• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ എല്ലാവരും മുസ്ലീംങ്ങളാണോ? പ്രചാരണത്തിന് പിന്നിൽ

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ ഏറ്റവും ചുറുചുറുക്കുളള യുവമന്ത്രിമാരില്‍ ഒരാളാണ് പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ കൂടിയാണ് എന്നതിനാല്‍ മുഹമ്മദ് റിയാസ് മന്ത്രിപദവിയില്‍ കാര്യമായി തന്നെ ആക്രമിക്കപ്പെടുന്നുമുണ്ട്.

'ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ്'; പ്രതികരണവുമായി ഹരീഷുമാർ'ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ്'; പ്രതികരണവുമായി ഹരീഷുമാർ

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാപക വര്‍ഗീയ പ്രചാരണമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഉളള എല്ലാവരും മുസ്ലീം സമുദായത്തില്‍ ഉളളവരാണ് എന്ന്. എന്താണ് ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ ?

1

പിണറായി വിജയന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ ആണ് മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്നത്. പൊതുഗതാഗത വികസനത്തിനും ടൂറിസം വികസനത്തിനും ചുരുങ്ങിയ കാലം കൊണ്ട് മുഹമ്മദ് റിയാസ് നടത്തിയ ഇടപെടലുകള്‍ കയ്യടി നേടിയിട്ടുളളതാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായുളള മുഹമ്മദ് റിയാസിന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഈ വിവാഹത്തിന്റെ പേരില്‍ സമീപകാലത്ത് കൂടി റിയാസ് ആക്രമിക്കപ്പെട്ടിരുന്നു.

എന്തിന് വേറൊരു സൂര്യോദയം.. മമ്മൂട്ടിയെ കാണാനെത്തി ശോഭന, സെൽഫി വൈറൽ

2

സര്‍ക്കാരില്‍ സുപ്രധാന സ്ഥാനത്തുളള മന്ത്രിയായിരുന്നിട്ടും കമ്മ്യൂണിസ്റ്റുകാരനായിട്ടും മുസ്ലീം നാമധാരിയാണ് എന്നതിന്റെ പേരില്‍ മാത്രം മുഹമ്മദ് റിയാസ് പലവട്ടം ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മറ്റ് മതസ്ഥരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുളളത്. റെന്‍ ഫോര്‍ യു എന്നുളള ഫേസ്ബുക്ക് പേജിലാണ് റിയാസിന് എതിരെയുളള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

3

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്ന പേരില്‍ 21 പേരുടെ ഒരു പട്ടികയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ പ്രൈവറ്റ് സെക്രട്ടറി മുതല്‍ ക്ലര്‍ക്ക് വരെ ഉളളവര്‍ മുസ്ലീം പേരുകാരാണ്. ''ഇത് ലീഗ് നേതാവിന്റെ പ്രൈവറ്റ് സ്റ്റാഫിന്റെ ലിസ്റ്റല്ല... കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രൈവറ്റ് സ്റ്റാഫിന്റെ ലിസ്റ്റാണ്.. ഇതിന്റെ പേരിൽ ലക്ഷങ്ങളാണ് പൊതുഖജനാവിൽ നിന്ന് പോകുന്നത്... Mr.മരുമകന്റെ കൊച്ചാപ്പയും കുടുംബക്കാരും മൊത്തം ഉണ്ട്.. എല്ലാം മരുമകന്റെ ഭാഗ്യം...'' എന്ന കുറിപ്പും ഒപ്പമുണ്ട്.

4

ഈ വിവരങ്ങള്‍ സത്യമാണോ എന്നാണ് സംശയമല്ലെങ്കില്‍, അല്ല എന്ന് തന്നെയാണ് ഉത്തരം. മന്ത്രി മുഹമ്മദ് റിയാസ് അടക്കം സര്‍ക്കാരിലെ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പേര് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പട്ടികയിലുളളത് മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വിവരങ്ങള്‍ അല്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് വ്യക്തമാണ്.

5

മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന പട്ടിക യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റേത്. 2011ലെ ഈ ലിസ്റ്റ് ആണ് വര്‍ഷം എഡിറ്റ് ചെയ്ത് മാറ്റി മുഹമ്മദ് റിയാസിനെതിരെ പ്രചരിപ്പിക്കുന്നത്. തനിക്കെതിരെയുളള വ്യാജ പ്രചാരണത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

6

മുഹമ്മദ് റിയാസിന്റെ പ്രതികരണം: '' അടിസ്ഥാനരഹിതമായ ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്നതാണ് പൊതുവെയുള്ള നിലപാട്. എന്നാൽ സോഷ്യൽ മീഡിയ വഴി ചിലർ അതു തന്നെ ആവർത്തിക്കുന്ന സാഹചര്യം വന്നുപെട്ടതിനാൽ ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു. ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ എത്ര പേരുണ്ട്, ആരൊക്കെയാണ് അവർ എന്ന വിവരങ്ങളൊന്നും ഇന്ന് രഹസ്യമല്ല. അവരുടെ പേരു വിവരം സർക്കാർ ഉത്തരവിലും ഡയറിയിലും വെബ്‌സൈറ്റിലും ഒക്കെയുണ്ടാകും.

7

എന്നാൽ, ഇതെല്ലാം മറച്ചുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. നിലവിലുള്ള എന്റെ സ്റ്റാഫിലെ ഒരാളുടെ പേരുമില്ലാത്ത ഒരു പട്ടിക ആരൊക്കെയോ തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഒരാൾക്കുമുണ്ടാവരുത് എന്നതിനാൽ, ഇതൊരു വ്യാജ പ്രചരണം മാത്രമാണ് എന്ന കാര്യം ഇവിടെ വ്യക്തമാക്കുകയാണ്''.

8

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.ശബരീഷ് കുമാറും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന നിലയിൽ വ്യാപകമായ വ്യാജ പ്രചരണം നടക്കുന്നുണ്ട്. പ്രചരിക്കുന്ന പേരുകാരിൽ ആരും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിക്കുന്നില്ല. ഇത്തരം പ്രചരണത്തിനു പിന്നിൽ ആരാണെന്ന് മനസിലാക്കാവുന്നതേ ഉള്ളൂ. ഇത്തരം വ്യാജ പ്രചരണങ്ങളിൽ ആരും കുടുങ്ങിപ്പോകരുത്''.

cmsvideo
  Harish Peradi and Harish Sivaramakrishnan supports gender neutral uniform | Oneindia Malayalam

  Fact Check

  വാദം

  മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഉളള എല്ലാവരും മുസ്ലീം സമുദായത്തില്‍ ഉളളവരാണ്

  നിജസ്ഥിതി

  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പട്ടികയിലുളളത് മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വിവരങ്ങള്‍ അല്ലെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് വ്യക്തമാണ്.

  റേറ്റിങ്

  False
  വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

  English summary
  Fact Check: Is it true that all the personal staff of Minister PA Muhammed Riyas are from muslim community?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X