'ഒരുദിവസം കതകിൽ ഒരു ജപ്തി നോട്ടീസ്, ഞാൻ ബാങ്കിൽ പോയി സംസാരിച്ചു, 7 ദിവസം കിട്ടി; ജപ്തിയെക്കുറിച്ച് ഇച്ചാപ്പി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി എന്ന പേര് പറഞ്ഞാൽ ഒരുപക്ഷേ എല്ലാവർക്കും അറിയണമെന്നില്ല. ഇച്ചാപ്പി എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ശ്രീലക്ഷ്മി അറിയപ്പെടുന്നത്. തന്റെ വിശേഷങ്ങളെല്ലാം ഇച്ചാപ്പി സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഷീറ്റ് കൊണ്ട് മറച്ചൊരു കുഞ്ഞുവീടായിരുന്നു ഇച്ചാപ്പിയുടേത്. അടുക്കളയും റൂമും ഒക്കെ ഒരുമിച്ച് തന്നെ. ഒറ്റ മുറിയാണെങ്കിലും വളരെ വൃത്തിയായാണ് ഇച്ചാപ്പി വീട് സൂക്ഷിച്ചത്.
ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്ന ഇച്ചാപ്പിയോട് എല്ലാവർക്കും വളരെ സ്നേഹവുമാണ്. പിന്നീട് സ്വന്തം വരുമാനം കൊണ്ട് സ്വന്തമായൊരു വീട് ഇച്ചാപ്പി വെയ്ക്കുകയും ചെയ്തു. ആ സന്തോഷവും ഇച്ചാപ്പി പങ്കുവെച്ചിരുന്നു. 19ാം വയസ്സിലാണ് ഇച്ചാപ്പി വീട് വെച്ചത്. തന്റെ അമ്മയുടെ ജീവിത്തതിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് എന്ന് ഇച്ചാപ്പി പറഞ്ഞിരുന്നു. അടുത്തിടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ ഇച്ചാപ്പി പങ്കുവെച്ചിരുന്നു.

തന്നെക്കൊണ്ട് പറ്റുന്നത് പോലെയുള്ള മാറ്റങ്ങൾ വരുത്തി എന്ന് പറഞ്ഞാണ് ഇച്ചാപ്പി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകൾ വന്നിരുന്നു. ഇനി വീട് ജപ്തിയാവാതെ ലോണും തീർന്നാൽ ഹാപ്പിയായി എന്ന കമന്റിന് മറുപടിയായി ഒരിക്കൽ വീട് ജപ്തി വരെ എത്തിയ കാര്യം പറയുകയാണ് ഇച്ചാപ്പി. വീട് ജപ്തി ആയ കഥ എന്ന് പറഞ്ഞാണ് ഇച്ചാപ്പി അക്കാര്യം പറയുന്നത്. ഇനി കടത്തിണ്ണയിൽ കിടക്കാം എന്ന് പറഞ്ഞവർ പിന്നീട് വീട്ടിൽ വിരുന്നുകാരായിട്ട് വന്നതാണ് പിന്നെ കണ്ടത്!! എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
വീട് ജപ്തി ആയ സമയത്ത് കുറെ ആൾക്കാരൊക്കെ ഇനി കടത്തിണ്ണയിൽ കിടക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അത് ഇന്നും തന്റെ മനസ്സിലുണ്ട്, അവരെ ഞാൻ ഒരിക്കലും മറക്കില്ല തന്റെ നെഞ്ചിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്നും ഇച്ചാപ്പി പറഞ്ഞു.
വീട് ജപ്തി ആയതാണെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് വീട് തിരിച്ച് പിടിച്ചതെന്നും ഇച്ചാപ്പി പറയുന്നു. വീട് വെച്ച് മാറി കുറച്ച് മാസങ്ങൽ കഴിഞ്ഞപ്പോഴാണ് കതകിൽ ജപ്തി നോട്ടീസ് ഒട്ടിച്ചത് കണ്ടതെന്നും വീട് പണി തുടങ്ങിയ സമയത്ത് അമ്മ ലോണെടുത്തിരുന്നുവെന്നും താൻ അക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ഇച്ചാപ്പി പറയുന്നു. നോട്ടീസ് വന്നപ്പോഴാണ് അക്കാര്യം അറിയുന്നു. ബാങ്കിൽ ചെന്ന് ഏഴ് ദിവസം കൂടി അധികം ചോദിച്ചെന്നും സ്വർണം വിറ്റും ഒരുപാട് കഷ്ടപ്പെട്ടും ലോൺ അടച്ച് ആധാരം തിരിച്ചെടുത്തെന്നും ഇച്ചാപ്പി പറയുന്നു.
അയ്യോ ഓൾറെഡി ജപ്തിയായതാണ്. നമ്മൾ ആഗ്രഹിച്ച് ഒരു വീട് വെച്ച് ഇങ്ങോട്ട് മാറിക്കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞപ്പോൾ ദാണ്ടെട നമ്മുടെ കതകിൽ ഒരു ജപ്തി നോട്ടീസ് കൊണ്ടുവന്ന് ഒട്ടിച്ചുവെക്കുന്നു. അത് ഞാൻ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതെന്നെ കുറെകാലം തീ തീറ്റിച്ച കടലാസാണ്. ഞാൻ അത് കളയത്തില്ല. ഈയൊരു വീട് പണിക്ക് തുടക്കം കുറിക്കുറിക്കുന്നത്.
