Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആടുജീവിതം എന്ന സിനിമയ്ക്ക് അങ്ങനെ എന്തെങ്കിലും ആണ് ഇനി സംഭവിക്കേണ്ടത്'; പൃഥ്വിയുടെ പ്രതീക്ഷ ഇങ്ങനെ

മികിച്ച അഭിപ്രായങ്ങൾ നേടിയ, അതിവേ​ഗത്തിൽ 100 കോടി ക്ലബിൽ കയറിയ സിനിമയായിരുന്നു ആടുജീവിതം. വർഷങ്ങളുടെ കാത്തരിപ്പിന് ശേഷമാണ് ബ്ലെസി സംവിധാനയം ചെയ്ത് പൃഥ്വിരാജ് നായകനായ സിനിമ പ്രദർശനത്തിന് എത്തിയത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലാണ് സിനിമയാക്കിയത്.

ഇപ്പോൾ ആടുജീവിതത്തെ പറ്റിയുള്ള പുതിയ സ്വപ്നങ്ങൾ പറയുകയാണ് നടൻ പൃഥ്വിരാജ്. രാജ്യാന്തര തലത്തിൽ സിനിമ അവതരിപ്പിക്കാൻ കഴിവുള്ള ഒരു സ്റ്റുഡിയോയോ ബിസിനസ് സംരംഭമോ ആടുജീവിതം ഏറ്റെടുത്ത് ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതാണ് താനും സംവിധാവയകൻ ബ്ലെസിയും സ്വപ്നം കാണുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.

prthvi

‌'' വർ‌ഷങ്ങൾക്ക് മുൻപ് ആടുജീവിതത്തിനെക്കുറിച്ച് ഞാൻ പറഞ്ഞ അഭിമുഖങ്ങൾ നിങ്ങൾ എടുത്തുനോക്കിയാൽ കേൾക്കാൻ സാധിക്കും. കേരളം എന്ന് പറയുന്ന ഒരു കൊച്ചു സംസ്ഥാനത്തിൽ നിന്നും ഞങ്ങൾ ഉണ്ടാക്കായി സൃഷ്ടിയാണ് എന്ന് പറഞ്ഞ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു സിനിമയാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളാണ് ആടുജീവിതമെന്നാണ് അന്ന് ഞാൻ പറഞ്ഞിരുന്നത്.

അതല്ലാതെ ഈ സിനിമ തിയറ്ററിൽ ഇറങ്ങി, വിജയിച്ച് ഇതിന്റെ ഇൻവെസ്റ്റ് തിരിച്ച് കിട്ടുക എന്നുള്ളതാണെങ്കിൽ ഇത്ര വലിയ എഫേർട്ടിന്റേയോ അല്ലെങ്കിൽ ഈ ലോകത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ടെക്നീഷ്യൻസിനെ അവരുടെ ശമ്പളം കൊടുത്ത് കൊണ്ടുവരികയോ ചെയ്യുക എന്നുള്ളതിന്റെയൊന്നും ഒരു ആവശ്യവുമില്ല, പൃഥ്വി പറയുന്നു.

ഈ സിനിമ ചെയ്യുമ്പോൾ ഇതിന് ഏറ്റവും മികച്ച വേർഷൻ ചെയ്യുക എന്ന ഒരു ആ​ഗ്രഹം ഉണ്ടായിരുന്നു ബ്ലെസി ചേട്ടനെന്നും അതിന്റെ ഫലമായിട്ടാണ് ഇത്രയും പണം മുടക്കി, ഇത്രയും കഷ്ടപ്പെട്ട് സിനിമ ചെയ്തതെന്നും മലയാളം സിനിമയുടെ ചരിത്രത്തിൽ തന്നെ മികച്ച വിജയമായി ഈ സിനിമ മാറിയെന്നും ഇന്ന് ഈ സിനിമ ഒരു ചർച്ചാ വിഷയമായി നിൽക്കുന്നു.

ആടുജീവിതത്തെക്കുറിച്ച് ഈ ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരു വലിയ സ്റ്റുഡോയോ ഹൗസ് അല്ലെങ്കിൽ ഒരു ഇന്റിപെന്റന്റ് വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റ് ഇൻവെസ്റ്റർ ഇതൊരു മികച്ച കലാസൃഷ്ടിയാണെന്ന് തിരിച്ചറിഞ്ഞ് ഇതിനൊരു ഇന്റർനാഷണൽ പ്രസൻസ് കൊടുക്കുകയാണെങ്കിൽ നന്നായിരുന്നുവെന്ന് പൃഥിരാജ് പറയുന്നു.

16 ലക്ഷം രൂപ മുതൽ മുടക്കിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ടെററിസ്റ്റ് എന്ന സിനിമ അമേരിക്കയിൽ വെച്ച് സിനിമ പ്രദർശിപ്പിച്ചപ്പോൾ
ജോൺ മാക്കോവിച്ച് എന്ന നടൻ കാണുകയും നിങ്ങൾ ചെയ്തത് രാജ്യാന്തര നിലവാരമുള്ള സിനിമയാണെന്നും ഇത് ഇങ്ങനെ ഒന്നുമല്ല കാണിക്കേണ്ടത് എന്ന് പറഞ്ഞ് ആ സിനിമ വാങ്ങിയതിനെക്കുറിച്ചും അതിന് ശേഷം ആ സിനിമയ്ക്ക് ലഭിച്ച അം​ഗീകാരത്തെക്കുറിച്ചും പൃഥ്വിരാജ് പറയുന്നു.

ഇന്ന് ടെററിസ്റ്റിന്റെ കോപ്പിയെടുത്ത് നോക്കുകയാണെങ്കിൽ ജോൺ മാകോവിച്ച് അവകരിപ്പിക്കുന്ന എന്നതിൽ എഴുതി വെച്ചിട്ടുണ്ടെന്നും അദ്ദേഹം ഈ സിനിമ ഏറ്റെടുത്തതിന് ശേഷമാണ് ആ സിനിമയ്ക്ക് ഒരു രാജ്യാന്തരം അം​ഗീകാരം കിട്ടുന്നതും പല രാജ്യങ്ങളിൽ ഈ സിനിമ പ്രദർശിക്കപ്പെടുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

ആടുജീവിതം എന്ന സിനിമയക്ക് അങ്ങനെ എന്തെങ്കിലും ആണ് ഇനി സംഭവിക്കേണ്ടത്. ബ്ലെസി ചോട്ടനും ഞാനും ഇപ്പോൾ കിടന്നുറങ്ങുമ്പോൾ കാണുന്ന സ്വപ്നം അതാണ്. ഏതെങ്കിവും ഒരു രീതിയിൽ ഒരാൾ സിനിമ കണ്ടിട്ട് ഈ സിനിമ കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ നന്നായിരുന്നുവെന്ന് പൃഥ്വി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+