Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു കുഞ്ഞിനെ വേണമെന്ന് ശ്രീവിദ്യയ്ക്ക് മോഹമുണ്ടായിരുന്നു, പക്ഷേ, അബോർട്ട് ചെയ്യേണ്ടി വന്നു'; റോസ് മേരി

മലയാളി അല്ലെങ്കിൽ കൂടി മലയാളി സിനിമാ പ്രേക്ഷർക്ക് ഏറെ പ്രിയങ്കരിയായിരുന്ന സിനിമാ താരമായിരുന്നു ശ്രീവിദ്യ. ഒരു കാലത്ത് മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ പോലും ശ്രീവിദ്യ എന്ന താരത്തിനെ ചുറ്റിപറ്റിയായിരുന്നു. എന്നാൽ മികച്ച അഭിനേതാക്കളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള ശ്രീവിദ്യ പക്ഷേ അകാലത്തിൽ നമ്മളെയെല്ലാം വിട്ടുപിരിയുകയായിരുന്നു. ഇതിനിടയിൽ ഒട്ടേറെ വിവാദങ്ങളും അവർക്ക് നേരിടേണ്ടി വന്നിരുന്നു.

ഇൻഡസ്ട്രിയിലെ മുൻനിര താരമായിരുന്നിട്ട് കൂടി പലപ്പോഴും ശ്രീവിദ്യയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല. ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്‌താണ്‌ അവർ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പ്രണയബന്ധത്തിലെ വിള്ളലുകളും, വിവാഹ ജീവിതത്തിലെ പാളിച്ചകളും ഒക്കെയായി ശ്രീവിദ്യയുടെ വ്യക്തി ജീവിതം സംഘർഷ ഭരിതമായിരുന്നു. ഇപ്പോഴിതാ സുഹൃത്തും എഴുത്തുകാരിയുമായ റോസ് മേരി ശ്രീവിദ്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

srividyaactressrosemary

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് റോസ് മേരി തുറന്നു സംസാരിച്ചത്. ആദ്യമായി ശ്രീവിദ്യയെ കണ്ട നിമിഷവും പിന്നീട് അടുത്തിടപഴകിയപ്പോൾ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങൾ പങ്കുവച്ചതുമൊക്കെ ഇന്നലെ നടന്നതെന്ന പോലെ ഓർത്തെടുക്കുകയാണ് റോസ് മേരി. ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്.

റോസ് മേരിയുടെ വാക്കുകൾ

അപൂർവ രാഗങ്ങൾ കണ്ടത് മുതൽ ശ്രീവിദ്യ എന്റെ ഇഷ്‌ട നായികയായിരുന്നു. എന്നിട്ടും ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ തമ്മിൽ നേരിട്ട് കാണുന്നത്. ഇന്ത്യ വിഷൻ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത്. തിരുവനന്തപുരം പിടിപി നഗറിൽ ഞാൻ താമസിക്കുന്നതിന് അടുത്ത് തന്നെയായിരുന്നു അവരും താമസം. അപ്പോഴേക്കും സിനിമയിൽ തിരക്കുകുറഞ്ഞ് അവർ സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു.

ഒരുദിവസം ശ്രീവിദ്യ എന്നെ ഫോൺ ചെയ്‌തു. അഭിമുഖത്തിന് മുൻപേ എന്റെ കവിതകളും എന്നെക്കുറിച്ചുള്ള ഒരു സമ്മറിയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. പിന്നീട് എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു, അവർ എങ്ങനെ ഈ കവിതകളെ കൈകാര്യം ചെയ്യുമെന്നും മനസിലാക്കുമെന്നും ഒക്കെ. എന്നാൽ ശരിക്കും അഭിമുഖത്തിൽ അവർ എന്നെ അത്ഭുതപ്പെടുത്തി.

ഒരു വീടും കുട്ടികളും ഭർത്താവും ഒക്കെയുള്ള ഒരു ലോകം അവർ എത്രയേറെ കാംക്ഷിക്കുന്നു എന്ന് എന്നെനിക്ക് മനസിലായി. അന്ന് ഞങ്ങൾ ഏറെ നേരം സംസാരിച്ചു. എന്റെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞു. എന്നാൽ തിരക്കുകൾ കാരണം ഞങ്ങൾക്ക് പിന്നെ കാണാൻ കഴിഞ്ഞില്ല. എന്നാൽ രണ്ട് വർഷത്തിന് ശേഷം മറ്റൊരു പരിപാടിയിലേക്ക് എന്നെ അവർ ക്ഷണിച്ചു.

സിനിമാ താരത്തിന്റെ പ്രൗഢമോ ആർഭാടമോ ഒന്നുമുള്ള വീടായിരുന്നില്ല ശ്രീവിദ്യയുടേത്. അമ്മയുടെ മരണം വിദ്യയെ വല്ലാതെ ഉലച്ചിരുന്നു. അതൊക്കെ ആളാകെ തകർന്നിരുന്നു. ലോകത്തിൽ തനിക്കിനി ആരുമില്ലല്ലോ എന്ന ചിന്തയും വന്നിരുന്നു. പൊട്ടിക്കരഞ്ഞ് കരഞ്ഞ് രാത്രിയൊക്കെ ഉറക്കമില്ലാതെ ആവുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു.

അന്ന് ഗണേഷ് കുമാറാണ് എന്നെ വിദ്യയുടെ അടുത്തേക്ക് കൊണ്ട് പോയത്. ക്ഷീണിതയാണെങ്കിലും അന്ന് വിദ്യ ഒരുപാട് നേരം എന്നോട് സംസാരിച്ചു. കമലുമായുള്ള പ്രണയവും അത് തകർന്നതിനെ കുറിച്ചും പിന്നീട് ഒരു മലയാളം നിർമ്മാതാവിനെ വിവാഹം കഴിച്ചതുമൊക്കെ. ശ്രീവിദ്യയ്ക്ക് മക്കൾ വേണമെന്നൊക്കെ ഉണ്ടായിരുന്നു, എന്നാൽ പലവട്ടം അബോർട്ട് ചെയ്യേണ്ടി വരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+