രേണുവിന് ഒരു അഭിമുഖത്തിന് എത്ര കിട്ടും? 1 ലക്ഷം വീട്ടിൽ കൊണ്ടുവന്ന് തരട്ടെ, വായടപ്പിച്ച് രേണു സുധി
കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണു സുധിയുടെ അഭിനയവും വീടും കുടുംബവും എല്ലാം ഇന്ന് വാർത്തയും വിവാദവുമാണ്. അഭിമുഖം ആയാലും അഭിനയം ആയാലും രേണുവിന് ലഭിക്കുന്നത് പൂച്ചെണ്ടുകളേക്കാൾ കൂടുതൽ തെറിവിളികളാണ്. അവയെ ഒക്കെ ധൈര്യത്തോടെ തന്നെ രേണു സുധി അഭിമുഖീകരിക്കുന്നുമുണ്ട്.
ഭർത്താവ് മരിച്ച ശേഷം രേണു സുധി അഭിനയിക്കാൻ പോകുന്നതാണ് സോഷ്യൽ മീഡിയയിൽ ചിലർക്ക് പ്രശ്നം. രേണു സുധി അഭിനയിച്ച് പണം വാരുകയാണ് എന്നും അതൊക്കെ എവിടെ എന്നും ചോദിക്കുന്നവരുണ്ട്. അത്തരക്കാരോട് രേണുവിന് വായടപ്പിക്കുന്ന മറുപടികളും ഉണ്ട്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം.
രേണു സുധിയുടെ വാക്കുകൾ: '' തനിക്ക് ആകെയുളള വരുമാനം അഭിനയം തന്നെയാണ്. വീട്ടില്‍ വേറെ ആരും ജോലിക്ക് പോകുന്നില്ല. അഭിമുഖത്തിന് പണം വാങ്ങുന്നത് അങ്ങോട്ട് ചോദിച്ചിട്ടല്ല. അവര്‍ തന്റെ അവസ്ഥ അറിഞ്ഞാണ് തരുന്നത്. ഒരിക്കലും ഇത്ര വേണം എന്നൊന്നും താന്‍ പറയില്ല. പലരും പറയും അഭിമുഖത്തിന് 30000 വാങ്ങിയെന്നൊക്കെ. ഒരിക്കല്‍ ഒരാള്‍ വന്ന് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുമോ എത്ര ആകും പ്രതിഫലം എന്ന് ചോദിച്ചു. താന്‍ പറഞ്ഞു 5 എന്ന്.

അയ്യോ 5 ലക്ഷമൊക്കെ ആകുമോ എന്നാണ് അയാള്‍ പറഞ്ഞത്. താന്‍ പറഞ്ഞു 5 ലക്ഷമല്ല അയ്യായിരമാണെന്ന്. എല്ലാവരുടേയും ധാരണ 5 ലക്ഷമൊക്കെയാണ്. റേഷന്‍ കാര്‍ഡ് ഉണ്ട്. മഞ്ഞക്കാര്‍ഡിനുളള അരി കിട്ടുന്നുണ്ട്. കറി വെക്കാനുളളതും കൊച്ചിനുളളതും കിച്ചുവിനുളള പോക്കറ്റ് മണിയും കൊടുക്കാറുണ്ട്. മലയാളികള്‍ കുറച്ച് പേരുടെ വിചാരം തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവരെ അറിയിക്കണം എന്നാണ്.
തന്നെ കുറ്റം പറയുന്നത് കൂടുതല്‍ സ്ത്രീകള്‍. ഭര്‍ത്താവ് ഇല്ലാത്ത സ്ത്രീ ആകുമ്പോള്‍ കൂടുതല്‍ പറയും. ഇവരുടെ ആരുടെയെങ്കിലും ഭര്‍ത്താവിന്റെ കുത്തിന് പിടിച്ച് മാസാമാസം പണം വാങ്ങുന്നുണ്ടോ. പിന്നെ എന്തിനാണ് തന്റെ പിറകേ നടക്കുന്നത്. ഒരേ പ്രൊഫൈലുകളില്‍ നിന്നാണ് തെറി വിളി വരുന്നത്. ആര്‍ക്കൊക്കെ കൊടുക്കണം പരാതി. വല്ല പ്രയോജനവും ഉണ്ടോ.
തനിക്ക് നേരെയുളള ബോഡി ഷെയിമിംഗ് എന്ന് പറയുന്നത് അതിന്റെ മാരകവേര്‍ഷന്‍ ആണ്. ഡാകിനി, പല്ലി എന്നൊക്കെയാണ് വിളിക്കുന്നത്. ഇതൊക്കെ കേട്ട് താന്‍ കരഞ്ഞ് തളരും എന്നാണ് വിചാരം. പല്ലിയും എലിയും ഒക്കെ തന്റെ അത്രയും ഗ്ലാമര്‍ ആയത് കൊണ്ട് അവര്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. നമ്മളെ മനസ്സിലാക്കുന്ന പത്ത് പേരുണ്ടെങ്കില്‍ അത് മതി. കുടുംബവും ഏതാനും സുഹൃത്തുക്കളും മാത്രമാണ് കൂടെയുളളത്. വേറെ ആരും ഇല്ല.
താന്‍ എങ്ങനെ ജീവിക്കണം എന്ന് പറയുന്നവരോട്, അഭിനയിക്കാന്‍ പോകാതെ വീട്ടില്‍ ചെന്ന് ഇരിക്കാന്‍ തയ്യാറാണ്. എന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് എന്ന് അറിയാമോ. എന്നും ഷൂട്ടാണ്. ഇന്ന് തൃശൂര്‍ ആണെങ്കില്‍ നാളെ എറണാകുളം കുന്നംകുളം അങ്ങനെയാണ്. ഹെല്‍ത്ത് നോക്കാതെ ഓടുകയാണ്. ഉറക്കമില്ല, ഫുഡ് നേരെ കഴിക്കുന്നില്ല. ഞാന്‍ വീട്ടില്‍ കസേരിയില്‍ കാലും വെച്ച് ഇരിക്കാം. ഈ കുറ്റം പറയുന്ന ആളുകള്‍ മാസം 1 ലക്ഷം വെച്ച് വീട്ടില്‍ കൊണ്ട് വന്ന് തരട്ടെ. താന്‍ പറയുന്ന ജോലി ഇവര്‍ ചെയ്യുമോ. 1 ലക്ഷം പോട്ടെ, എല്ലാ മാസവും അന്‍പതിനായിരം തരട്ടെ, താന്‍ വീട്ടിലിരിക്കാം'' , രേണു സുധി പറയുന്നു.
സഹായവുമായി നിരവധി പേര്‍ വന്നിട്ടുണ്ട്. സുധിച്ചേട്ടന്റെ സംസ്‌ക്കാരം അടക്കമുളള ചെലവുകള്‍ ചെയ്തത് ഫ്‌ളവേഴ്‌സ് ചാനലാണ്. കിച്ചുവിനെ പഠിപ്പിക്കുന്നത് ഫ്‌ളവേഴ്‌സ് ആണ്. അവര്‍ കൂടെ ഉണ്ട്. ചിലര്‍ പബ്ലിസിറ്റിക്ക് വേണ്ടിയും സഹായവുമായി വന്നിട്ടുണ്ട്, രേണു പറയുന്നു.












Click it and Unblock the Notifications