പിറന്നാൾ ദിനത്തിൽ ഉണ്ണി മുകുന്ദൻ ആരാധകർക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പൻ സർപ്രൈസോ?
ഇന്ന് ഉണ്ണി മുകുന്ദന്റെ ജന്മദിനമാണ്. നിരവധിപേരാണ് ഉണ്ണിക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്. ആരാധകരും സന്തോഷത്തിലാണ്. ഇന്ന് വൈകുന്നേരത്തോടെ വലിയ ഒരു സർപ്രൈസ് ഉണ്ണി മുകുന്ദനിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉണ്ണി മുകന്ദന്റെ ആരാധകർ. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ആക്ഷന് പ്രാധാന്യം ഉള്ള ചിത്രമാണ് മാർക്കോ. ഹനീഫ് അദേനിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
നൂറ് ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പാക്ക് അപ്പ് ചെയ്തത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനാണ് നടക്കുന്നത്. 100 ദിസത്തെ ഷൂട്ടിൽ 60 ദിവസവും ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യാനാണ് എടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉണ്ണിയുടെ പിറന്നാൾ ദിനമാണ് ഇന്ന് വൈകീട്ട് 5 ന് സെക്കന്റ് ലുക്ക് ഇന്ന് റിലീസ് ചെയ്യും.

കലൈ കിങ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. കെ ജി എഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ രവി ബസ്റൂർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണ്. സിദ്ദിഖ്. ജഗദീഷ് തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രശസ്ത നടൻ ഷമ്മി തിലകൻ, ഇഷാൻ ഷൗകത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
മലയാളത്തിൽ നിന്ന് ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ആദ്യമായിട്ടായിരിക്കും എന്നും നിങ്ങളിൽ ഒരു വിറയിൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻലും ബ്രൂട്ടലമായിരിക്കും അതെന്നും റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും പക്ഷേ ഈ വാക്കുകൾ ഗൗരവത്തിൽ എടുക്കാമെന്നും താര പറഞ്ഞിരുന്നു.
മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിട്ട മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മാർക്കോ. മാർക്കോ ജൂനിയറിന്റെ ഭൂതകാലത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നത്. ഉണ്ണിയുടെ ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. എന്നാണ് മാർക്കോ റിലീസിന് എത്തുക എന്നറിയാനും ആകാംക്ഷയുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമ ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.












Click it and Unblock the Notifications