Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ മലയാളി ഹൗസിലെ വിജയി, ഒരുപാട് പേർ ബിഗ്ബോസിൽ പോയത് എന്നോട് ചോദിച്ചിട്ട്, വിമർശിച്ചാൽ കേസില്ല': രാഹുൽ

ബോബി ചെമ്മണ്ണൂർ നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിൽ ഹണിയുടെ വസ്ത്രധാരണത്തെ വിമർശിച്ച് രംഗത്ത് വന്നവരിൽ മുന്നിലാണ് രാഹുൽ ഈശ്വർ. ഹണിക്ക് ഏത് വസ്ത്രവും ധരിക്കാനുളള സ്വാതന്ത്ര്യം പോലെ തന്നെ വിമർശിക്കാനുളള സ്വാതന്ത്ര്യം തനിക്കുമുണ്ട് എന്നാണ് രാഹുൽ ഈശ്വറിന്റെ നിലപാട്.

ഹണി റോസിന്റെ പരാതിയിൽ രാഹുലിനെ പോലീസ് കേസെടുത്തിട്ടുണ്ട്. മാന്യതയേയും സഭ്യതയേയും കുറിച്ച് രാഹുൽ ഈശ്വർ ക്ലാസെടുക്കുമ്പോൾ സോഷ്യൽ മീഡിയ മലയാളി ഹൌസ് എന്ന ഷോയിലെ രാഹുലിന്റെ വീഡിയോകൾ കുത്തിപ്പൊക്കുക പതിവാണ്. ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രാഹുൽ ഈശ്വർ രംഗത്ത് വന്നിരിക്കുകയാണ്.

rahul eeshwar

മലയാളി ഹൗസിനെ കുറിച്ചുളള എല്ലാ വിമര്‍ശനങ്ങളും സ്വീകരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ പറയുന്നു. ''അത് 2023ലാണ്. മലയാളി ഹൗസ് തന്റെ വ്യക്തിജീവിതത്തിലെ നല്ല നൂറ് ദിവസങ്ങളായിരുന്നു. അതിലുളള ബഹുഭൂരിപക്ഷം ആളുകളോടും നല്ല സൗഹൃദമാണ്. ബിഗ് ബോസിന്റെ ആദ്യരൂപമായിരുന്നു മലയാളി ഹൗസ്. ബിസ് ബോസില്‍ പോയി തരികിട സാബു വിജയി ആയപ്പോള്‍ തനിക്ക് നന്ദിയൊക്കെ പറഞ്ഞിരുന്നു.

മലയാളി ഹൗസിന്റെ വിജയി താന്‍ ആയിരുന്നു. ഒരുപാട് പേര്‍ തന്നോട് ചോദിച്ചിട്ടാണ് ബിഗ്‌ബോസിലേക്ക് പോയത്. മലയാളി ഹൗസ് ഒരു സോഷ്യല്‍ എക്‌സ്പിരിമെന്റ് ആയിരുന്നു. അതിലുളള വിമര്‍ശനത്തെ ബഹുമാനപൂര്‍വ്വം സ്വീകരിക്കും. നിങ്ങള്‍ എന്നെ വിമര്‍ശിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ പിന്തിരിപ്പനാണ്, പുരുഷത്വത്തിന് എതിരാണ് എന്നൊന്നും പറഞ്ഞ് ഹണി റോസിനെ പോലെ കേസ് കൊടുക്കില്ല.

ഇവിടെ ഹണി റോസുമായുളള വ്യത്യാസം എന്താണെന്ന് വെച്ചാല്‍ ഹണി വിമര്‍ശനം സ്വീകരിക്കാന്‍ മടി കാണിക്കുന്നു. ഹണി റോസിന് വസ്ത്രസ്വാതന്ത്ര്യം ഉളളത് പോലെ വിമര്‍ശനത്തിനുളള സ്വാതന്ത്ര്യം നമുക്കും ഉണ്ട്. പ്രതിഷേധമോ വിമര്‍ശനമോ വരുമ്പോള്‍ അത് തനിക്ക് പറ്റില്ല എന്ന് ഹണി റോസ് പറയുന്നത് ശരിയല്ല.

എനിക്ക് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പോയി മൊഴി കൊടുക്കണം. എന്തിനാണ് മൊഴി കൊടുക്കുന്നത്. കാരണം ഹണി റോസിനെ വിമര്‍ശിച്ചു. മറുവശത്ത് കെആര്‍ മീര കൊലപാതകത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ട് അവര്‍ക്കെതിരെ എഫ്‌ഐആര്‍ ഇട്ടോ? പ്രാഥമിക അന്വേഷണം നടത്തുകയാണ് എന്ന് പറയുന്നു. എല്ലാവരും കണ്ട ഒരു കാര്യത്തില്‍ എന്ത് പ്രാഥമിക അന്വേഷണമാണ് വേണ്ടത്.

Take a Poll

സ്ത്രീക്കെതിരെയാണ് പരാതിയെങ്കില്‍ പോലീസുകാരൊന്ന് മടിക്കും. അവര്‍ ആണിന് അനുകൂലമായി നിലപാട് എടുക്കില്ല. പരാതി കള്ളമാണെങ്കില്‍ പോലും കോടതിയില്‍ പോയി തെളിയിച്ചോ എന്നാണ് ആണിനോടുളള നിലപാട്. വ്യാജ പരാതി കൊടുത്ത ആര്‍ക്കെങ്കിലും എതിരെ കേസെടുത്തതായി അറിയാമോ.

ഉദാഹരണത്തിന് നിവിന്‍ പോളി. അദ്ദേഹം ഭാഗ്യത്തിന് കൊച്ചിയില്‍ ഉണ്ടായിരുന്നു. ദുബായില്‍ ആയിരുന്നുവെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമായിരുന്നു. നിവിന്‍ പോളി പീഡിപ്പിച്ചുവെന്ന് ഒരു പെണ്‍കുട്ടി ആരോപിച്ചു. പത്രക്കാര്‍ ചോദിച്ചപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞു ഉറക്കപ്പിച്ചില്‍ ഡേറ്റ് മാറിപ്പോയതാണ് എന്ന്. ബാലചന്ദ്ര മേനോന്‍ തന്റെ മുന്നില്‍ വെച്ച് ചില കാര്യങ്ങള്‍ ചെയ്തുവെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. ഇത് ആണെന്നോ അല്ലെന്നോ എങ്ങനെ തെളിയിക്കാന്‍ പറ്റും. ചുമ്മാതങ്ങ് പറയുകയാണ്. മുകേഷിനെതിരെ പറഞ്ഞതും ഇവര്‍ തന്നെയാണ്.

ആണ് വെറുതെ ജയിലില്‍ കിടന്നാലും ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ല. അതേസമയം സ്ത്രീക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍ എല്ലാവരും രംഗത്ത് വരും. ഹണി റോസ് ഒരു ചാനലില്‍ പറഞ്ഞു ഒരുപാട് പേര്‍ തന്നെ പിന്തുണച്ചുവെന്ന്. ഹണി റോസിനൊപ്പം കേരളത്തിലെ മുഖ്യമന്ത്രിയും 99 ശതമാനം മാധ്യമങ്ങളും യുവജന കമ്മീഷനും വനിതാ കമ്മീഷനും ഡിജിപിയും ഒക്കെ ഉണ്ടായിരുന്നു. എന്നിട്ടും രാഹുല്‍ ഈശ്വറിനും വിരലില്‍ എണ്ണാവുന്ന പുരുഷന്മാരും പറയുന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ കിട്ടിയത്.

ഹണി റോസിന്റേതടക്കമുളള പോസ്റ്റുകള്‍ക്ക് താഴെയുളള 90 ശതമാനം കമന്റുകളും ഹണിക്ക് അനുകൂലമായതല്ല. ഞങ്ങളെടുത്ത നിലപാടിനാണ് മലയാളി സമൂഹം പിന്തുണ നല്‍കുന്നത്. കാരണം അതിലൊരു നീതിയുണ്ട്. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+