അമർദീപ് കൗറിനോട് പ്രണയം തുറന്ന് പറഞ്ഞത് ഞാൻ, പക്ഷേ പ്രതികരിച്ചത് ഇങ്ങനെ'; തുറന്ന് പറഞ്ഞ് സുദേവ് നായർ
കഴിഞ്ഞ ദിവസമായിരുന്നു നടൻ സുദേവ് നായരുടെ വിവാഹം കഴിഞ്ഞത്. പഞ്ചാബി മോഡലും നടിയുമായ അമർദീപ് കൗറിനെയാണ് സുദേവ് വിവാഹം കഴിച്ചത്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സുദേവും അമറും വിവാഹിതരായത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഇരുവരും. താനാണ് ആദ്യം അമറിനോട് പ്രണയം പറഞ്ഞതെന്ന് സുദേവ് പറയുന്നു. ജാംഗോ സ്പേസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരങ്ങളുടെ വാക്കുകൾ ഇങ്ങനെ
'പഞ്ചാബി പെണ്ണിനെ അറേഞ്ച് മാര്യേജ് ചെയ്യില്ലല്ലോ. തീർച്ചയായും പ്രണയ വിവാഹമായിരുന്നു. അമർദീപ് ഒരു മോഡലാണ്. ഇത്രയും സുന്ദരിയായ പെൺകുട്ടിയെ ആദ്യമായി കണ്ടപ്പോൾ തന്നെ ഞാൻ ഫ്ലാറ്റായി. പിന്നെ എങ്ങനെയൊക്കെയോ ഇംപ്രസ് ചെയ്തെടുത്തതാണ്. രണ്ടര വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. ഞാൻ ആയിരുന്നു ആദ്യം പ്രണയം പറഞ്ഞത്. സുഹൃത്തുക്കളായിരിക്കാമെന്നായിരുന്നു അമർദീപിന്റെ മറുപടി. സുഹൃത്തെന്ന് പറഞ്ഞ് നടന്ന് ഉള്ളിൽ പ്രണയം കൊണ്ട് നടക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് ഞാൻ പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങി', സുദേവ് പറഞ്ഞു.

അത് തന്നെയാണ് തന്നെ ആകർഷിച്ചതെന്നായിരുന്നു അമർദീപിന്റെ പ്രതികരണം. എന്നെ ശല്യം ചെയ്തിരുന്നില്ല. അത് നല്ല ക്വാളിറ്റിയാണെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ യുടേൺ എടുത്ത് ആളോട് പോയി ഇഷ്ടമാണെന്ന് പറഞ്ഞു',അമർദീപ് പറഞ്ഞു. റാംപ് വാക്കിനെ കുറിച്ച് താൻ സുദേവിന് കോച്ചിങ് കൊടുത്തിരുന്നുവെന്നും ആ സമയത്താണ് തന്റെ ഇഷ്ടം വെളിപ്പെടുത്തിയതെന്നും അമർദീപ് പറയുന്നു.
'റാംപ് വാക്കിനൊക്കെ എങ്ങനെ ചെയ്യണമെന്ന് കോച്ചിങ് കൊടുക്കാറുണ്ടായിരുന്നു അമർദീപ്. എനിക്ക് റാംപ് വാക്ക് ചെയ്യേണ്ട ഒരു അവസരം വന്നു. അതിനായി കുറെ വീഡിയോകൾ യുട്യൂബിൽ നോക്കി. അപ്പോഴാണ് അമറിനെ എനിക്ക് ഓർമ വന്നത്. അങ്ങനെ എനിക്ക് കോച്ചിങ് തരാമെന്ന് അവൾ പറയുകയായിരുന്നു. ആദ്യം നോ എന്ന് പറഞ്ഞെങ്കിലും ഞാൻ പിൻമാറാൻ ശ്രമിച്ചിരുന്നു. പക്ഷേ ചില വ്യക്തികളിൽ നിന്നും മൂവ് ഓൺ ചെയ്യാൻ നമ്മുക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇവൾ ഒകെ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ',സുദേവ് പറഞ്ഞു.
എന്നെ റിലേഷനിലേക്ക് പുഷ് ചെയ്തിരുന്നില്ലെന്നത് തന്നെയാണ് സുദേവിൽ എന്നെ ആകർഷിച്ചത്. എപ്പോഴും ഒരു ബൗണ്ടറി കീപ്പ് ചെയ്തിരുന്നു', അമർ വ്യക്തമാക്കി.












Click it and Unblock the Notifications