ഞാൻ എൽ പി സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയ വീട് പണിയാണ്. കാണുമ്പോൾ ചെറിയൊരു കുഞ്ഞു വീടാണ് പക്ഷേ, അത് ഘട്ടം ഘട്ടമായി ഞാൻ ഡിഗ്രിയൊക്കെ കഴിഞ്ഞപ്പോഴാണ് പാല് കാച്ച്. അമ്മ മുൻപ് അടുത്തുള്ള വീട്ടിൽ പാക്കിംഗിന് പോകുമായിരുന്നു, ഭാഗവത പാരാണത്തിന് പോകും. അമ്മയ്ക്ക് ഒരു വരുമാന മാർഗം ഉണ്ടായിരുന്നു, അത് കൊണ്ട് അമ്മ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നു. പിന്നെ അമ്മയ്ക്ക് വയ്യാതായി ഹാർട്ട് പേഷ്യന്റായി, പിന്നെ അമ്മയ്ക്ക് പലിശയൊന്നും അടയ്ക്കാൻ പറ്റാതായി.
അമ്മ ഇതൊന്നും എന്നോട് പറഞ്ഞിരുന്നില്ല. എനിക്ക് വരുമാനം കിട്ടിത്തുടങ്ങിയ സമയത്ത് വീട് പണിയിലേക്ക് ഞാൻ ഇറങ്ങി. കുറെ കടങ്ങൾ ഉണ്ടായിരുന്നു. എനിക്ക് വരുമാനം കിട്ടി എന്ന് അറിഞ്ഞസമയത്ത് കടക്കാർ വന്ന വീട്ടിൽ ക്യൂ നിൽക്കുമായിരുന്നു. അതൊക്കെ വീട്ടണമായിരുന്നു. അമ്മ എന്റെയടുത്ത് ഇത് പറഞ്ഞിരുന്നില്ല. ജപ്തി നോട്ടീസ് വന്നപ്പോഴാണ് ഞാനത് കാണുന്നത്, അത് കണ്ടപ്പോൾ ഭയങ്കര വിഷമമായി. ഞാൻ കുറെകുറെ കഷ്ടപ്പെട്ടു. ഞാൻ കുഞ്ഞുകുഞ്ഞ് ഗോൾഡ് വാങ്ങിവെച്ചിരുന്നു.
അതൊക്കെ വിറ്റു. അമ്മയ്ക്ക് ഇഷ്ടപ്പെട്ട് ആദ്യമായി ഒരു വാങ്ങിവെച്ചിരുന്നു,അത വിൽക്കേണ്ടി വന്നു. കുറെ കഷ്ടപ്പെട്ട് ഞാൻ ആധാരം തിരിച്ചെടുത്തു. 16 വർഷം കറന്റ് ഇല്ലാത്ത വീട്ടിൽ കഴിഞ്ഞ ആളാണ് ഞാൻ. മൂന്നിലൊ ആറിലോ പഠിക്കുമ്പോഴാണ് വീട്ടിൽ കിണർ കുത്തിയത്. അതുവരെ അടുത്ത വീട്ടിൽ പോയാണ് വെള്ളം എടുത്തിരുന്നത്. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.
ഇവിടെ വന്നപ്പോൾ സ്വർഗം കിട്ടിയത് പോലെയായിരുന്നു. അങ്ങനെയൊരു വീട് വിട്ട് കളയാൻ പറ്റുമോ.. അന്ന് കുറെ ആൾക്കാരൊക്കെ ഇനി കടത്തിണ്ണയിൽ കിടക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അത് ഇന്നും എന്റെ മനസ്സിലുണ്ട്. അവരെ ഞാൻ ഒരിക്കലും മറക്കില്ല. എന്റെ നെഞ്ചിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഞാൻ ബാങ്കിൽ പോയി സംസാരിച്ചു, ഏഴ് ദിവസം എനിക്ക് കിട്ടി, ആ 7 ദിവസം കൊണ്ട് പണം ഒപ്പിച്ച് ഞാൻ ആധാരം തിരിച്ചെടുത്തു. അന്ന് എനിക്ക് ഉണ്ടായിരുന്ന സന്തോഷം. അതുവരെ ശോകമായിട്ട് സൈലന്റായി ഇരുന്ന അമ്മയുടെ മുഖത്ത് വന്ന സന്തേഷം, ഇച്ചാപ്പി പറയുന്നു..
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വരുന്നത്.. വീണുപോയി എന്നു തോന്നി തുടങ്ങിയ അവിടന്ന് നീ തുടങ്ങി മുന്നിൽ ജയിക്കാൻ ഉള്ളത് ഒറ്റ ഉറച്ച തീരുമാനം നിന്നെ ഇപ്പോ ഈ വിജയത്തിലേക്ക് എത്തിക്കാൻ പ്രേരിപ്പിച്ചത്. നോക്കി ചിരിച്ചവരെ കളിയാക്കിയവരെ നീ നിർത്തി അങ്ങ് കരയിപ്പിച്ചു അവരെ നോക്കി നിനക്ക് ഇപ്പോ ചിരിച്ചു തന്നെ നേരിടാൻ ആകുന്നുണ്ട് . നീ പൊളിയപെണ്ണേ നീ ഇനിയും ഉയരങ്ങളിൽ കേറി പോകട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ...












Click it and Unblock the Notifications