'ഞാനാണ് പ്രശ്നം ഉണ്ടാക്കിയതെന്നൊക്കെ പലരും പറയുന്നുണ്ട്'; ആ വിവാഹമോചനത്തെക്കുറിച്ച് ഡിംപിൾ
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് നടി ഡിംപിൾ റോസും മേഘന വിൻസന്റും. ഡിംപിളിന്റെ സഹോദരൻ ഡോണിനെയാണ് മേഘന വിൻസന്റ് വിവാഹം ചെയ്തത്. എന്നാൽ ഏറെ വൈകാതെ ഈ ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. മിനിസ്ക്രീനിൽ കത്തിനിൽക്കുന്ന രണ്ട് താരങ്ങൾ ബന്ധുക്കളായത് ഇവരുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകിയിരുന്നു. എന്നാൽ വിവാഹ മോചനം ആരും പ്രതീക്ഷിച്ചതല്ല.
വിവാഹ മോചനം കഴിഞ്ഞ് വർഷങ്ങളായെങ്കിലും ഇപ്പോഴും എന്ത് കൊണ്ടാണ് ഇവർ വിവാഹ മോചിതരായി എന്ന ചോദ്യം ആരാധകർ ചോദിക്കുന്നുണ്ട്. പലപ്പോഴും ഡിംപിൾ ഇതിന്റെ പേരിൽ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടി ഇതേക്കുറിച്ച് പറയുകയാണ് ഡിംപിൾ. തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന വിമർശനങ്ങൾക്കാണ് ഡിംപിൾ മറുപടി പറഞ്ഞിരിക്കുന്നത്. ഇതിന്റെ പേരിൽ പഴി കേട്ട് മടുത്തെന്നാണ് താരം പറയുന്നത്.

ഞങ്ങളുടെ കുടുംബത്തിൽ നടന്ന ഒരു ഡിവോഴ്സ് കേസിനെയാണ് ഏറ്റവും വലിയ അപരാധമായി നിങ്ങൾ പൊക്കി പറയുന്നത്. ലോകത്തിൽ ആദ്യമായി നടന്ന ഡിവോഴ്സൊന്നുമല്ല ഇത്. രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയാണെങ്കിൽ ഏറ്റവും നല്ല തീരുമാനമാണ് രണ്ടാളും വേർപരിയുക എന്നത്. അവർ രണ്ട് പേരും അവരുടെ ജീവിതവുമായി സന്തോഷത്തിലാണ്. ഡോണ‍് ചേട്ടൻ അദ്ദേഹത്തിന്റെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. മറ്റെയാളാണെങ്കിലും നന്നായി പോവുകയാണ്, താരം പറഞ്ഞു.
ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ വലിയ വഴക്കുണ്ടായി അടിച്ച് പിരിഞ്ഞ് പോയൊരു ഡിവോഴ്സ് ഒന്നുമല്ല അതെന്നും വളരെ സന്തോഷത്തിലിരിക്കുമ്പോൾ ചില പ്രശ്നങ്ങൾ കൊണ്ട് വന്ന് പോയൊരു ഡിവോഴ്സാണ് അതെന്നും അതുകൊണ്ട് തങ്ങൾക്ക് ഒരു പോയ്ന്റ് വരെ നല്ല രീതിയിൽ മുന്നോട്ട് പോകുനനത് കാണുമ്പോൾ സന്തോഷമാണെന്നും താരം പറയുന്നു.
ഞാൻ ആലോചിച്ച് ഉണ്ടാക്കിയ വിവാഹമായത് കൊണ്ട് അത് സേവ് ചെയ്യാൻ ഞാൻ നോക്കണമായിരുന്നുവെന്നും ഞാനാണ് പ്രശ്നം ഉണ്ടാരക്കിയതെന്നും ഒക്കെ പലരും പറയുന്നുണ്ട്. ഒരു റിലേഷൻഷിപ്പ് എന്ന് പറയുമ്പോൾ ഭാര്യയും ഭർത്താവും തമ്മിലുള്ല സ്നേഹവും ഐക്യവുമാണ് പ്രധാനം, അവരുടെ ബോണ്ടിംഗ് ശക്തമാണെങ്കിൽ അതിൽ മൂന്നാമതൊരാൾ എന്ത് കാണിച്ചാലും അത് തകരില്ല, അങ്ങനൊരു സിറ്റുേവേഷൻ ഉണ്ടായിട്ടില്ല, പഴയ അഭിമുഖത്തിൽ ഇക്കാര്യങ്ങളൊക്കെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും താരം പറയുന്നു.












Click it and Unblock the Notifications