'ജയറാമിന്റെ വയറിൽ ഞാൻ നഖം കൊണ്ട് കുത്തും, അങ്ങനെ ചെയ്തതിന് കാരണം..'; മാളൂട്ടിയിലെ രംഗങ്ങളെ കുറിച്ച് ഉർവശി
ഉർവശിയും ജയറാമും നായികാനായകന്‍മാരായെത്തി ഹിറ്റടിച്ച മലയാളം ചിത്രങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഒന്നാണ് 'മാളൂട്ടി'. വളരെ ഏറെ റൊമാന്റിക് രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. തന്നെ സംബന്ധിച്ച് ആ രംഗങ്ങൾ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ ഉർവശി. ഫ്ലവേഴ്സ് ഒരു കോടിയിലാണ് ഉർവശി മാളൂട്ടി ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവങ്ങൾ പങ്കിട്ടത്. ഉർവശിയുടെ വാക്കുകളിലേക്ക്
'എനിക്കും ജയറാനിനും കുറെ തമാശയും പ്രണയവുമൊക്കെയുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മാളൂട്ടിയിൽ ജയറാമിനെ തൊഴണം. ഭരതൻ അങ്കിളിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അദേഹം വളരെ കലാപരമായി ചിന്തിക്കുന്ന ആളാണ്. അത് പറ്റത്തില്ല ഇത് പറ്റത്തില്ല എന്ന് പറഞ്ഞാൽ ശരിയാവില്ല. കാണാതിരിക്കുന്ന ഭാര്യയും ഭർത്താവുമാണ് , കൂടുതൽ സ്നേഹപ്രകടനം വേണമെന്നാണ് പറഞ്ഞത്. കുറച്ച് സെക്കന്റ് കഴിഞ്ഞാൽ തന്നെ ഞാൻ നഖം വെച്ച് ജയറാമിന്റെ ആറാമാലിക്ക് കുത്തും. ജയറാം പറയും അഭിനയിക്കാൻ സാധിക്കില്ലെങ്കിൽ സംവിധായകനോട് പറ പൊടി, എന്നെ എന്തിനാണ് കുത്തുന്നതെന്ന്. ഞാൻ ആലോചിക്കുന്നത് ഞാൻ നഖം വെച്ച് കുത്തുമ്പോൾ ജയറാമിന്റെ മുഖം അസ്വസ്ഥമാകുമല്ലോ, അപ്പോൾ സീൻ കട്ട് പറയുമല്ലോ. ഞങ്ങൾക്കിടയിൽ സോറി പറയുന്ന ഫോർമാലിറ്റിയൊന്നും ഇല്ല.

മാളൂട്ടി അഭിനയിക്കുന്ന സമയത്ത് പാർവതിയുമായി ജയാറം പ്രണയത്തിലായിരുന്നു. ആ പ്രണയത്തിന് ഞാനും ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. ഞാൻ മാത്രമല്ല, എല്ലാവരും സഹായിച്ചിട്ടുണ്ട്. പാർവതിയും ജയറാമും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. സിനിമ ലൊക്കേഷനിൽ വെച്ച് ഹോട്ടലിലേക്കൊക്കെ ജയറാം ഫോൺ ചെയ്യും. ഞാനും അശ്വതിയും അശ്വതിയുടെ അമ്മയുമൊക്കെ ഉള്ളപ്പോഴായിരിക്കും വിളിക്കുന്നത്. ഞാൻ ആദ്യം ഫോൺ എടുത്ത് എടി എന്ന് പറഞ്ഞ് സംസാരിക്കും. അശ്വതിക്ക് ഫോൺ കൊടുക്കും. ആദ്യമൊന്നും അമ്മക്ക് സംശയം ഇല്ലായിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ അമ്മക്ക് മനസിലായി. അമ്മ വല്ലാതെ എന്നോട് പൊട്ടിത്തെറിച്ചു. പൊടിയിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞു.
ശരിക്കും അവരുടേത് ഒരു ജനകീയ കല്യാണമായിരുന്നു. എല്ലാവരും സഹകരിച്ചു.തലയണമന്ത്രം ഷൂട്ട് ചെയ്യുമ്പോൾ ജയറാമും പാർവതിയും ഇടയ്ക്ക് മുങ്ങും. ഈ സമയത്ത് പാർവതിയുടെ അമ്മയെ എൻകേജ് ചെയ്യിക്കേണ്ടത് ഞാനാണ്. ഒരുപാട് ദൂരെയൊന്നും അവർ പോകില്ല. എന്നാലും അമ്മയുടെ കണ്ണ് വെട്ടിച്ച് പോകുമായിരുന്നു. ജോലി ചെയ്യുന്നതിനിടക്ക് മറ്റുള്ളവർക്ക് ഒരു ശല്യമാകരുത്, അതൊക്കെ വെച്ച് മുതലെടുക്കരുതെന്നാണ് അമ്മയുടെ നിലപാട്. അന്നത്തെ പ്രായമായവരുടെയൊക്കെ ചിന്താഗതി അതായിരിക്കുമല്ലോ. എനിക്ക് പക്ഷെ അവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
അവരുടെ മാത്രമല്ല കൽപന ചേച്ചിയുടെ കല്യാണത്തിനൊക്കെ അവസാന നിമിഷമാണ് എനിക്ക് എത്താൻ കഴിഞ്ഞത്. അർധരാത്രിയാണ് ചെന്നത്. വിവാഹം കഴിഞ്ഞ് ഭക്ഷണം കഴിച്ച് നേരെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു. കലച്ചേച്ചിയുടെ കല്യാണത്തിനും അങ്ങനെയായിരുന്നു പോയത്. ചാഞ്ചാട്ടം എന്ന സിനിമയുടെ ക്ലൈമാക്സ് ആയിരുന്നു. ഞങ്ങൾ യൂണിറ്റിൽ നിന്ന് കുറച്ച് പേർ ചടങ്ങിൽ എത്തി. മറുവീട് കാണാൻ പോലും നിൽക്കാതെ മടങ്ങി. എന്റെ തിരക്കുകളൊക്കെ എന്റെ വീട്ടിലെ എല്ലാവർക്കും അറിയാമായിരുന്നത് കൊണ്ട് പ്രശ്നമില്ല. അമ്മയ്ക്കും അച്ഛനുമൊക്കെ മനസിലാകും.
ഇപ്പോൾ ആരുടെ പ്രണയത്തിലും ഹംസനാകാറില്ല. എനിക്ക് പ്രായമായൊരു മകളില്ലേ. ആ പണിയൊന്നും ശരിയാകില്ല', ചിരിച്ചുകൊണ്ട് ഉർവശി പറഞ്ഞു.












Click it and Unblock the Notifications