സർക്കാർ ജോലി, ഫേസ്ബുക്കിൽ നിന്നും യൂട്യുബിൽ നിന്നും നല്ല വരുമാനം, അത് ശരിയാണോ! ദാസേട്ടന് 'പണി'യാവുമോ?
കഴിഞ്ഞദിവസമാണ് രേണു സുധിയും ദാസേട്ടൻ കോഴിക്കോടും തങ്ങളുടെ പുതിയ റീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെന്റായി 4 മില്യൺ വ്യൂസ് കഴിഞ്ഞിരിക്കുകയാണ്. ഡെലാമോ എന്ന തമിഴ് പാട്ടിന് രേണുവും ദാസേട്ടൻ കോഴിക്കോടും ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.
ഇവർ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ രേണുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നികുന്നു. കൊല്ലം സുധി മരിച്ചിന്റ് കുറെകാലം ആയില്ലല്ലോ, എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നൊക്കെയായിരുന്നു ചോദ്യം.

ഇപ്പോൾ ദാസേട്ടൻ കോഴിക്കോടിനെതിരെയും വിമർശനം ഉയർന്നിരിക്കുകയാണ്. സർക്കാർ ജോലിക്കാരനായ ദാസേട്ടൻ കോഴിക്കോടിന് ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും യൂട്യൂബിൽ നിന്നുമൊക്കെ ധാരാളം വരുമാനം ലഭിക്കുന്നുണ്ട്, ഇത് ശരിയാണോ എന്നാണ് കമന്റുകൾ.
ഇയാൾക്ക് കെ എസ് ഇ ബി യിൽ ജോലി ഉണ്ടെന്ന് പറയുന്നു. എന്നിട്ടും ഇത് പോലെ വീഡിയോസ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ഇട്ട് നല്ല വരുമാനം ഉണ്ടാക്കുന്നു.
പക്ഷെ ഒരു ഒരു ഗവണ്മെന്റ് ജോലി ഉള്ള ആൾക്ക് സൈഡ് ആയി എന്തേലും ബിസിനസ്സ് നടത്താൻ പാടില്ല. ഒരു സർക്കാർ സ്കൂളിലെ മാഷ് ഏതേലും ട്യൂറ്റോറിയിൽ ക്ലാസ്സ് എടുക്കാൻ പോലും പാടില്ല. എന്താല്ലേ, എന്നാണ് ഒരു കമന്റ്. ഇതിന് മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട് വരുമാനം വരുന്നത് മറ്റൊരുടെയെങ്കിലും അക്കൗണ്ടിലേക്ക് കാണിച്ചാൽ മതി എന്നാണ് ഇയാളുടെ കമന്റ്.
കെ എസ് ഇ ബി ജീവനക്കാരനാണ് ദാസേട്ടൻ കോഴിക്കോട്. ഷൺമുിഖ ദാസ് എന്നാണ് ശരിയായ പേര്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ മക്കൾക്ക് വേണ്ടിയാണ് കൂടുതൽ നേരവും ചെലവഴിക്കുന്നതെന്നും മക്കളുടെ സന്തോഷത്തിന് വേണ്ടിയാണ് പാട്ടും ഡാൻസും കളിക്കാൻ തുടങ്ങിയതെന്നു ആദ്യം ടിക്ക് ടോക്കിലൂടെയാണ് വീഡിയോ ചെയ്യാൻ തുടങ്ങിയതെന്നും ദാസേട്ടൻ പറയുന്നു.
ആരെങ്കിലും കാണണമെന്ന് വെച്ചല്ല ആദ്യമൊക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നും ഒരു എന്റർടെയ്ൻമെന്റ് എന്ന രീതിയിലായിരുന്നുവെന്നും പിന്നെ തന്റെ ഡാൻസും വീഡിയോയും ആളുകൾക്ക് ഇഷ്ടമായെന്ന് മനസ്സിലായെന്നും ഷൺമനുഖ ദാസ് എന്ന പേര് നീളമുള്ളത് കൊണ്ടാണ് ചുരക്കി ദാസേട്ടൻ കോഴിക്കോട് എന്ന് ആക്കിയതെന്നും ഷൺമുഖ ദാസ് പറയുന്നു.












Click it and Unblock the Notifications