Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ ആ പ്രവർത്തി കാരണം ഷൂട്ടിങ് മുടങ്ങി: മോഹന്‍ലാലും മമ്മൂട്ടിയും പോലും അങ്ങനെ ചെയ്യില്ല

മലയാളത്തിലെ സിനിമ നിർമ്മാണ ചിലവ് പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് കുതിച്ചുയർന്നുവെന്ന് പ്രമുഖ സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളർ നാരായണന്‍ നാഗലശ്ശേരി. 11 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച പടമായിരുന്നു സന്മനസ്സുള്ളവർക്ക് സമാധാനം. 80 ലക്ഷം രൂപയോളം അന്ന് ആ ചിത്രം കളക്ട് ചെയ്തു. പട്ടണപ്രവേശം 23 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ്. അതിനും അന്ന് ചിലവ് 20 ലക്ഷത്തിന്റെ താഴെ മാത്രമാണ് വന്നതെന്നും അദ്ദേഹം പറയുന്നു.

അതുപോലെ കിരീടം, സൂപ്പർ ഹിറ്റ് പടം അല്ലേ. 24 ദിവസമാണ് ആ ചിത്രം ഷൂട്ട് ചെയ്യാന്‍ വേണ്ടി വന്നത്. ആ കിരീടം 25 ലക്ഷം രൂപയ്ക്കാണ് സെവന്‍ആർട്സ് കൊടുത്തതെന്നും നാരായണന്‍ നാഗലശ്ശേരി പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

mohanlal-mammooty-suresh-gopi

താരങ്ങളുമായൊന്നും ഇപ്പോള്‍ പഴയ ബന്ധമില്ല. ജഗദീഷിനെ മാത്രമാണ് വിളിക്കാറുള്ളത്. എവിടെ കണ്ടാലും അദ്ദേഹം വന്ന് സംസാരിക്കും. സിദ്ദീഖും അങ്ങനെ തന്നെയാണ്. ദിലീപ് നല്ല നന്ദിയുള്ള മനുഷ്യനാണ്. അദ്ദേഹം എന്തോ ആയിക്കൊള്ളട്ടെ. പക്ഷെ വന്ന വഴി അവന്‍ മറന്നിട്ടില്ല. ആളുകള്‍ പലതും പറയുമ്പോഴും ഞാന്‍ അവന്റെ ഭാഗത്തെ നില്‍ക്കുകയുള്ളു. ദിലീപിന്റെ ഭാഗത്തല്ല തെറ്റ്, അവനെ മനപ്പൂർവ്വം കുടുക്കിയതാണ്.

തിലകേട്ടനും ഞാനും വലിയ സുഹൃത്തുക്കളായിരുന്നു. പുള്ളിക്ക് ഒരു സമയം ഉണ്ട്. അതായത് പത്ത് മണി എന്ന് പറഞ്ഞാല്‍ നമ്മള്‍ എല്ലാവരും പത്ത് മണിക്ക് എത്തിയിരിക്കണം. പുള്ളിയും ആ സമയത്ത് റെഡിയായിരിക്കണം. ആറ് മണിക്ക് ഷൂട്ടിങ് കഴിഞ്ഞാല്‍ റൂമില്‍ എത്തിക്കണം. ഓടി ചെന്നിട്ട് ഇപ്പം ഇറങ്ങണം എന്ന് പറഞ്ഞാല്‍ പുള്ളി ഇറങ്ങില്ല. തലേദിവസം തന്നെ സമയം കൃത്യമായി പറയണം.

നാളെ ഇത്ര മണിക്ക് ഷൂട്ടിങ് എന്ന് പറഞ്ഞാല്‍ പുള്ളി കറക്ട് ആ സമയത്ത് റെഡിയായിരിക്കും. മധുസാറിന്റെ കാര്യവും അങ്ങനെയൊക്കെ തന്നെയാണ്. പത്ത് മണി എന്ന് പറഞ്ഞാല്‍ പത്ത് മണിക്കെ വരൂ. അതിന് മുമ്പ് അദ്ദേഹം വരില്ല. ജഗദീഷിന്റെ കാര്യം പറയുകയാണെങ്കില്‍ ഇത്തരത്തില്‍ യാതൊരു ഡിമാന്‍ഡും ഇല്ല. ലൊക്കേഷനിലെ ആളുകളെ മാറ്റാന്‍ വരെ പുള്ളി തയ്യാറാണെന്നും നാരായണന്‍ പറയുന്നു.

പടം എങ്ങനെയെങ്കിലും പെട്ടെന്ന് തീർക്കണം എന്നുള്ള ഒറ്റ ഉദ്ധേശമേ ജഗദീഷിനുള്ളു. സിദ്ധീഖിനും അങ്ങനെ തന്നെ. ഞാന്‍ ആർട്ടിസ്റ്റാണെന്നും പറഞ്ഞ് വേറെ മാറി ഇരിക്കുകയൊന്നും ഇല്ല. ആളുകളെ മാറ്റേണ്ടി വന്നാല്‍ പുള്ളിയും ഇറങ്ങി ലൊക്കേഷനില്‍ നിന്നും ആളുകളെ മാറ്റും.

സുരേഷ് ഗോപിയുമായി നാല് പടങ്ങള്‍ ചെയ്തു. ഞാനും പുള്ളിയും തമ്മില്‍ അത്ര അടുപ്പമൊന്നും ഇല്ല. സിന്ദുര രേഖ എന്ന സിനിമയുടെ ഷൂട്ടിങ് വല്ലപ്പുഴ നടന്നുകൊണ്ടിരിക്കുകയാണ്. തലേദിവസം തന്നെ ഞാന്‍ പോയി പറഞ്ഞു രാവിലെ ഏഴ് മണിക്ക് ഷൂട്ടിങ് ആരംഭിക്കുമെന്ന്. അവിടേയുള്ള ഒരു വീട്ടിലാണ് താമസം. രാവിലെ വിളിച്ച് ഞാന്‍ റെഡി ആയില്ലേ, റെഡി ആയില്ലേ എന്ന് ചോദിക്കുന്നുണ്ട്.

അന്ന് പതിനൊന്ന് മണിക്കാണ് സുരേഷ് ഗോപി ലൊക്കേഷനില്‍ വരുന്നത്. ബാക്കി എല്ലാ ആർട്ടിസ്റ്റുകളും ടെക്നീഷ്യന്‍മാരും അത്രയും സമയം വെയിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കാറില്‍ നിന്നും സുരേഷ് ഗോപി ഇറങ്ങിയതിന് പിന്നാലെ ക്യാമറമാന്‍ വേണു പാക്കപ്പ് പറഞ്ഞു. പിന്നെ വായില്‍ തോന്നിയതൊക്കെ പറഞ്ഞു. ഏഴ് മണി മുതല്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണല്ലോ.

അന്ന് ഒരു സീന്‍ പോലും എടുത്തിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യില്ല. സുരേഷ് ഗോപി എന്താണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല. പുള്ളിയുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. എന്നെ കണ്ടാല്‍ പുള്ളിക്ക് അറിയുമൊന്നും തോന്നുന്നില്ല. ആ സംഭവത്തിന് ശേഷം സിന്ദൂര രേഖയില്‍ അദ്ദേഹം കറക്ടായി അഭിനയിക്കാന്‍ വന്നുകൊണ്ടിരുന്നുവെന്നും നാരായണന്‍ നാഗലശ്ശേരി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+