കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 500 രൂപ ഒരു ഡോസിന് നല്‍കണമോ? സര്‍ക്കാര്‍ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്നിന് തുടങ്ങാനിരിക്കുകയാണ്. വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കേണ്ടി വരുമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത് 500 രൂപയോളം സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷനായി നല്‍കേണ്ടി വരുമെന്നാണ്. ഇത് പലരും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണ്. ഇങ്ങനൊരു കാര്യമേ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എത്ര രൂപ നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.

1

സ്വകാര്യ ആശുപത്രികള്‍ പരമാവധി 250 രൂപ വരെയാണ് ഒരു ഡോസിനായി വാങ്ങുന്നതെന്നായിരുന്നു പ്രചാരണം. 28 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസും ലഭിക്കും. ഇത് രണ്ടിനും കൂടി 500 രൂപയാവുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാല്‍ സര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 രൂപയില്‍ താഴെ മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷനായി വാങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിനേഷന്‍ ലഭിക്കുക. 45 വയസ്സിന് മുകളിലുള്ള പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഇതോടൊപ്പം വാക്‌സിനേഷന്‍ ലഭിക്കും. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. കേന്ദ്ര സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പണം നല്‍കണം. കഴിഞ്ഞ ദിവസം വാട്‌സാപ്പിലാണ് വാക്‌സിന് അഞ്ഞൂറ് രൂപയോളം വരുമെന്ന് വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ എത്ര രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല.

ഏത് ആശുപത്രി വേണമെന്ന് വാക്‌സിനേഷന്‍ വേണ്ടവര്‍ക്ക് തീരുമാനിക്കാം. ഇത് രജിസ്റ്റര്‍ ചെയ്യാം. സ്വകാര്യ ആശുപത്രികളില്‍ മാത്രമുള്ള സേവനമാണിത്. അതേസമയം വാക്‌സിനേഷനായി എത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം. അതേസമയം കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കൊണ്ടാണ് വാക്‌സിനേഷനായി സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Fact Check

വാദം

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷനായി 500 രൂപ നല്‍കേണ്ടി വരും

നിജസ്ഥിതി

തെറ്റിദ്ധരിപ്പിക്കുന്ന വാദം. സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്റെ വില എത്രയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
modi govt yet tod decide vaccine price,hospitals charging rs 500 for vaccination is misleading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X