Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഐവർമാക്ടിൻ കൊവിഡ് രോഗികൾക്ക് നൽകണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചെന്ന് പ്രചരണം'; സത്യം ഇതാണ്

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 1 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,504 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ രാജ്യത്ത് കൊവിഡ് രോഗികൾക്ക് ഐവർമാക്ടിൻ നൽകാമെന്ന് ഐസിഎംആർ നിർദ്ദേശിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മനുഷ്യരിലും മൃഗങ്ങളിലും വിരശല്യം മാറ്റാനും ആഫ്രിക്കയിൽ കണ്ടുവരുന്ന റിവർ ബ്ലൈൻഡ്‌നെസ്‌ എന്ന രോഗത്തിനും ഉപയോഗിക്കുന്ന മരുന്നാണ്‌ ഐവർമെക്‌ടിൻ. എയിഡ്‌സ്‌, ഡെങ്കി, പനി എന്നിവയ്ക്കും ഈ മരുന്ന്‌ ഉപയോഗിക്കാറുണ്ട്‌.

covid factcheck

ആഗസ്റ്റ് 6 നാണ് ഐസിഎംആർ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയെന്നാണ് പ്രചരണം. ഉയർന്ന അപകടസാധ്യതയുള്ള എല്ലാ ആളുകളും ആരോഗ്യ പ്രവർത്തകരും മരുന്ന് ഉപയോഗിക്കണമെന്നും ഇത് 80-90% വരെ രോഗ സാധ്യതയും മരണ സാധ്യതയും ഇല്ലാതാക്കുന്നുവെന്നാണ് പ്രചരിക്കുന്ന കുറിപ്പ്. എന്നാൽ വൺ‌ ഇന്ത്യ ഐ‌സി‌എം‌ആർ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പരിശോധിച്ചെങ്കിലും അത്തരം കുറിപ്പുകളൊന്നും കണ്ടെത്തിയില്ല. മാത്രമല്ല പ്രചരിക്കുന്നത് ഉത്തർപ്രദേശ് സർക്കാരിന്റെ സർക്കുലറാണ്, അതാണ് ഐസിഎംആറിന്റ എന്ന പേരിൽ വ്യാജ പ്രചരത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

മോനാഷ് സർവകലാശാലയുടെ ബയോമെഡിസിൻ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (ബിഡിഐ) പീറ്റർ ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷൻ ആൻഡ് ഇമ്മ്യൂണിറ്റിയുടെയും (ഡോഹെർട്ടി ഇൻസ്റ്റിറ്റ്യൂട്ട്) റിപ്പോർട്ടും പരിശോധിച്ചിരുന്നു.

Recommended Video

cmsvideo
    Covaxin vaccination found effective in non-human primates‌ | Oneindia Malayalan

    ഈ മരുന്ന് ഉപയോഗിച്ചപ്പോള്‍ 48 മണിക്കൂറിനുള്ളില്‍ കോശങ്ങളില്‍ നിന്ന് വൈറല്‍ ഡിഎൻഎ പൂര്‍ണമായി ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തിയതായി മൊണാഷ് സര്‍വകലാശാലയിലെ കെയ്‍‍ലി വാഗ്സ്റ്റാഫിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ തന്നെ വൈറസിനെതിരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാൻ ഈ മരുന്നിന് കഴിഞ്ഞുവെന്നായിരുന്നു കണ്ടെത്തൽ.എന്നിരുന്നാലും ഗവേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും COVID-19 രോഗികളിൽ മരുന്ന് ഇതുവരെ മരുന്ന് പരിശോധിച്ചിട്ടില്ലെന്നും അവർ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഐവർമാക്ടിൻ ഉപയോഗിക്കാമെന്ന തരത്തിലിള്ള യാതൊരു നിർദ്ദേശവും ഇതുവരെ ഐസിഎംആർ പുറത്തുവിട്ടിട്ടില്ല.

    Fact Check

    വാദം

    ഐവർമാക്ടിൻ കൊവിഡ് രോഗികൾക്ക് നൽകണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചെന്ന്

    നിജസ്ഥിതി

    ഐവർമാക്ടിൻ കൊവിഡ് രോഗികൾക്ക് നൽകണമെന്ന് ഐസിഎംആർ നിർദ്ദേശിച്ചിട്ടില്ല

    റേറ്റിങ്

    Misleading
    വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+