Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവാക്സിനും കൊവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് അനുമതി തള്ളിയിട്ടില്ല, വാർത്ത വ്യാജം

ദില്ലി; രാജ്യത്ത് കോവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികളുടെ അപേക്ഷകൾ സർക്കാർ നിരസിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാജം. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആവശ്യത്തിന് രേഖകൾ ഇല്ലെന്ന് കാണിച്ച് അപേക്ഷകൾ തള്ളിയെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് വ്യാജമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

covaccine

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭരത് ബയോടെക് തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ.. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഡൽഹി, മുംബൈ, പട്ന, ലഖ്‌നൗ എന്നിവയുൾപ്പെടെ 25 ഓളം സ്ഥലങ്ങളിൽ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. ഇതിനിടയിലാണ് അടിയന്തര ഉപയോഗത്തിന് അനുമതി തേടി ബയോടെക്ക് ഡിസിജിഐയെ സമീപിച്ചത്.

അമേരിക്കൻ കമ്പനിയായ ഫൈസറായിരുന്നു ആദ്യമായി ഡ്രഗ്സ് കൺട്രോളർ ജനറലിന് അപേക്ഷ സമർപ്പിച്ചത്. പിന്നാലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടി.പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ്. ഓക്സ്ഫർഡ് സർവകലാശാലയുടെയും ബ്രിട്ടീഷ് മരുന്ന് ഉത്പാദകരായ ആസ്ത്ര സെനകയുടെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന കൊവിഷീൽഡ് എന്ന വാക്സിൻ വിതരണത്തിനുള്ള അനുമതിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് തേടിയത്.

നേരത്തേ കൊവിഷീൽഡിനെതിരെ വാക്സിൻ സ്വീകരിച്ച ചെന്നൈ സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ രംഗത്തെത്തിയത് വിവാദമായിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത 40 കാരനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വാക്സിൻ സ്വീകരിച്ച തനിക്ക് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെന്നു കാണിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു.ഇതിനു പിന്നാലെ കൊവിഷീൽഡ് സുരക്ഷിതമാണെന്ന് വിശദീകരിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് പരാതിക്കാരനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസും ഫയൽ ചെയ്തിരുന്നു.

Recommended Video

cmsvideo
    Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

    Fact Check

    വാദം

    രാജ്യത്ത് കോവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികളുടെ അപേക്ഷകൾ സർക്കാർ നിരസിച്ചു

    നിജസ്ഥിതി

    കൊവാക്സിനും കൊവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് അനുമതി തള്ളിയിട്ടില്ല, വാർത്ത വ്യാജം

    റേറ്റിങ്

    Misleading
    വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+