Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലറില്‍ രജനിക്ക് മേല്‍ വിനായകന്റെ വിളയാട്ടം, എയറിലായത് ഇടവേള ബാബു; കാരണമിത്

കൊച്ചി: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ ജയിലര്‍ ഇന്നലെയായിരുന്നു റിലീസ് ചെയ്തത്. മാസ് മസാല പാക്കേജില്‍ ഒരുക്കിയ ചിത്രം ബോക്‌സോഫീസില്‍ തകര്‍ത്തോടും എന്നാണ് എല്ലായിടത്ത് നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം മോഹന്‍ലാലും ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. സിനിമയില്‍ മിനിറ്റുകള്‍ മാത്രമുള്ള മോഹന്‍ലാലിനെ ഗംഭീരമായാണ് ചിത്രത്തില്‍ പ്ലേസ് ചെയ്തിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

അടുത്ത കാലത്തൊന്നും മലയാളത്തില്‍ പോലും ഇത്തരത്തില്‍ വൈബ്രന്റായ രംഗം മോഹന്‍ലാലിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍ എന്നിവരും തങ്ങളുടേതായ റോള്‍ ഗംഭീരമാക്കി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇതിനെല്ലാം ഉപരി നടന്‍ വിനായകന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

JAILER

ചിത്രത്തിലെ പ്രധാന വില്ലനാണ് വിനായകന്‍. രജനിയുടെ നായക കഥാപാത്രമായ മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മ്മന്‍ എന്ന കഥാപാത്രമായാണ് വിനായകന്‍ എത്തിയിരിക്കുന്നത്. അഭിനയത്തിലും മാനറിസത്തിലും ചിലപ്പോള്‍ രജനീകാന്തിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്.

ഇതിനോടകം തന്നെ മികച്ച നടന്‍ എന്ന പേരെടുത്തിട്ടുള്ള വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇത് എന്നാണ് പലരുടേയും നിരൂപണം. എന്നാല്‍ വിനായകന്റെ പ്രകടനത്തോടൊപ്പം എയറിലായിരിക്കുന്നത് മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണസമയത്ത് വിനായകന്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു.

ഇതിനോട് അനുബന്ധിച്ച് ഇടവേള ബാബു, വിനായകനെ കുറിച്ച് പറഞ്ഞതായുള്ള ഒരു വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നു. 'വിനായകന്‍ അമ്മയില്‍ അംഗമല്ല. ഞാന്‍ ഉള്ളയിടത്തോളം കാലം ഇവിടേക്ക് കയറ്റില്ല. അവനുമായി സഹകരിക്കാറില്ല ഇനിയൊട്ടും അടുപ്പിക്കുകയും ഇല്ല' എന്നായിരുന്നു ഇടവേള ബാബുവിന്റേതായി പ്രചരിച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ഇടവേള ബാബുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിനായകന് അരങ്ങ് വാഴാന്‍ മലയാള സിനിമ തന്നെ വേണമെന്നില്ല എന്നാണ് ജയിലറിന്റെ പ്രകടനം ചൂണ്ടിക്കാട്ടി കൊണ്ട് സോഷ്യല്‍ മീഡിയ പറയുന്നു. വിനായകനുമായി ഇടവേള ബാബു സഹകരിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും ചിലര്‍ പറഞ്ഞു. രജനീകാന്തിന് മുഖത്തോട് മുഖം നില്‍ക്കുന്ന വിനായകന്റെ ചിത്രം പങ്ക് വെച്ചാണ് പലരുടേയും പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+