ദിലീപും കാവ്യയും സംസാരിക്കുന്നത് റെക്കോർഡ് ചെയ്തു; തുറന്നടിച്ച് ശാന്തിവിള ദിനേശ്: പിന്നാലെ വിമർശനവും
വൃക്ക രോഗ ബാധിതനായ സംവിധായകന് ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ബാലചന്ദ്രകുമാറിന്റെ ചികിത്സാ ചിലവിലേക്ക് സഹായം തേടി കുടുംബവും സുഹൃത്തുക്കളും നേരത്തെ മുന്നോട്ട് വന്നിരുന്നു. നടന് ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂടിയാണ് ബാലചന്ദ്രകുമാർ.
ഒരുകാലത്ത് ദിലീപിന്റെ അടുത്ത സുഹൃത്തായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചത്. കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് ബാലചന്ദ്രകുമാറിന് അസുഖം ബാധിച്ചത്. അതേസമയം ബാലചന്ദ്രകുമാറോ അദ്ദേഹത്തിന്റെ ഭാര്യയോ ആവശ്യപ്പെടുകയാണെങ്കില് ദിലീപിനോട് ചികിത്സാ സഹായമായി 10 ലക്ഷം രൂപ ആവശ്യപ്പെടാമെന്ന് വ്യക്തമാക്കി സംവിധായകന് ശാന്തിവിള ദിനേശും രംഗത്ത് വന്നിരുന്നു.

അങ്ങനെ ഒരു ആവശ്യം പറഞ്ഞാല്‍ ദിലീപ് നിരസിക്കില്ലെന്നും പക്ഷെ അതിന് അവർ ആവശ്യപ്പെടണമെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. അതേസമയം തന്നെ ബാലചന്ദ്രകുമാറിനെതിരെ നിശിതമായ വിമർശനവും അദ്ദേഹം നടത്തുന്നുണ്ട്. ഇതോടെ ചികിത്സയില്‍ കഴിയുന്ന ഒരു വ്യക്തിക്കെതിരെ ഇത്തരം പരാമർശങ്ങള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി പ്രേക്ഷകരും മുന്നോട്ട് വന്നു.
ദിലീപ് വാഗ്ദാനം ചെയ്തിരുന്ന ഒരു സിനിമ വൈകിയതോടെയാണ് ബാലചന്ദ്രകുമാർ അദ്ദേഹവുമായി തെറ്റുന്നതെന്നാണ് ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നത്. ദിലീപുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പത്ത് ലക്ഷം രൂപയും ഒരു ബെന്‍സ് കാർ വാടകയ്ക്കും എടുത്ത് നല്കിയാല് നെയ്യാറ്റിന്‍കര പിതാവിന്റെ അടുത്ത് പോയി ദിലീപിന് ജാമ്യം വാങ്ങിച്ച് നല്‍കാമെന്നാണ് ബാലചന്ദ്രകുമാർ എന്നോട് പറഞ്ഞത്. പിതാവ് പഠിപ്പിച്ച കുട്ടിയാണത്രേ ആ ജഡ്ജി. എന്നാല്‍ ഇക്കാര്യമൊന്നും ദിലീപിന്റെ അനിയനോടെ അളിയനോടെ പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഞാന്‍ സ്ഥലം വിട്ടു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ എന്തെങ്കിലും തെളിവ് കിട്ടിയെങ്കില്‍ ശിക്ഷിക്കട്ടെ. അത്തരത്തില്‍ എന്തെങ്കിലും ചെയ്തെങ്കില്‍ തൂക്കിക്കൊല്ലട്ടെ. എന്നാല്‍ ഒരു തെളിവും ഇല്ല. ബാലചന്ദ്രകുമാറാണത്രേ സത്യസന്ധന്. കാവ്യ മാധ്യവന് കാത്തിരിക്കുമത്രേ, ഇയാള്‍ വരാതെ അവർ ഉണ്ണില്ലത്രേ. അങ്ങനെ കാത്തിരുന്ന് ഭക്ഷണം കൊടുത്തുവെന്ന് വെച്ചോ. എന്നിട്ടും ദിലീപും കാവ്യയും സംസാരിക്കുന്നത് റെക്കോർഡ് ചെയ്തവനെ എന്താണ് വിളിക്കേണ്ടതെന്ന് നിങ്ങള്‍ തീരുമാനിച്ചോയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
എന്നെ വളരെ നിർബന്ധിച്ച് ബാലചന്ദ്രകുമാർ ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് നിർബന്ധിച്ച് വിളിച്ച് വരുത്തിയിരുന്നു. ഞാനും ഭാര്യയും മകനെ വളരെ സന്തോഷപൂർവ്വം ചെന്നു. കൊതിപ്പിക്കുന്ന വളരെ മനോഹരമായ ഒരു വീട്. ഇവർക്ക് എങ്ങനെ ഇങ്ങനെ ഒരു വീട് വെക്കാന്‍ സാധിച്ചുവെന്ന് ഞാന്‍ ആലോചിച്ചു. ബാലചന്ദ്രകുമാർ അപ്പോള്‍ എന്നോട് പറഞ്ഞത് 'ഇത് ദിലീപ് സാർ വിയർത്തുണ്ടാക്കിയ പൈസയില്‍ കെട്ടിയ വീടാണ്' എന്നാണ്. ഇപ്പോള്‍ ചിലപ്പോള്‍ ബാലചന്ദ്രകുമാറും ഭാര്യയും തള്ളിപ്പറയുമോ എന്ന് എനിക്ക് അറിയില്ല.
ദിലീപ് സാർ എനിക്ക് ദൈവതുല്യനാണെന്ന് പറഞ്ഞ ബാലചന്ദ്രകുമാർ പിന്നെ വന്നിരുന്ന് ചാനലായ ചാനലുകള്‍ മുഴുവന്‍ വന്നിരുന്ന് ദിലീപിനെ തെറിവിളിക്കുന്നതാണ്. പല റെക്കോർഡുകളും തന്റെ കയ്യില്‍ ഉണ്ടെന്ന് പറയുന്നു. ഇതിന് ഇടയില്‍ എന്നെക്കുറിച്ച് ഒരുപാട് മോശമായി സംസാരിച്ചുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ








Click it and Unblock the Notifications