കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരെ അഭിസംബോധന ചെയ്യുന്ന ഇന്ദിരാ ഗാന്ധി... ഗാല്‍വന്‍ താഴ്‌വരയില്‍, സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ദില്ലി: ലഡാക്കിലെ ഇന്ത്യ ചൈനീസ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് രാജ്യത്ത് ദേശീയവികാരം കത്തി നില്‍ക്കുകയാണ്. ബിജെപി ദേശീയതുടെ മുഖമായി നരേന്ദ്ര മോദിയെ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് സമ്മര്‍ദത്തിലാണ്. അവര്‍ മുമ്പുള്ള ഭരണത്തിന്റെ സമയത്തുള്ള ദേശീയ വികാരമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സൈനികരെ അഭിസംബോധന ചെയ്യുന്നൊരു ചിത്രം പുറത്തുവന്നിരുന്നു. ഇത് ഗാല്‍വന്‍ താഴ്‌വരയില്‍ നിന്നുള്ള ചിത്രമാണെന്ന വാദങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

1

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam

ട്വിറ്ററില്‍ ഈ ചിത്രം ട്രെന്‍ഡിംഗായിരിക്കുകയാണ്. ഉത്തര്‍പ്രദേശിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ അടക്കം ഈ ചിത്രം ഗാല്‍വാന്‍ വാലിയില്‍ വെച്ച് ഇന്ദിര സൈനികരെ അഭിസംബോധന ചെയ്യുന്നതാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതേ സ്ഥലത്തുവെച്ചാണ് ജൂണ്‍ 15ന് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതും കൂടി ചൂണ്ടിക്കാണിച്ചായിരുന്നു പലരും രണ്ട് കാര്യങ്ങളും തമ്മില്‍ താരതമ്യം ചെയ്തത്. ട്വിറ്ററില്‍ മാത്രമല്ല, ഫേസ്ബുക്കിലും ഈ ചിത്രം വൈറലായിരുന്നു. നിരവധി വെരിഫൈഡ് അക്കൗണ്ടുകളും ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു.

അതേസമയം കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഉന്നയിച്ച ഈ വാദം തീര്‍ത്തും വ്യാജമാണ്. സൈനികരെ അഭിസംബോധന ചെയ്യുന്ന ലഡാക്കില്‍ വെച്ച് തന്നെയാണ്. എന്നാല്‍ ഗാല്‍വാന്‍ വാലിയുമായി ഇതിന് ബന്ധമില്ല. 1971ല്‍ ഇന്ദിരാ ഗാന്ധി ലഡാക്കിലെ ലെയില്‍ വെച്ചാണ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഈ ചിത്രം പകര്‍ത്തിയ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ്. അതേസമയം ഗാല്‍വാനില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലയൊണ് ലെ. കിഴക്കന്‍ ലഡാക്കിലാണ് ഗാല്‍വന്‍ വാലി സ്ഥിതി ചെയ്യുന്നത്.

ഇത്രയും വിവരങ്ങള്‍ മുന്നിലുള്ളത് കൊണ്ട് തന്നെ തീര്‍ത്തും വ്യാജമാണ് ഈ അവകാശവാദങ്ങള്‍ എന്ന് പറയാന്‍ സാധിക്കും. ഈ ഫോട്ടോ മുമ്പ് പലതവണ കോണ്‍ഗ്രസ് തന്നെ ട്വീറ്റ് ചെയ്തതാണ്. വളരെ അപൂര്‍വമായ ചിത്രമെന്ന പേരില്‍ ഇത് പല ആര്‍ക്കൈവ്‌സുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
picture of indira gandhi addressing jawans in galwan valley is fake its from leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X