീതിയിലാണ് പെരുമാറുക. വല്യ വിളിയൊന്നും അല്ലെങ്കിലും കല്യാണം വിളിച്ചു. സത്യത്തില്‍ എനിക്ക് അവരോട് കുഴപ്പമൊന്നും ഇല്ലെന്ന് കാണിക്കാന്‍ വേണ്ടി പോയതാണ്. എന്നാല്‍ അതൊന്നും പ്രാവർത്തികമായില്ല.
ഫോണ്‍ വിളിച്ചപ്പോള്‍ അവർ പറഞ്ഞതൊക്കെ കേട്ടിട്ട്, എനിക്ക് നിങ്ങളോട് യാതൊരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞു. പിന്നെ എനിക്ക് അന്ന് മറ്റവർ പറഞ്ഞത് വിശ്വസിക്കാതിരിക്കേണ്ട ആവശ്യമൊന്നും ഇല്ല. ഏതോ ഒരു പടത്തില്‍ അവരെ കാസ്റ്റ് ചെയ്തത് മാറ്റി എന്നെ ആക്കിയത് അവർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അതൊക്കെ മനുഷ്യ സഹജമാണ്. എല്ലാവർക്കും ഉണ്ടാകുമെന്നും മെറീന പറയുന്നു.
ശ്രീകണ്ഠന്‍ സാറുമായി പ്രശ്നമൊന്നും ഇല്ലെന്നാണ് പുള്ളിക്കാരി പറഞ്ഞോണ്ടിരിക്കുന്നത്. അപ്പോള്‍ തന്നെ എനിക്ക് തോന്നി പറയുന്നത് സത്യമല്ല. ഇനിയിപ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പ്രശ്നമില്ലെന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നിട്ടും അവസാനം മോശമായി സംസാരിച്ചിട്ടാണ് ഫോണ്‍ വെച്ചത്. എനിക്ക് അവരോട് ഇപ്പോഴും യാതൊരു പ്രശ്നവും ഇല്ലെന്നും മെറീന കൂട്ടിച്ചേർത്തു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications