പാവം വിധവ, എന്റെ വരുമാനം മുട്ടിച്ചിട്ട് എന്ത് കിട്ടാനാണ്: വീഡിയോ പോയത്: മറുനാടനെതിരെ വീണ്ടും രേണു
അങ്ങനെ എല്ലാവരും പ്രതീക്ഷിക്കപ്പെട്ടത് പോലെ രേണു സുധി ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ്. ഇത്തവണത്തെ സാധ്യത പട്ടികയില്‍ ഏറ്റവും അധികം ഇടം നേടിയ വ്യക്തി കൂടിയായിരുന്നു രേണു സുധി. അതേസമയം ഷോയിലേക്ക് പോകുന്നതിന്റെ അവസാന നിമിഷം വരെ എനിക്ക് ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും ക്ഷണം ലഭിച്ചിട്ടില്ലെന്നായിരുന്നു രേണു സുധി പറഞ്ഞത്.
വീടുമായും മറ്റും ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രേണു ബിഗ് ബോസിലേക്ക് എത്തുന്നത്. അതേസമയം തന്റെ യൂട്യൂബ് ചാനലില്‍ അവസാനമായി പങ്കുവെച്ച വീഡിയോയില്‍ ഇത് സംബന്ധിച്ച കാര്യങ്ങളാണ് രേണു പറയുന്നത്. പ്രത്യേകിച്ച് മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട വിവാദങ്ങളോടാണ് അവർ കാര്യമായ രീതിയില്‍ തന്നെ പ്രതികരിക്കുന്നു.

മറുനാടനുമായി ബന്ധപ്പെട്ട് രേണു സുധി നേരത്തെ തന്റെ ചാനലില്‍ പങ്കുവെച്ച വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. നിയമപരമായ പ്രശ്നങ്ങള്‍ പേടിച്ച് രേണു സുധി തന്നെ വീഡിയോ നീക്കം ചെയ്യുകയായിരുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ മറുനാടന്‍ തന്നെ കോപ്പി റൈറ്റ് അടിച്ച് ആ വീഡിയോ കളയുകയായിരുന്നുവെന്നും രേണു പറയുന്നു.
സത്യം തുറന്ന് പറഞ്ഞതിനാണ് എന്റെ വീഡിയോ യൂട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും അടക്കം കോപ്പി റൈറ്റ് അടിച്ച് കളഞ്ഞത്. ഒരു പാവം വിധവയുടെ വരുമാനം മുട്ടിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടാനാണ്. എല്ലാം നിങ്ങള്‍ തന്നെയാണ് തോണ്ടിക്കൊണ്ടുവന്നത്. ഞാന്‍ ആരുടേയും പേര് പോലും പറയാന്‍ പോയിട്ടില്ല. മര്യാദക്ക് ഇരിക്കുന്ന എന്റെ വായിക്ക് അകത്ത് കോലിട്ട് സംസാരിപ്പിച്ചു. പിന്നെ പേടിച്ചിട്ട് നിങ്ങള്‍ തന്നെ കോപ്പി റൈറ്റ് ചെയ്ത് ആ വീഡിയോ കളഞ്ഞു.
എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത്. അതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നു. നിങ്ങള്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന വ്യക്തിയാണല്ലോ. ഞാനും ചെറുതായി മുന്നോട്ട് പോകുന്നു. നിങ്ങള്‍ പറഞ്ഞതിന്റെ ബാക്കിയാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ മറ്റെന്തെങ്കിലും ഞാന്‍ ചെയ്തോ. ചാനല്‍ പൂട്ടിപ്പോകുമെങ്കിലും ഇനിയും ഞാന്‍ വീഡിയോ ഇടും. ഒന്ന് പൂട്ടിയാല്‍ അടുത്തത് തുടങ്ങുമെന്നും രേണു സുധി പറയുന്നു.
സത്യം തുറന്ന് പറയുമ്പോള്‍ ചിലർക്ക് അത് നോവും. എന്നേപ്പോലുള്ള ഒരു വ്യക്തിയെ അല്ല നിങ്ങള്‍ ഒരിക്കലും നോവിക്കേണ്ടത്. ഞാന്‍ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഒറ്റക്ക് ജീവിക്കുന്ന, ഭർത്താവിന്റെ തുണയില്ലാത്ത ഒരു സ്ത്രീയാണ്. അങ്ങനെയുള്ള എനിക്കു നേരെ ഇങ്ങനെയൊക്കെ കാണിച്ചിട്ട് ഒരു കാര്യമില്ല. എന്നോട് പടപൊരുതാന്‍ നില്‍ക്കാതെ വലിയ ആളുകളുമായി പൊരുതാന്‍ നോക്കണം.
മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ എഡിറ്റർ ഷാജന്‍ സ്കറിയക്ക് എതിരായി രേണു സുധി ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മറുനാടന്‍ ചാനല്‍ തന്നെ രംഗത്ത് വന്നിരുന്നു. 'എല്ലാവരേയും പേടിപ്പിക്കുന്നത് പോലെ എന്നേയും പേടിപ്പിക്കുകയാണോ? എനിക്ക് മാപ്പ് തരാന്‍ നിങ്ങളാരാണ്, നന്മമരമായി സ്വയം ചിത്രീകരിക്കുകയാണ്. മതില്‍ പണിയാന്‍ 45000 രൂപ തന്നിട്ടുണ്ടെങ്കില്‍ അതിന് പ്രമോഷന്‍ നടത്തിയിട്ടില്ലേ?' എന്ന തരത്തിലുള്ള രേണവിന്റെ വാക്കുകളോടായിരുന്നു മറുനാടന്‍ പ്രതികരിച്ചത്.
വീട്ടിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാനായി മറുനാടന്‍ മലയാളി 50000 രൂപ നല്‍കിയിരുന്നു. തുടർന്ന് ചുറ്റുമതില്‍ പണിയേണ്ട കാര്യം അറിഞ്ഞതോടെ അതിനായി 1.19 ലക്ഷം രൂപയും മറുനാടന്‍ മലയാളി കൊടുത്തു. രേണു സുധിക്കും പിതാവിനുമൊക്കെ അഭിപ്രായം പറയാം. എന്നാല്‍ വന്ന വഴി മറന്നുകൊണ്ട് സ്വയം നന്മമരമാകാന്‍ മറുനാടന്‍ കളിക്കുന്ന കളിയാണ് എന്ന് പറയുന്ന രേണു സുധിയോട് ഒന്നും പറയാനില്ലെന്നും മറുനാടന്‍ ടീം വ്യക്തമാക്കി.












Click it and Unblock the Notifications