കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥികളോട് മടക്കയാത്രക്ക് ബസ് തയ്യാറാക്കാൻ ആവശ്യപ്പെട്ടില്ല: വ്യാജവാർത്ത പൊളിച്ചടുക്കി സർക്കാർ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌണിനിടെ ജമ്മു കശ്മീരിൽ നിന്നുളള വിദ്യാർത്ഥികൾക്ക് മടങ്ങിപ്പോകാൻ സ്വന്തം വാഹനം തയ്യാറാക്കാൻ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഓൺലൈൻ മാധ്യമം. ദില്ലിയിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നതിന് സ്വന്തം നിലയിൽ ബസ് കണ്ടെത്താൻ നിർദേശിച്ചെന്നാണ് പ്രചരിക്കുന്ന വാർത്ത. വിദ്യാർത്ഥികളോട് കോളേജ് അധികൃതർ ഇത്തരത്തിൽ നിർദേശിച്ചെന്നാണ് പറയപ്പെടുന്നത്.

കേരളത്തില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രികേരളത്തില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി

ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും സർവ്വകലാശാല അധികൃതർ ഇത്തരത്തിൽ വിദ്യാർത്ഥികളോട് ബസുകൾ ഒരുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. വിദ്യാർത്ഥികൾക്ക് കശ്മീരിലേക്ക് മടങ്ങിപ്പോകുന്നതിന് സ്വന്തം നിലയിൽ യാത്രാ സൌകര്യം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.

jkstudents-fakenews-

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ നിരവധി വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയത്. ലോക്ക്ഡൌൺ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ട്രെയിനുകൾ വഴി ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങിയെത്താൻ കഴിയും. പ്രോട്ടോക്കോളുകൾ പാലിച്ച് തിങ്കളാഴ്ച മുതലാണ് രാജ്യത്ത് പരിമിതമായ തോതിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. തിങ്കാളാഴ്ച വൈകിട്ട് മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. ഉറപ്പായ ടിക്കറ്റുള്ളവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. ട്രെയിൻ ടിക്കറ്റ് കൈവശമുള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷനിലും പ്രവേശിപ്പിക്കൂ.

കേരളത്തില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രികേരളത്തില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി

മറുനാടന്‍ മലയാളി മാനേജിംഗ് ഡയറക്ടര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തകമറുനാടന്‍ മലയാളി മാനേജിംഗ് ഡയറക്ടര്‍ ഷാജന്‍ സ്‌കറിയക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക

English summary
Fake: J&K students in Delhi, not asked to arrange own buses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X