കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടികയറാനാവാത്ത വൃദ്ധയെ സഹായിക്കാൻ എത്തിയത് ജഡ്ജിയല്ല; പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ ഇതാണ്

Google Oneindia Malayalam News

ദില്ലി; 'ഇന്ത്യയിൽ ഇപ്പോഴും ഇങ്ങനെയുള്ള ന്യായാധിപൻമാരുണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു', എന്ന കുറിപ്പോടെ മുൻ സുപ്രീം കോടതി ജഡ്ജിയായ മാര്‍ക്കണ്ഡേയ കഠ്‍ജു ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ വൈറലായിരുന്നു. തെലങ്കാനയിലെ ഭൂപാൽപ്പള്ളി ജില്ലാ കോടതിയിലെ ജഡ്ജി കോടതിയുടെ പടി കയറാൻ കഴിയാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് എത്തി അവർക്ക് നീതി ലഭ്യമാക്കിയെന്ന കുറിപ്പോടെയായിരുന്നു കഠ്‍ജു പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ ഈ വാർത്ത വ്യാജമാണ്.

xcats-1599286493-jpg-

'ബഹുമാനപ്പെട്ട ജഡ്ജി ശ്രീ അബ്ദുൾ ഹസീം ബന്ധപ്പെട്ട ഫയലുമായി വൃദ്ധയ്ക്ക് അരികിലേക്ക് ഇറങ്ങി വന്നു. ശാരീരിക അവശതകൾ കാരണം പടികൾ കയറാൻ സാധിക്കാതിരുന്ന വൃദ്ധയെ കുറിച്ച് ക്ലർക്കാണഅ അദ്ദേഹത്തെ അറിയിച്ചത്. മുടങഅങി പോയ പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിനായിരുന്നു അവർ എത്തിയത്. ഉടൻ തന്നെ ജഡ്ജ് വൃദ്ധയ്ക്ക് അരികിലെത്തി അവരെ കേട്ടു. ഇതോടെ 2 വർഷമായി പരിഹാരം ആകാതെ കിടന്നിരുന്ന അവരുടെ ആവശ്യം പരിഹരിച്ച് നൽകി' എന്നായിരുന്നു ഉദ്യോഗസ്ഥന്റേയും അദ്ദേഹത്തിന് അരികിലിരിക്കുന്ന വൃദ്ധയുടേയും ചിത്രം പങ്കുവെച്ച് കൊണ്ട് കട്ജു കുറിച്ചത്.

Recommended Video

cmsvideo
Judge resolved aged women's case in front of court | Oneindia Malayalam

കട്ജുവിന്റെ പോസ്റ്റിന് പിന്നാലെ മലയാള മാധ്യമങ്ങൾ ഉൾപ്പെടെ ഇത് വാർത്തയാക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ ഫോട്ടോയിൽ കാണുന്ന വ്യക്തി ജഡ്ജി അല്ല. അദ്ദേഹം ഭൂപാൽപള്ളിയിലെ ജില്ലാ കളക്ടർ അബ്ദുൾ അസീസ് ആണ്. ഫെബ്രുവരിയിലാണ് സംഭവം നടന്നത്. അന്ന് ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തന്റെ പെൻഷൻ കാര്യം പരിഹരിക്കാനായി കളക്ട്രേറ്റിൽ എത്തിയതായിരുന്നു ഭൂപള്ളി ജില്ലക്കാരിയായ വൃദ്ധ. അദ്ദേഹത്തിന്റെ ഓഫീസിന് മുൻപിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായിട്ട് കളക്ടർ അതുവഴി എത്തുകയും വൃദ്ധയോട് കാര്യങ്ങൾ തിരക്കുകയുമായിരുന്നു. ഈ ചിത്രം അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജിലും പങ്കുവെച്ചിട്ടുണ്ട്.

Fact Check

വാദം

തെലങ്കാനയിലെ ഭൂപാൽപ്പള്ളി ജില്ലാ കോടതിയിലെ ജഡ്ജി കോടതിയുടെ പടി കയറാൻ കഴിയാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് എത്തി അവർക്ക് നീതി ലഭ്യമാക്കിയെന്ന്

നിജസ്ഥിതി

തെലങ്കാനയിലെ ഭൂപാൽപ്പള്ളി ജില്ലാ കോടതിയിലെ ജഡ്ജി കോടതിയുടെ പടി കയറാൻ കഴിയാതിരുന്ന വൃദ്ധയുടെ അടുത്തേക്ക് എത്തി അവർക്ക് നീതി ലഭ്യമാക്കിയെന്ന വാർത്ത വ്യാജമാണ്.

റേറ്റിങ്

Half True
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X