പൊട്ടിക്കരഞ്ഞ് രേണു: മരണത്തിന്റെ അന്ന് സുധിച്ചേട്ടനോട് പിണക്കം; ഒരിക്കലും തിരുത്താനാകാത്ത ദുഃഖം
കൊല്ലം സുധിയുടേയും തന്റേയും ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ പറഞ്ഞ് അഭിമുഖത്തിനിടെ പൊട്ടിക്കരിഞ്ഞ് രേണു സുധി. സുധി ചേട്ടന്‍ മരിക്കുന്ന ദിവസം അന്ന് അദ്ദേഹം നേരത്തെ വീട്ടിലേക്ക് വരുന്നതിന് വേണ്ടി ഞാന്‍ ഇടക്കിടക്ക് മെസേജ് അയക്കുന്നുണ്ടായിരുന്നു. ഞാന്‍ വേഗം വരുന്നുവെന്ന് അദ്ദേഹം മറുപടിയും നല്‍കി. എന്നാല്‍ 'ചേട്ടന്‍ നാളെ ഇങ്ങോട്ട് വരാതെ വേറെ വല്ല ഷൂട്ടിനും പോകുകയാണോ' എന്ന് ഞാന്‍ വീണ്ടും ചോദിച്ചിരുന്നുവെന്നും രേണു പറയുന്നു.
ആ സംസാരം ചെറിയ രീതിയിലുള്ള പിണക്കത്തിലേക്കും വഴക്കിലേക്ക് എത്തിയിരുന്നു. എനിക്ക് വേഗം ഏട്ടനെ കാണണം എന്ന തോന്നലായിരുന്നു. കുഞ്ഞും പപ്പയും വയ്യാതെ ഇരിക്കകയാണ്. ചേട്ടന്‍ അവിടുന്ന് ഇറങ്ങിയില്ലാലോ എന്ന കാരണത്താല്‍ പിണക്കമാണ് എന്നും പറഞ്ഞ് ഞാന്‍ ഒരു സ്മൈലി അയച്ചു. 'പിണങ്ങല്ലേ വാവൂട്ടാ.. ഞാന്‍ വേഗം വരാം' എന്ന് മറുപടി നല്‍കിയ അദ്ദേഹം സുധിച്ചേട്ടന്‍ അദ്ദേഹത്തോടൊപ്പം ടിനി ചേട്ടനും പ്രജോദേട്ടനുമൊക്കെ നില്‍ക്കുന്ന ഒരു സെല്‍ഫി അയച്ച് തന്നു.

ഞങ്ങളുടെ പിണക്കം അങ്ങനെ അധികം നീണ്ടു നില്‍ക്കില്ല, പെട്ടെന്ന് തീരും. പിന്നീട് ഞാന്‍ മെസേജ് അയച്ചിട്ടും അതൊന്നും റീഡ് ആകുന്നില്ല. എങ്കിലും 'എന്റെ പിണക്കം മാറി ഏട്ടാ' എന്നുപറഞ്ഞുകൊണ്ട് ഞാന്‍ ഒരു ലവ് അയച്ചു. അതും ഏട്ടന്‍ കണ്ടില്ലായിരുന്നു. ആ പിണക്കത്തില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം പോയത്. മരിച്ചുപോയ അദ്ദേഹത്തിന് വീണ്ടും എന്റെ മുന്നില്‍ വന്ന് നില്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ എനിക്ക് ഒരു പിണക്കവും ഇല്ലായിരുന്നുവെന്നായിരിക്കും ഞാന്‍ പറയുക എന്നും പറഞ്ഞ് രേണു സുധി കണ്ണീർ പൊഴിക്കുന്നു. മെയിന്‍സ്ട്രീംവണ്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ഈ കാര്യം തിരുത്താന്‍ പറ്റാത്ത ഒരു വേദനയായി എന്റെ ഉള്ളി കിടക്കുകയാണ്. എന്റെ ആ മെസേജ് അദ്ദേഹം കണ്ടിരുന്നെങ്കില്‍ എനിക്ക് ഒരു സമാധാനം ഉണ്ടായേനെ. പണ്ടത്തെ ഫോണില്‍ ഇപ്പോഴും ആ ചാറ്റ് അങ്ങനെ തന്നെ കിടക്കുന്നുണ്ട്. എന്നന്നേക്കുമുള്ള ഒരു വേദനയായി അത് അവിടെ കിടക്കുകയാണ്. രാവിലെ കണ്ണുതുറന്ന ഉടനെ അഞ്ച് പ്രാവശ്യത്തോളമാണ് ചേട്ടനെ വിളിച്ചത്. ഞാന്‍ കരുതുന്നത് ചങ്ങനാശ്ശേരി സ്റ്റാന്‍ഡിലോ മറ്റോ കിടന്ന് ക്ഷീണം കാരണം ഉറങ്ങിക്കാണുമെന്നാണെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications