36 വർഷം സ്വയം മുറിക്കുള്ളിൽ അടയ്ക്കപ്പെട്ട താര സുന്ദരി: സുചിത്ര സെന്നിന് സംഭവിച്ചത് എന്ത്?
പേരും പ്രശസ്തിയും സമ്പാദ്യവുമായിരിക്കും സിനിമ രംഗത്തേക്ക് ചുവടുവെക്കുന്ന ഏതൊരാളുടെയും സ്വപ്നം. എന്നാൽ പേരും പ്രശസ്തിയുമുണ്ടായിട്ടും ദുർമൃതിയിലെത്തുന്ന പല താരജീവിതങ്ങളുമുണ്ട്. അവരിലൊരാളാണ് ബോളിവുഡിനെ പതിറ്റാണ്ടുകളോളം അടക്കിവാണ താര സുന്ദരി സുചിത്ര സെൻ. 1953 ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അവാർഡ് സ്വന്തമാക്കിയ ആദ്യ നടി, നിരവധി ആരാധകരുള്ള, 36 വർഷം സ്വയം മുറിക്കുള്ളിൽ അടയ്ക്കപ്പെട്ട നടി, സുചിത്ര സെൻ ആക്കൂട്ടത്തിൽ ഒരാളായി മാറിയത് എങ്ങനെയായിരിക്കാം?
1952 ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രത്തിലൂടെയായിരുന്നു സിനിമ രംഗത്തേക്ക് സുചിത്ര സെൻ അരങ്ങേറ്റം കുറിച്ചത്. രണ്ട് വർഷങ്ങൾക്ക് ശേഷം സെൻ ബോളിവുഡിലേക്ക് ചുവടുവച്ചു. പിന്നീട് മൂന്ന് പതിറ്റാണ്ടുകളോളം ബോളിവുഡിൽ സുചിത്ര സെൻ തന്റെ നിലയുറപ്പിച്ചു. ഇക്കാലയളവിൽ മുപ്പതോളം സിനിമകളിൽ സെൻ അഭിനയിച്ചു. ഉത്തം കുമാറിനൊപ്പം സെന്നെത്തിയ ചിത്രങ്ങളിൽ ഭൂരിഭാഗവും വമ്പൻ ഹിറ്റുകൾ ആയിരുന്നു. ദേവദാസ്, ആന്ധി, ബാംബയ് കാ ബാബു, മമ്ത തുടങ്ങിയവും സെന്നിന്റേതായി എത്തിയ ഐക്കോണിക് ഹിറ്റുകൾ ആയിരുന്നു.

1955-ൽ ബിമൽ റോയ് സംവിധാനം ചെയ്ത 'ദേവ്ദാസ്' എന്ന ചിത്രത്തിൽ പാർവതി (പാറോ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സുചിത്രാ സെൻ ഹിന്ദി സിനിമാ പ്രേക്ഷകർക്കിടയിൽ താരമായി മാറിയത്. ശരത് ചന്ദ്ര ചക്രവർത്തിയുടെ നോവലിനെ ആസ്പദമാക്കിയ ഈ ചിത്രത്തിൽ ദിലീപ് കുമാർ (ദേവ്ദാസ്), വൈജയന്തിമാല (ചന്ദ്രമുഖി) എന്നിവർക്കൊപ്പം സുപ്രധാന വേഷമായിരുന്നു സുചിത്രയുടേതും.
"സുചിത്രാ സെന്നിന്റെ പാർവതി, ദുഃഖത്തിന്റെ ഏറ്റവും യഥാർത്ഥമായ ചിത്രീകരണങ്ങളിൽ ഒന്നാണ്." എന്നായിരുന്നു പ്രശസ്ത സംവിധായകൻ അനീക് ചൗധരി വിശേഷിപ്പിച്ചത്. 'ദേവ്ദാസ്' ഹിന്ദി സിനിമയിൽ അവർക്ക് വൻ സ്വീകാര്യത നേടിക്കൊടുത്തു. 'ആന്ധി'യിൽ സഞ്ജീവ് കുമാറിനൊപ്പം അവർ അവതരിപ്പിച്ച രാഷ്ട്രീയ നേതാവിന്റെ കഥാപാത്രം, ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു.
ബംഗാളി സിനിമയിൽ ഉത്തം കുമാറിനൊപ്പം 30-ലധികം ചിത്രങ്ങളിൽ അഭിനയിച്ച സുചിത്രാ സെൻ, 'അഗ്നിപരീക്ഷ', 'സാത് പാകെ ബന്ധ', 'ഷെയർ ചുവാട്ടോർ' തുടങ്ങിയ ചിത്രങ്ങളിലൂടെ അവിടേയും പ്രേക്ഷകരുടെ പ്രിയങ്കരിയായി. 1963-ൽ 'സാത് പാകെ ബന്ധ' എന്ന ചിത്രത്തിലെ അഭിനയത്തിന് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ നടി എന്ന ബഹുമതി അവർക്ക് ലഭിച്ചു. ഈ നേട്ടം അവരുടെ അന്താരാഷ്ട്ര പ്രശസ്തിയും വർദ്ധിപ്പിച്ചു.
70കളുടെ പകുതിയോളം ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു സുചിത്ര സെൻ. ആന്ധി പോലുള്ള ചിത്രങ്ങൾ നിരൂപക പ്രശംസ നേടിയപ്പോൾ ദത്ത വൻ വാണിജ്യ വിജയം സ്വന്തമാക്കി. 1978ലായിരുന്നു സെനിന്റെ അവസാന ചിത്രമായ പ്രണയ് പാഷ പുറത്തിറങ്ങുന്നത്. എന്നാൽ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായിരുന്നു.
പതിനാറാം വയസിലായിരുന്നു സുചിത്ര സെന്നിന്റെ വിവാഹം. അഭിനേത്രിയാകണം എന്ന സെന്നിന്റെ സ്വപ്നത്തിന് അന്ന് പിന്തുണ നൽകിയത് ഭർത്താവ് ദിബ്നാത് സെന്നും കുടുംബവുമായിരുന്നു. താരപദവിയിലെത്തിയതോടെ സിനമകളും മറ്റു തിരക്കുകളും സെന്നിന്റെ ദാമ്പത്യ ജീവിതത്തിലും കാര്യമായ വിള്ളലുകളുണ്ടാക്കി. ഇരുവരും തമ്മിൽ തർക്കങ്ങളും പതിവായി. മദ്യത്തിന് അടിമപ്പെട്ട് ഭർത്താവ് പിന്നീട് അമേരിക്കയിലേക്ക് പോവുകയും 1970ൽ അവിടെ വച്ച് മരണപ്പെടുകയുമായിരുന്നു.
ഈ കാലയളവിന് ശേഷമുള്ള സെന്നിന്റെ ജീവിതം നിഗൂഢതകൾ ഏറെ നിറഞ്ഞതായിരുന്നു. താരപദവിയുടെ കൊടുമുടിയിലിരിക്കെ അപ്രത്യക്ഷയായ സെൻ 36 വർഷങ്ങൾ തന്നെ സ്വയം ഏകാന്ത തടവിലാക്കി. ഊണും ഉറക്കവും ഒറ്റമുറിയിലേക്ക് ഒതുക്കിയ സെന്നിന്റെ ജീവിതത്തിലേക്ക് പിന്നീട് ബന്ധുക്കൾക്ക് പോലും പ്രവേശനത്തിന് വിലക്കുണ്ടായിരുന്നു.
പുറത്തിറങ്ങുമ്പോഴെല്ലാം ഒരു തുണി കൊണ്ട് സുചിത്ര സെൻ അവരുടെ മുഖം മറച്ചു. ശ്വാസകോശം സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2014 ലായിരുന്നു സെൻ മരണപ്പെടുന്നത്. അന്നും സെന്നിന്റെ മുഖം തുണി കൊണ്ട് മൂടുകയും മറ്റുള്ളവർക്ക് കാണാൻ അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.
രാമകൃഷ്ണ ആശ്രമത്തിലെ ഭാരത് മഹാരാജിന്റെ ഭാഗമായിരുന്നു സൂചിത്രയെന്നും ദൈവീകതയിലേക്ക് അവർ സ്വയം അർപ്പിച്ചിരുന്നുവെന്നും പിൽക്കാലത്ത് പറയപ്പെട്ടിരുന്നു. അതേസമയം, സുചിത്രാ സെന്നിന്റെ ഏക മകൾ മൂൺ മൂൺ സെന്നും അമ്മയുടെ പാത പിന്തുടർന്ന് സിനിമ മേഖലയിലേക്ക് തന്നേയെത്തി. അവരുടെ മക്കളായ റൈമ സെൻ, റിയ സെൻ എന്നിവരും സിനിമാ രംഗത്ത് സജീവമാണ്. റൈമ സെൻ, തന്റെ മുത്തശ്ശിയോടുള്ള രൂപ സാദൃശ്യം കൊണ്ടും ശ്രദ്ധേയയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications