പൃഥ്വിരാജിന് ഇതെന്ത് ജാഡയാണെന്ന് തോന്നി; ഒരുപാട് തെറിവിളികളൊക്കെ കേട്ടു, എന്നാല്‍..
കലാരംഗത്തെ ഒഴിവാക്കലുകളെക്കുറിച്ചും മാറ്റി നിർത്തലുകളെക്കുറിച്ചും തുറന്ന് പറഞ്ഞ് സീരിയല്‍ താരമായ സജിന്‍ ജോണ്‍. അധ്യാപന മേഖലയില്‍ നിന്നും അഭിനയ രംഗത്തേക്ക് വന്ന വ്യക്തിയാണ് സജിന്‍. കുട്ടിക്കാലം മുതല്‍ തന്നെ അഭിനയം തന്റെ ഒരു മോഹമായിരുന്നുവെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്സെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ ജോണ്‍ പറയുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഭ്രമണമാണ് താരത്തിന്റെ ആദ്യ സീരിയില്‍. എല്ലാ വേഷങ്ങളും വളരെ ഇഷ്ടത്തോടെ തന്നെയാണ് ചെയ്തത്. ഒന്നും പിന്നീട് ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ല. അവസരങ്ങള്‍ എന്ന് പറയുന്നത് ദൈവം കൊണ്ടു തരുന്നതാണല്ലോ. അതുകൊണ്ട് തന്നെ അതിനെ ആ പ്രാധാന്യത്തോടെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പൃഥ്വിരാജിനെ വളരെ അധികം ഇഷ്ടമാണ്. പുള്ളി എന്ന് പറയുന്നത് ഒരു ഫുള്‍ പാക്ക്ഡ് ആണ. അഭിനയം ആണെങ്കിലും സംവിധായകനാണെങ്കിലുമൊക്കെ എല്ലാം കൊണ്ടും പെർഫെക്ട് ആണ്. ഇതിനൊക്കെ വേണ്ടി കഠിനാധ്വാനം ചെയ്യും. നിപാടുകള്‍ തുറന്ന് പറയു. പണ്ടത്തെ അഭിമുഖങ്ങളിലൊക്കെ ഇയാള്‍ക്ക് ഇതെന്ത് ജാഡയാണ് എന്നൊക്കെ തോന്നിയിരുന്നല്ലോ. എന്നാല്‍ ഇപ്പോള്‍ ഇന്‍ട്രാക്റ്റ് ചെയ്തും മിംഗിള്‍ ചെയ്തും ഇരിക്കുന്ന ആളായി മാറി.
ഞാന്‍ തിയേറ്ററില്‍ പോയി കാണുന്നുണ്ടെങ്കില്‍ അത് പൃഥ്വിരാജിന്റെ പടം ആയിരിക്കണമെന്ന ആഗ്രഹമുണ്ട്. പണ്ടത്തെ അഭിമുഖത്തിന് താഴെയൊക്കെ ഒരുപാട് തെറിവിളികളൊക്കെ കാണാം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്താണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. അതായത് ആളുകള്‍ക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലായി. ആദ്യം സ്വീകരിക്കപ്പെട്ടില്ല, ഇപ്പോള്‍ അത് സ്വീകരിക്കപ്പെടുന്നു.
ആദ്യമൊക്കെ ആളുകള്‍ സ്വീകരിക്കപ്പെട്ടില്ലും നമ്മുടെ കഠിനാധ്വാനത്തിന് ഒരു ഫലം ഉണ്ടായിരിക്കും. പൃഥ്വിരാജിന്റെ ജീവിതം തന്നെ അതിന് ഉദാഹരമാണ്. അദ്ദേഹം അന്നും ഇന്നും അദ്ദേഹമായി തന്നെ നിന്നു. അത്രയേ ഉണ്ടായിട്ടുള്ളുവെന്നും അഭിമുഖത്തില്‍ സജിന്‍ ജോണ്‍ പറയുന്നു.
അതേസമയം കൂടെ നിന്നവർ കാലുവാരി പോയിട്ടുണ്ടെന്നും സജിന്‍ തുറന്ന് പറയുന്നു. അത്തരം കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കുറച്ചൊക്കെ പറയാം. നമ്മളെക്കൊണ്ട് അവർക്ക് ഗുണം ഒന്നും ഉണ്ടായില്ലെങ്കില്‍ നമ്മളെ മാറ്റി നിർത്തുന്ന ചിലരുണ്ടായിട്ടുണ്ട്. പലർക്കും പല താല്‍പര്യങ്ങളാണ്. നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഓരോരുത്തർക്കും ഒരു പാഠം നമുക്ക് നല്‍കാനുണ്ടാകും. അത് നല്ലതും ചീത്തയുമാകും.
ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ അങ്ങനെ ആരുമില്ല. അത് എന്റെ സ്വഭാവത്തിന്റെ കുഴപ്പം കൊണ്ടാണോ എന്ന് എനിക്ക് തോന്നുന്നില്ല. പരമാവധി ജനുവിനായിട്ട് തന്നെയാണ് ഞാന്‍ നിന്നത്. നമ്മളെ വെറും ഒരു എ ടി എം മെഷീന്‍ പോലെ, അല്ലെങ്കില്‍ പൈസക്ക് വേണ്ടി മാത്രമായി കാണുന്നവരുണ്ട്. കഴിവതും നമ്മളെ അർഹിക്കാത്ത ഇടത്ത് നമ്മള്‍ നില്‍ക്കരുതെന്നും സജിന്‍ അഭിപ്രായപ്പെടുന്നു.
സീരിയില്‍ രംഗത്തും പൊളിറ്റിക്സുണ്ട്. അതായത് ചിലർക്ക് മാത്രം അവസരം കൊടുക്കുന്ന ഒരു രീതി. നമുക്കും പ്രിഫറന്‍സ് കിട്ടിയിട്ടുണ്ടെങ്കിലും അത് കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ്. സീരിയലിന്റെ കാര്യത്തില്‍ ഒരുപാട് എടുത്ത് പറയാനില്ലെങ്കിലും സിനിമകളുടെ കാര്യത്തിലുണ്ടായിട്ടുണ്ട്. ഒഡീഷന് പോകുമ്പോഴും മറ്റുമാണ് അത് അനുഭവിക്കേണ്ടി വന്നത്. ഫേവററ്റിസം കാണേണ്ടി വന്നു.
ഒരിക്കല്‍ വർക്ക് കഴിഞ്ഞ് റൂമിലേക്ക് പോകാനായി ഒരു കാറില്‍ കയറിയിരിക്കുകയാണ്. അപ്പോഴാണ് മറ്റൊരു ആർട്ടിസ്റ്റ് വരുന്നത്. അതോടെ എന്നോട് കാറില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞു. എനിക്ക് അവർക്കും പോകേണ്ടത് ഒരേ ഹോട്ടലിലേക്കാണെങ്കിലും എന്നെ ഇറക്ക്. ആ സമയത്ത് എനിക്ക് അത് വലിയ വിഷമം ഉണ്ടാക്കി. ഇന്നാണെങ്കില്‍ പോടാ എന്ന് പറയുന്ന മനോഭാവമേ ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications