"അപമാനിതയായ രേണു ചോദിക്കുന്നു ഞാനൊരു സ്ത്രീയല്ലേ, ഒരമ്മയല്ലേ, ഒരു വിധവയല്ലേ? ആ നിൽപ് ഹൃദയഭേദകം"
ബിഗ് ബോസ് ഏഴാം സീസണിൽ ഇക്കുറി രേണു സുധിയും ഇടം നേടിയിട്ടുണ്ട്. കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു അഭിനയരംഗത്തേക്ക് കൂടുതലായി കടന്നുവന്നത്. ആദ്യഘട്ടത്തിൽ റീലുകളിലും പിന്നീട് ആൽബങ്ങൾ, ഷോർട്ട് ഫിലിമുകൾ എന്നിങ്ങനെ എല്ലാ മേഖലയിലേക്കും രേണു എത്തിയിരുന്നു. എന്നാൽ ഗ്ലാമർ റീലുകൾ ഒക്കെ ചെയ്യാൻ തുടങ്ങിയതോടെ രേണുവിന് സോഷ്യൽ മീഡിയയിൽ ഹെറ്റർമാർ കൂടി വരികയായിരുന്നു. അതിന് ശേഷം പല കോണുകളിൽ നിന്ന് രേണുവിനെതിരെ വിമർശനം ശക്തമായി ഉയര്ന്നിരുന്നു.
പിന്നീട് കാര്യമായ സൈബർ ബുള്ളിയിങിന് രേണു സുധി വിധേയമായിരുന്നു. എന്നാൽ ബിഗ് ബോസിൽ എത്തിയതോടെ അതിലൊരു മാറ്റം ഉണ്ടാവുമെന്നാണ് പലരും പ്രതീക്ഷിച്ചത്. ആ പ്രതീക്ഷകളെ ഒക്കെ അസ്ഥാനത്താക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. പുറത്ത് ഉള്ളതിനേക്കാൾ വിമർശകരാണ് രേണുവിന് ബിഗ് ബോസിൽ ഉള്ളത്. രേണുവിനെ പലരും ലക്ഷ്യം വയ്ക്കുന്നതായും പ്രേക്ഷകർ പറയുന്നു.

കഴിഞ്ഞ ദിവസം സഹ മത്സരാർത്ഥിയായ അക്ബർ നടത്തിയ പരാമർശമാണ് അതിന് ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റിക് ടാങ്ക് എന്നായിരുന്നു രേണുവിനെ അക്ബർ വിശേഷിപ്പിച്ചത്. ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിക്കുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. രേണു സുധിയെ പലരും നികൃഷ്‌ട ജീവിയായാണ് കാണുന്നതെന്നും ആലപ്പി അഷ്‌റഫ് ആരോപിക്കുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
സുധിയുടെ പെട്ടെന്നുള്ള വിയോഗം അവരിൽ ഏൽപ്പിച്ച ആഘാതം വലുതായിരുന്നു. അന്ന് പല സുമനസുകളും അവരെ സഹായിച്ചു. എന്നാൽ പിന്നീട് രേണുവിന്റെ വായിൽ നിന്നും സഹായം ചെയ്‌തവർക്ക് വേദനയുണ്ടാക്കുന്ന വാക്കുകളും പ്രവൃത്തികളും ഉണ്ടായിട്ടുണ്ട്. അത് അവരുടെ അറിവില്ലായ്‌മയും വളർന്നുവന്ന ചുറ്റുപാടും തകർന്ന മാനസികാവസ്ഥയുമൊക്കെ കാരണമാവാം. അതിനാലാണ് പലരും അത് ക്ഷമിച്ചതും.
മനസിന് സന്തോഷവും ചെറിയൊരു വരുമാനവും ഒക്കെ കണക്കുകൂടിയാവാം അവർ അഭിനയത്തിലേക്ക് കടന്നത്. അതൊക്കെ അവരുടെ വ്യക്തിപരമായ താൽപര്യങ്ങളാണ്. ബിഗ് ബോസിൽ മത്സരാർത്ഥി ആവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇതൊക്കെ എന്നും പറയപ്പെടുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി അപലയായ സ്ത്രീ പൊരുതി നേടിയ വിജയമാണ് ബിഗ് ബോസിലേക്കുള്ള രേണു സുധിയുടെ കടന്നുവരവ്.
ബിഗ് ബോസിലെത്തപ്പെട്ടപ്പോൾ അവൾ ഒരുപക്ഷേ ആഗ്രഹിച്ചുകാണും, അവളെ സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്ന ആരെങ്കിലുമൊക്കെയുണ്ടാകുമെന്ന്. എന്നാൽ അവളുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു. ഒരിക്കലും മാപ്പ് കൊടുക്കാൻ പറ്റാത്തതും, രേണു സുധിയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതും കണ്ടിരുന്ന പ്രേക്ഷകർക്ക് പോലും മനോവേദനയുണ്ടാക്കിയ സംഭവമുണ്ടായി. അക്ബർ ഖാൻ എന്ന സഹമത്സരാർത്ഥിയിൽ നിന്നാണ് ഇതുണ്ടായത്.
ഇതുകേട്ട് രേണു നിന്ന നിൽപ് ഹൃദയഭേദകമായിരുന്നു. അപമാനിതയായ അവൾ മാറിനിന്ന് നിറകണ്ണുകളോടെ പറയുന്നു ആ പേര് കേട്ട് ഉരുകിപ്പോയെന്ന്. ഞാനൊരു സ്ത്രീയല്ലേ, ഒരമ്മയല്ലേ, ഒരു വിധവയല്ലേ? എന്നോട് അൽപം കൂടി ദയ കാണിക്കാമായിരുന്നെന്ന് അവർ ചോദിക്കുന്നു. രേണു സുധി സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ നിന്ന് വന്നതായിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കുമോ?
ഇത് സ്ത്രീ വിരുദ്ധതയാണെന്ന് അവൾ ചങ്കുപൊട്ടി പറഞ്ഞപ്പോൾ അയാൾ അഹങ്കാരത്തോടെ പറഞ്ഞത് നീ മൊത്തം സ്ത്രീകളുടെ അട്ടിപ്പേര് അവകാശം ഏറ്റെടുക്കേണ്ടെന്നായിരുന്നു. ഇങ്ങനെയൊക്കെ ഉള്ളവനെയാണോ അവിടെ വോട്ട് കൊടുത്ത് നിലനിർത്തേണ്ടതെന്ന് നിങ്ങൾ ചിന്തിക്കണം. ബിഗ് ബോസിലാണെങ്കിലും പുറത്താണെങ്കിലും രേണു അങ്ങോട്ട് ചെന്ന് ആരോടും വഴക്കുണ്ടാക്കാറില്ല. അവളെ നികൃഷ്‌ണ ജീവിയായിട്ടാണ് അവർ കാണുന്നത്.












Click it and Unblock the Notifications